ADVERTISEMENT

ഒരു പേരിലെന്തിരിക്കുന്ന എന്നു ചോദിക്കാമെങ്കിലും ചില നേരങ്ങളിൽ ചില പേരുകൾ ആളുകൾ സൗകര്യപൂർവം മാറ്റി വിളിക്കും. ഇംഗ്ലിഷ് പേരുകൾക്കാണ് പലപ്പോഴും അങ്ങനെയൊരു സാധ്യതയുള്ളത്. അങ്ങനെയയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ജയറാം ഗോപിനാഥ്.

എന്റെ ഓഫിസിലേക്ക് ട്രാൻസ്ഫറായി പുതിയൊരു സ്റ്റാഫ്‌ വരുന്നുണ്ട്, പേര് ‘അമ്പേഴ്സൺ’ എന്നാണ് സഹപ്രവർത്തകരായ നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ പറയാൻ തുടങ്ങിയിട്ട് കുറെ ദിവസമായി. ഡോസൺ, പീറ്റേഴ്സൺ തുടങ്ങിയ ബ്രിട്ടിഷ് സർനെയിമുകൾ നോർത്തിന്ത്യൻ ക്രിസ്ത്യനികൾക്കിടയിൽ സാധരണമാണ്. അതുപോലെയൊരു ‘സൺ’ ആയിരിക്കും ഞാൻ പ്രതീക്ഷിക്കുന്ന ‘അമ്പേഴ്സൺ’.

അങ്ങനെ ‘അമ്പേഴ്സൺ’ എന്നെ കാണാനെത്തിയപ്പോൾ എനിക്ക് ആളുമാറിയോ എന്നായി സംശയം. ഭസ്മക്കുറിതൊട്ട് നല്ല സെന്തമിഴ് സംസാരിക്കുന്ന ‘അമ്പേഴ്സൺ’.‌ മനസ്സിൽ സംശയം വച്ചുകൊണ്ടിരിക്കുന്നതിനെക്കാൾ നല്ലത് തുറന്ന് ചോദിക്കുന്നതല്ലേ?

‘താങ്കളുടെ അമ്പേഴ്സൺ എന്ന പേര് കേട്ടപ്പോൾ, ഒരു നോർത്ത് ഇന്ത്യൻ ക്രിസ്ത്യനാകുമെന്നാണ് ഞാൻ കരുതിയത്...’

വാചകം പൂർത്തിയാക്കുന്നതിന് മുൻപേ ‘അമ്പേഴ്സൺ’ ദയനീയഭാവത്തിൽ മറുപടി നൽകി – ‘എന്റെ സാറേ...എന്റെ പേര് അൻപരശൻ എന്നാണ്. സഹപ്രവർത്തകരായ ഇവരെല്ലാം കൂടി എന്നെ ‘അമ്പേഴ്സൺ’ ആക്കിയതാണ് !’

Manorama Online Career Work Experience Series Jayaram Gopinath Memoir
ജയറാം ഗോപിനാഥ്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Jayaram Gopinath Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com