ADVERTISEMENT

പിഎസ്‌സി പരീക്ഷകളിലെ പ്രധാന ഭാഗങ്ങളിലൊന്നാണു സയൻസ്. എസ്‌സിഇആർടിയുടെ 5–10 ക്ലാസ് പാഠപുസ്തകങ്ങളെയാണ് സയൻസ് പഠനത്തിനു പ്രധാനമായും ആശ്രയിക്കേണ്ടത്. ഓരോ പാഠഭാഗത്തിലെയും പ്രധാന ഉള്ളടക്കത്തിനു പുറമേ പട്ടികയായി കൊടുത്തിരിക്കുന്നവയും പ്രത്യേക കുറിപ്പുകളുമൊക്കെ പഠിക്കണം. ചില മാതൃകാ ചോദ്യങ്ങൾ ഇതാ:

 

 1) പവർ ഓഫ് അക്കമഡേഷൻ കുറവു മൂലം ഉണ്ടാകുന്ന നേത്ര വൈകല്യം അറിയപ്പെടുന്നത്?

 

 A. ദീർഘദൃഷ്ടി B. ഹ്രസ്വ ദൃഷ്ടി C. വെള്ളെഴുത്ത് D. വർണാന്ധത 

 

2) വസ്തുവിന്റെ സ്ഥാനം 2F ൽ ആയാൽ ഒരു കോൺവെക്സ് ലെൻസിന്റെ പ്രതിബിംബത്തിന്റെ സ്വഭാവം എങ്ങനെ ആയിരിക്കും?

 

A. യഥാർഥം, തലകീഴായത്, ചെറുത് B. യഥാർഥം, തലകീഴായത്, വലുത് C. യഥാർഥം, തലകീഴായത്, അതേ വലുപ്പം D. മിഥ്യ, നിവർന്നത്, വലുത് 

 

3) മനുഷ്യന്റെ ശ്രവണ പരിധി എത്രയാണ്?

 

A. 20 Hz- 2000Hz B. 20Hz- 20000 Hz C. 200Hz- 2000Hz D. 200 Hz- 20000hz 

 

4) തരംഗദൈർഘ്യം ഏറ്റവും കൂടുതലുള്ള വർണം? 

A. ചുവപ്പ് B. വയലറ്റ് C. പച്ച D. നീല 5) ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം? A.16 സെന്റി മീറ്റർ B. 17 സെന്റി മീറ്റർ C. 20 സെന്റി മീറ്റർ D. 25 സെന്റി മീറ്റർ 

 

6) ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് അറിയപ്പെടുന്നത്? 

A. സ്ഥായി B. ആവൃത്തി C. ഉച്ചത D. കമ്പനം 

 

7) താഴെ തന്നിരിക്കുന്ന മാധ്യമങ്ങളിൽ പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം? 

A. വായു B. വജ്രം C. ജലം D. ഗ്ലാസ് 

 

8) ഉച്ചതയുടെ യൂണിറ്റ് എന്ത്? 

A. ഹെട്സ് B. ഡെസിബെൽ C. ന്യൂട്ടൺ മീറ്റർ D. പാസ്കൽ 

 

9) ലെൻസിന്റെ പവർ യൂണിറ്റ് എന്താണ്? 

A. ലക്സ് B. ഹെന്റി C. ഡയോപ്റ്റർ D. കാൻഡെല 

 

10) ശക്തി കൂടിയ വൈദ്യുത സിഗ്നലുകളെ ഉച്ച ശബ്ദമാക്കി കർണപുടത്തിൽ എത്തിക്കുന്ന ശ്രവണ സഹായിയുടെ ഭാഗം? 

 

A. മൈക്രോ ഫോൺ B. ആംപ്ലിഫയർ C. റെക്റ്റിഫയർ D. ലൗഡ് സ്പീക്കർ 

 

ഉത്തരങ്ങൾ: 1.C, 2.C, 3.B, 4.A, 5.D, 6.C, 7.B, 8.B, 9.C, 10.D

 

Content Summary : PSC Exam Tips By Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com