ADVERTISEMENT

അമേഠി, ബെംഗളൂരു, ശിവസാഗർ (അസം) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ വിവിധ എംടെക്, പിഎച്ച് ഡി പ്രോഗ്രാമുകളിലേക്കു ജൂലൈ 3 വരെ അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ. സർവകലാശാലയ്ക്കു സമാനമായ സ്ഥാപനമാണ്.

 

എംടെക്: (1) അമേഠി – പെട്രോളിയം / കെമിക്കൽ എൻജിനീയറിങ് ശാഖകളിൽ വിവിധ സ്പെഷലൈസേഷനുകൾ (2) ബെംഗളൂരു: റിന്യൂവബിൾ എനർജി, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഗേറ്റ് സ്കോറുള്ള എംടെക് വിദ്യാർഥികൾക്ക് 12,400 രൂപ പ്രതിമാസ അസിസ്റ്റന്റ്ഷിപ് കിട്ടും.

ശിവസാഗറിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, പെട്രോളിയം /കെമിക്കൽ/ മെക്കാനിക്കൽ /ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് ശാഖകളിൽ പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. മറ്റു 2 കേന്ദ്രങ്ങളിലും വിവിധവിഷയങ്ങളിൽ പിഎച്ച്ഡി സൗകര്യമുണ്ട്. https://rgipt.ac.in

 

Content Summary : Rajiv Gandhi Institute of Petroleum Technology M.Tech and Phd Admission 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com