എൻട്രൻസ് പഠനം അവസാനവട്ടം; ഇനിയുള്ള ദിവസങ്ങളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

HIGHLIGHTS
  • കീം, കുസാറ്റ് ക്യാറ്റ് എന്നിവയിൽ നേർപകുതി ചോദ്യങ്ങൾ മാത്‌സിൽനിന്നാണ്.
  • എൻസിഇആർടി പാഠപുസ്തകത്തിലെ ചോദ്യങ്ങളെല്ലാം ചെയ്തു പഠിക്കുക..
entrance-last-minute-preparation
Representative Image. Photo Credit: Elnur/ Shutterstock
SHARE

പ്ലസ് ടു ഫലം ഇന്നു വന്നു. മറ്റു ബോർഡ് വിദ്യാർഥികളും പരീക്ഷ കഴിഞ്ഞ് ഫലത്തിനു കാത്തിരിക്കുകയാണ്. ഇതിനിടെ വിവിധ എൻട്രൻസ് പരീക്ഷകൾക്കുള്ള തയാറെടുപ്പിലാകും എല്ലാ ബോർഡുകളിലെയും സയൻസ് സ്ട്രീം വിദ്യാർഥികൾ. കേരള എൻട്രൻസ് (കീം) ജൂലൈ നാലിനും നീറ്റ് ജൂലൈ 17നുമാണ്. കുസാറ്റ് ക്യാറ്റ് നാളെയും ജെഇഇ മെയിൻ ആദ്യ സെഷൻ മറ്റന്നാളും ആരംഭിക്കുന്നു. അവസാന റൗണ്ട് തയാറെടുപ്പ് എങ്ങനെ വേണം ? ഓരോ വിഷയവും ഓരോ തരത്തിൽ പരിഗണിക്കണം. എങ്ങനെ തയാറെടുക്കണമെന്നു വിദഗ്ധർ പറയുന്നു:

 മാത്‌സ്

∙ കീം, കുസാറ്റ് ക്യാറ്റ് എന്നിവയിൽ നേർപകുതി ചോദ്യങ്ങൾ മാത്‌സിൽനിന്നാണ്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ മാത്‌സിനു കൂടുതൽ സമയം മാറ്റിവയ്ക്കാം.

∙ എൻസിഇആർടി പാഠപുസ്തകത്തിലെ ചോദ്യങ്ങളെല്ലാം ചെയ്തു പഠിക്കുക. ‘എൻസിഇആർടി എക്സംബർഗ് ’ എന്ന ചോദ്യങ്ങളടങ്ങിയ പുസ്തകവും പഠിക്കുക. ഇവയിൽ നിന്ന് നേരിട്ടുള്ള ചോദ്യങ്ങൾ വരാം.

∙ കഴിഞ്ഞ 5 വർഷത്തെ ചോദ്യങ്ങൾ ചെയ്തു പഠിക്കുക.

∙ ഫോർമുലകൾ നന്നായി പഠിക്കുക.

∙ തിയറി ചോദ്യങ്ങൾ പൊതുവേ വരാറില്ല.

∙ പരമാവധി മോക് ടെസ്റ്റുകൾ നടത്തി വേഗം കൈവരിക്കാം.

∙ ജെഇഇ മെയിനിന് എൻസിഇആർടി പുസ്തകത്തിനു പുറത്തു നിന്നുള്ള ചോദ്യങ്ങളും വരാം.

∙ ഒരു ചോദ്യത്തിനായും കൂടുതൽ സമയം കളയരുത്.

ഫിസിക്സ്

∙ ഫിസിക്സ് തിയറി പഠിക്കുന്നതു കുറച്ച് പ്രോബ്ലം കൂടുതൽ ചെയ്തു പഠിക്കുക.

∙ പ്രോബ്ലം ചെയ്തുപഠിക്കുമ്പോൾ തിയറിയിൽ സംശയം വന്നാൽ ആ ഭാഗം മാത്രം പഠിക്കുക. വിശദമായി തിയറി പഠിക്കേണ്ടതില്ല.

∙ രണ്ടു വർഷങ്ങളിലായി ഏതെങ്കിലും പാഠഭാഗങ്ങൾ പഠിക്കാത്തതായിട്ടുണ്ടെങ്കിൽ ഇനിയുള്ള സമയം അതു പഠിക്കാനായി സമയം കളയരുത്. അതിലെ പ്രോബ്ലം പഠിക്കേണ്ടതില്ല.

∙ സമയം നിശ്ചയിച്ച് ചോദ്യങ്ങൾ ചെയ്തുനോക്കുക. ഇതിന്റെ വേഗം ഓരോ ദിവസവും കൂട്ടിക്കൊണ്ടുവരണം.

∙ നീറ്റിൽ തിയറി ചോദ്യങ്ങളുണ്ടാകും. ഇവ എൻസിഇആർടി പാഠപുസ്തകത്തിൽനിന്നു പഠിക്കുക.

∙ ചെറിയ നോട്ടുകളുണ്ടെങ്കിൽ പരീക്ഷയ്ക്കു തൊട്ടടുത്ത ദിവസങ്ങളിൽ അതു പഠിക്കുക. ഫോർമുലകൾ പഠിച്ചുവയ്ക്കുക.

Please note:

ഡിഫറൻഷ്യൽ, ഇന്റഗ്രേഷൻ, ട്രിഗണോമെട്രി, വെക്ടർ ആൻഡ് ത്രീഡി, മെട്രീസസ് എന്നീ പാഠങ്ങളിൽനിന്നു കൂടുതൽ ചോദ്യങ്ങൾ വരാം.

Please note:

തെർമോഡൈനമിക്സ്, ഇലക്ട്രിസിറ്റി, മോഡേൺ ഫിസിക്സ് എന്നീ പാഠഭാഗങ്ങളിൽ നിന്നു കൂടുതൽ ചോദ്യങ്ങൾ വരാം.

കെമിസ്ട്രി

∙ എൻസിഇആർടി പാഠപുസ്തകം പഠിച്ചാൽ 80 ശതമാനത്തിലേറെ മാർക്ക് കിട്ടും.

∙ ഫിസിക്കൽ കെമിസ്ട്രി ഭാഗത്തുനിന്ന് പ്രോബ്ലം ചോദ്യങ്ങളുണ്ടാകും.

∙ മുൻവർഷ ചോദ്യങ്ങൾ പഠിച്ച് മാതൃക അറിയാം.

∙ പാഠപുസ്തകത്തിൽ കോളങ്ങളിലുള്ളത് പഠിക്കുക. 

∙ റിയാക്‌ഷനുകൾ പഠിക്കണം.

Please note: ബയോമോളിക്യൂൾസ്, പോളിമേഴ്സ്, എൻവയൺമെന്റൽ കെമിസ്ട്രി എന്നീ പാഠങ്ങൾ പ്രധാനം.

ബയോളജി

∙ മുഴുവൻ മാർക്കും ലഭിക്കാവുന്ന പരീക്ഷ. എല്ലാ പാഠഭാഗങ്ങളും നന്നായി പഠിക്കുക.

∙ നീറ്റ് എക്സാം രീതിയിലുള്ള ചോദ്യപ്പേപ്പർ തന്നെ ചെയ്തു പഠിക്കുക.

∙ ശരി, തെറ്റ് ചോദ്യങ്ങൾ പരീക്ഷയിൽ കാണും. എൻസിഇആർടി പാഠപുസ്തകം നന്നായി പഠിച്ചാൽ ഇവ എഴുതാൻ കഴിയും.

∙ 45–55 മിനിറ്റ് കൊണ്ട് ബയോളജിയിലെ മുഴുവൻ ചോദ്യങ്ങളും എഴുതാൻ ശ്രമിക്കുക. മറ്റു വിഷയങ്ങൾക്കായി ബാക്കി സമയം വിനിയോഗിക്കാം.

∙ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുടെ പേര്, വർഷങ്ങൾ, ശാസ്ത്രനാമങ്ങൾ എന്നിവ പഠിച്ചു
വയ്ക്കുക.

Please note: ജനറ്റിക്സ്, എവല്യൂഷൻ പാഠങ്ങളിൽനിന്നു കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

ഒറ്റ നോട്ടത്തിൽ

∙ കീം

പേപ്പർ 1: 72 ചോദ്യങ്ങൾ ഫിസിക്സിൽനിന്നും 48 ചോദ്യങ്ങൾ കെമിസ്ട്രിയിൽനിന്നും.

പേപ്പർ 2: മാത്‌സ്. 120 ചോദ്യങ്ങൾ.

ഇരു പേപ്പറുകൾക്കും രണ്ടര മണിക്കൂർ വീതം. ഒരു ചോദ്യത്തിന് 5 ഓപ്ഷൻ.  പ്ലസ് ടു  മാർക്ക് കൂടി നിർദിഷ്ട ഫോർമുല പ്രകാരം ചേർത്താണു  റാങ്ക് നിർണയം

∙ കുസാറ്റ് ക്യാറ്റ്

മുൻ വർഷങ്ങളിൽനിന്നു പരീക്ഷാ ഘടന മാറിയിട്ടുണ്ട്. മൂന്ന് മണിക്കൂർ പരീക്ഷ. 200 ചോദ്യങ്ങളിൽ നൂറെണ്ണം മാത്‌സിൽനിന്നാണ്. ഫിസിക്സ് 60, കെമിസ്ട്രി 40.  മുൻവർഷങ്ങളിൽ 250 ചോദ്യങ്ങളുണ്ടായിരുന്നു.

∙ നീറ്റ്

200 ചോദ്യങ്ങളുടെ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ട്. ഓരോ വിഷയങ്ങളിലെയും 50 ചോദ്യങ്ങളിൽ 45 എണ്ണത്തിനാണ് ഉത്തരം നൽകേണ്ടത്. 3 മണിക്കൂർ 20 മിനിറ്റ് പരീക്ഷയിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

Content Summary : Last Minute Tips For Entrance Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA