ADVERTISEMENT

ഐടിയിൽ നിർണായകമായി മാറുകയാണ് ഡെവ്ഓപ്സ്. സോഫ്റ്റ്‌വെയർ നിർമാണത്തിലെ കാലതാമസം കുറയ്ക്കുക, ഉന്നത നിലവാരമുള്ള സോഫ്റ്റ്‌വെയർ വിതരണം സാധ്യമാക്കുക തുടങ്ങിയവ ഉറപ്പുവരുത്തുന്നതാണ് ഡെവ്ഓപ്സ്.  ഡവലപർ കോഡ് എഴുതുമ്പോൾ തന്നെ അതിന്റെ കാര്യക്ഷമത വിലയിരുത്തി ഫീഡ്ബാക്കുകൾ നൽകുക, സോഫ്റ്റ്‌വെയറിലെ പരിഷ്കരണങ്ങൾ താമസമില്ലാതെ ക്ലൗഡിൽ എത്തിക്കുക, സുരക്ഷ ഉറപ്പാക്കുക, സുരക്ഷാ ഓഡിറ്റിങ്ങിനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയവയാണു ലക്ഷ്യം. 

 

തൊഴിൽരംഗം 

ഡെവ്ഓപ്സ് എൻജിനീയർ, സൈറ്റ് റിലയബിലിറ്റി എൻജിനീയർ, ഡെവ്ഓപ്സ് ക്ലൗഡ് എൻജിനീയർ, ഡെവ്ഓപ്സ് ആർക്കിടെക്ട് തുടങ്ങിയ വിവിധ തസ്തികകളിലാണു ജോലി. 4 വർഷം പരിചയമുള്ളവർക്ക് 15 ലക്ഷം രൂപ വരെ വാർഷിക വരുമാനം ലഭിക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. കൂടുതൽ ടൂളുകളും വൈദഗ്ധ്യവും പ്രവർത്തന പരിചയവും ആർജിക്കുന്നവർക്കു കൂടുതൽ ശമ്പളം ലഭിക്കും. 

 

ഇന്ത്യയിൽ മാത്രമല്ല, യുഎസ്, യൂറോപ്പ് ഉൾപ്പെടെ രാജ്യാന്തര ഹബ്ബുകളിലും ഡെവ്ഓപ്സിന് അവസരങ്ങളുണ്ട്. 

അടുത്തകാലത്തായി ലിസ്റ്റ് ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളിൽ ഡെവ്ഓപ്സിന്റെ കാര്യത്തിൽ 75% വർധനയുണ്ടെന്നു മുൻനിര ജോബ് സൈറ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. ഡൈസിന്റെ 2019ലെ ടെക്സാലറി റിപ്പോർട്ട് പ്രകാരം യുഎസിലെ ടെക്മേഖലയിലെ ഏറ്റവും ശമ്പളമുള്ള ജോലികളിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഡെവ്ഓപ്സ് ഉണ്ട്. 

 

 

എന്താണ് യോഗ്യത 

ഐടി രംഗത്ത‌ു പ്രവർത്തന പരിചയമുള്ളവർക്കാണ് അവസരം. ഒട്ടേറെ ഡെവ്ഓപ്സ് ഓട്ടമേറ്റഡ് ടൂളുകളുണ്ട്. ഇവയിൽ 5 എണ്ണമെങ്കിലും ഒരേ സമയത്ത് ഉപയോഗിക്കേണ്ടതിനാൽ മികച്ച സാങ്കേതിക വൈദഗ്ധ്യം വേണം. സോഫ്റ്റ‌്‌വെയർ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ അറിഞ്ഞിരിക്കണം. കോഡിങ്, ഇന്റഗ്രേറ്റിങ്, ടെസ്റ്റിങ് തുടങ്ങിയ ഘട്ടങ്ങളെക്കുറിച്ചെല്ലാം ധാരണ വേണം.

 

പ്രവർത്തനപരിചയമുള്ളവർക്കാണ് ഡെവ്ഓപ്സിൽ കൂടുതൽ ചെയ്യാനാകുന്നത്. മികച്ച കരിയർ മുന്നേറ്റവും അവസരങ്ങളും ഈ മേഖല മുന്നോട്ടുവയ്ക്കുന്നു. 

ബേസിൽ വർഗീസ് 

സിഇഒ, കൊയ്റ്റ് ടെക്നോളജീസ് 

 

Content Summary : Scope of DevOps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com