കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ, പാചക കലയിൽ നൈപുണ്യം നേടാം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ 30 വരെ.
  • അപേക്ഷകർക്കു പ്രായപരിധിയില്ല.
culinary-arts
Representative Image. Photo Credit: yuliapro6/ Shutterstock
SHARE

‘ഫുഡ് പ്രിപ്പറേഷൻ’ എന്ന പേരിൽ പാചകം എന്ന വിഷയം ഹോട്ടൽ / ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നുണ്ടെങ്കിലും, പാചക കല മാത്രമടങ്ങുന്ന പ്രോഗ്രാമുകൾക്കു തനതായ മികവുണ്ട്. ‘കളിനറി ആർട്സ്’ സമർഥമായി പഠിച്ചു നൈപുണ്യം നേടിയവർക്ക് ഷെഫുകളായി മേൽത്തരം ഹോട്ടലുകളിൽ ഒന്നാന്തരം അവസരങ്ങൾ ലഭിക്കും. ഇന്ത്യൻ നേവി, ഫ്ലൈറ്റ് കിച്ചൻ, ആശുപത്രി, റെയിൽവേ കേറ്ററിങ് തുടങ്ങിയ മേഖലകളിലുമുണ്ട് വിദഗ്ധ ജോലികൾ. 

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന എംബിഎ (2022–24), ബിബിഎ (2022–25) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിലാസം : Indian Culinary Institute, A -35, Sector -62, NOIDA – 201309; ഫോൺ : 9661693670; വെബ് : www.icinoida.com/ www.thims.gov.in. തിരുപ്പതി, നോയിഡ കേന്ദ്രങ്ങളുടെ ഇ–മെയിൽ: admission.icinod@gmail.com / icitpt@gmail.com. തിരുപ്പതി വെബ് : www.icitirupati.in. 

അപേക്ഷകർക്കു പ്രായപരിധിയില്ല. കേന്ദ്രസർക്കാരിലെ സംവരണ വ്യവസ്ഥകൾ പാലിക്കും. വെജിറ്റേറിയൻ പ്രാക്ടിക്കലിനും സൗകര്യമുണ്ട്. രണ്ടിടത്തും ഹോസ്റ്റലുണ്ട്. വെബ് സൈറ്റിൽ നിന്ന് ഇൻഫർമേഷൻ ബ്രോഷർ ഡൗൺലോഡ് ചെയ്യാം. ബിബിഎ 50% എങ്കിലും മാർക്കോടെ പ്ലസ്ടു വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. സെപ്റ്റംബർ 30ന് അകം മാർക്ക് ലിസ്റ്റ് സമർപ്പിക്കാവുന്നവരെയും പരിഗണിക്കും.. ഓരോ കേന്ദ്രത്തിലും 120 സീറ്റ്. 6 സെമസ്റ്ററുകളിൽ യഥാക്രമം 80500 / 72000 / 77000 / 72000 / 77000 / 72000 രൂപ ഫീസ് നൽകണം. എൻട്രൻസ് പരീക്ഷയിലെ വിഷയങ്ങൾ : ന്യൂമറിക്കൽ എബിലിറ്റി & അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്, യുക്തിചിന്ത, പൊതുവിജ്ഞാ നവും ആനുകാലിക സംഭവങ്ങളും, ഇംഗ്ലിഷ് ഭാഷ, സേവന മേഖലയ്ക്കു ചേർന്ന അഭിരുചി. 

എംബിഎ കുറഞ്ഞത് 50% മാർക്കോടെ ഹോട്ടൽ / ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, കളിനറി ആർട്സ് ഇവയൊന്നിലെ റഗുലർ ബാച്‌ലർ ബിരുദം വേണം. പട്ടികവിഭാഗക്കാർക്ക് 45% മാർക്ക് മതി. സെപ്റ്റംബർ 30ന് അകം മാർക്ക് ലിസ്റ്റ് സമർപ്പിക്കാവുന്ന ഫൈനൽ ഇയറുകാരെയും പരിഗണിക്കും. ഓരോ കേന്ദ്രത്തിലും 30 സീറ്റ്. 4 സെമസ്റ്ററുകളിൽ യഥാക്രമം 80500 / 72000 / 77000 / 72000 രൂപ ഫീസ് നൽകണം. എൻട്രൻസ് പരീക്ഷയിലെ വിഷയങ്ങൾ : ഫുഡ് പ്രൊഡക്‌ഷൻ / മാനേജ്മെന്റ്, ഫുഡ് & ബവ്റിജ് സർവീസ് / മാനേജ്മെന്റ്, പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളും, ഇംഗ്ലിഷ് ഭാഷ, സേവന മേഖലയ്ക്കു ചേർന്ന അഭിരുചി.

Content Summary : Indian Culinary Institute-BBA, MBA Programs 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA