ADVERTISEMENT

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയിലെ (സിയുഇടി) ജനറൽ ടെസ്റ്റിൽ സമയം ഏറ്റവും കൂടുതൽ നഷ്ടപ്പെടുത്തുന്ന ഭാഗമാണ് റീസണിങ് എബിലിറ്റി (Reasoning Ability). 3 തരത്തിലാണ് ഈ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകുക. വെർബൽ, നോൺ വെർബൽ (ചിത്രങ്ങൾ ഉപയോഗിച്ചുള്ളവ), ലോജിക്കൽ റീസണിങ്. 

 

∙ വെർബൽ റീസണിങ്: ക്ലോക്ക്, കലണ്ടർ, ബന്ധങ്ങൾ, ദിശ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾ.

 

∙ നോൺ വെർബൽ റീസണിങ്: ചിത്രങ്ങൾ ഉപയോഗിച്ചുള്ള ചോദ്യങ്ങൾ, ഒരേപോലെയുള്ളവ കണ്ടെത്തൽ, ഒറ്റയാനെ കണ്ടെത്തൽ തുടങ്ങിയ ചോദ്യങ്ങൾ.

 

ബാങ്കിങ് സർവീസ് പരീക്ഷകൾക്കു വേണ്ടിയുള്ള നല്ല പുസ്തകങ്ങൾ പരിശീലനത്തിനായി ഉപയോഗിക്കാം. ഇത്തരം പരിശീലനത്തിനുള്ള മാസികകൾക്കൊപ്പം പരിശീലന സിഡി കൂടി ലഭ്യമാണ്. ഇവ ഉപയോഗിച്ച് സമയം കണക്കാക്കി പരീക്ഷ എഴുതിത്തന്നെ പരിശീലിക്കുക. ഇന്റർനെറ്റിൽ, പ്രത്യേകിച്ച് യൂട്യൂബിലുള്ള ട്യൂട്ടോറിയലുകളും ഉപയോഗിക്കാം

∙ ലോജിക്കൽ റീസണിങ്: പ്രസ്താവനകൾ, നിഗമനങ്ങൾ മുതലായവ.

 

ഇവ മൂന്നിനും തുല്യ പ്രാധാന്യമുള്ള രീതിയിലായിരിക്കും ചോദ്യങ്ങൾ. 

 

റീസണിങ് ചോദ്യങ്ങൾ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശരാശരി 55 സെക്കൻഡ് ആണ് ഉള്ളത്. എന്നാൽ, എളുപ്പമുള്ളവ 20–30 സെക്കൻഡിനുള്ളിൽ തീർക്കണം. എങ്കിലേ കടുപ്പമുള്ളവയ്ക്കു കൂടുതൽ സമയം കിട്ടൂ. 

പരീക്ഷാർഥിയുടെ സമയം കളയുകയെന്ന ഉദ്ദേശ്യത്തിലാണു ചോദ്യങ്ങൾ തയാറാക്കുന്നതെന്ന് ഓർക്കണം. ചില ചോദ്യങ്ങളിൽ അനാവശ്യ വിവരങ്ങളുണ്ടാകും. അവ കൂടി ഉൾപ്പെടുത്തി ആലോചിച്ചാൽ ഉത്തരമെഴുതാൻ രണ്ടോ മൂന്നോ മിനിറ്റ് വേണ്ടിവന്നേക്കാം. 

തന്നിരിക്കുന്ന ചോദ്യത്തിലെ അനാവശ്യ വിവരങ്ങൾ ഏതെന്നു കണ്ടെത്തുകയും അവ ഒഴിവാക്കി ഉത്തരം കണ്ടെത്താൻ പരിശീലിക്കുകയും വേണം. അങ്ങനെയെങ്കിൽ 20–30 സെക്കൻഡിൽ ഉത്തരത്തിലെത്തും.

 

ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകില്ല. ആ ചോദ്യം തെറ്റിപ്പോയതാണെന്നു കരുതി വീണ്ടും വീണ്ടും ചെയ്തു നോക്കി സമയം കളയരുത്. ഒറ്റത്തവണയിൽ കിട്ടിയില്ലെങ്കിൽ അടുത്ത ചോദ്യത്തിലേക്കു നീങ്ങുക. 

 

വിവരങ്ങൾക്കു കടപ്പാട്: ടി.കെ. രണൻ ബാബു, കോംപറ്റീഷൻ എക്സാം ട്രെയിനർ 

 

(ജനറൽ ടെസ്റ്റിലെ ക്വാണ്ടിറ്റേറ്റീവ് എക്സാമിനേഷൻ എങ്ങനെ പരിശീലിക്കാം എന്നതു സംബന്ധിച്ച് അടുത്ത ലക്കത്തിൽ)

 

Content Summary : Know these tips to effortlessly do the reasoning ability section in CUET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com