സിയുഇടി: ഇംഗ്ലിഷ് ഏറെ പ്രധാനം; പരീക്ഷയെഴുതും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

HIGHLIGHTS
  • ഇംഗ്ലിഷ് അവഗാഹം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് വർധിപ്പിക്കാവുന്നതല്ല.
  • തെറ്റ് കണ്ടെത്താനുള്ള ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കുക.
cuet-exam-tips
Representative Image. Photo Credit: Asia-Images-Group/Shutterstock
SHARE

കേന്ദ്ര സർവകലാശാലകളിലേക്കും മറ്റുമുള്ള ദേശീയ ബിരുദ എൻട്രൻസ് സിയുഇടി– യുജിയിൽ ((Central Universities Common Entrance Test)) ഇംഗ്ലിഷ് വളരെ പ്രധാനമാണ്. ഭാഷ, ഡൊമെയ്ൻ സ്പെസിഫിക് സബ്ജക്ട്, ജനറൽ ടെസ്റ്റ് എന്നിവയാണ് ടെസ്റ്റിലെ പ്രധാന ഭാഗങ്ങൾ. ഭാഷാ വിഭാഗത്തിൽ ഏറ്റവും പ്രധാനം ഇംഗ്ലിഷാണ്. എല്ലാ സർവകലാശാലകളിലെയും പ്രധാന കോഴ്സുകൾക്ക് സെക്‌ഷൻ ഒന്ന് (എ) വിഭാഗത്തിൽനിന്ന് ഇംഗ്ലിഷാണ് നിഷ്കർഷിക്കുന്നത്.

ഉദാഹരണം: ഒരു വിദ്യാർഥി ഡൽഹി സർവകലാശാലയുടെ ബിഎസ്‌സി ഫിസിക്സ് ഓണേഴ്സ് പ്രവേശനം തേടുന്നുവെന്നു കരുതുക. അപ്പോൾ സെക്‌ഷൻ ഒന്ന്(എ) വിഭാഗത്തിലെ ഏതെങ്കിലും ഒരു ഭാഷ, സെക്‌ഷൻ രണ്ടിലെ ഡൊമെയ്ൻ സ്പെസിഫിക് സബ്ജക്ടുകളായ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവ നിർബന്ധമായും എഴുതേണ്ടി വരും.

ഇനി ഹൈദരാബാദ് ഇഫ്ലുവിൽ ഇംഗ്ലിഷ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കണമെന്നു കരുതുക. അതിനു സെക്‌ഷൻ ഒന്ന് (എ)വിഭാഗത്തിലെ ഇംഗ്ലിഷും ജനറൽ ടെസ്റ്റുമാണ് എഴുതേണ്ടത്. ഇത്തരത്തിൽ ഓരോ വിഷയവും പരിശോധിച്ചു വേണം അപേക്ഷ സമർപ്പിക്കാൻ.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

∙എൻസിഇആർടിയുടെ ഹയർ സെക്കൻഡറി തലം വരെയുള്ള ഇംഗ്ലിഷ് സിലബസിനെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങൾ.

അടിസ്ഥാന വ്യാകരണം, പാർട്സ് ഓഫ് സ്പീച്ച് (നൗൺ, പ്രോനൗൺ, അഡ്‌വെർബ്, അഡ്ജക്റ്റീവ്), കോൺകോർഡ്, ടെൻസുകൾ, വൊക്കാബുലറി, തെറ്റ് തിരുത്തൽ, വിപരീതപദങ്ങൾ (ആന്റോണിംസ്), പര്യായപദങ്ങൾ (സിനോണിംസ്), ഇഡിയം (ശൈലി), വിദേശ ഭാഷകളിൽ നിന്നു കടമെടുത്ത ശൈലികൾ, പ്രോവെർബ് (പഴഞ്ചൊല്ലുകൾ) എന്നിവയെല്ലാം പഠിക്കണം

∙ഇംഗ്ലിഷ് അവഗാഹം ഒന്നോ രണ്ടോ ആഴ്ച കൊണ്ട് വർധിപ്പിക്കാവുന്നതല്ല. എങ്കിലും പരീക്ഷയ്ക്കു വേണ്ടി ചില കാര്യങ്ങൾ ഈ സമയം കൊണ്ട് പഠിച്ചെടുക്കാം. ചുരുങ്ങിയത് ശൈലികളും പഴഞ്ചൊല്ലുകളും പര്യായപദങ്ങളും വിപരീത പദങ്ങളുമെല്ലാം 200 എണ്ണമെങ്കിലും പഠിച്ചുവയ്ക്കണം.

∙ഒരു പാരഗ്രാഫ് തന്ന് അതിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് ആയും വരാം. ഇത്തരം ചോദ്യങ്ങൾ 30 എണ്ണമെങ്കിലും പരിശീലിച്ചാൽ ഇതിന്റെ രീതി എന്താണെന്നു മനസ്സിലാകും.

∙തെറ്റ് കണ്ടെത്താനുള്ള ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കുക. പ്രയോഗ രീതി, ആർട്ടിക്കിൾ, പ്രിപ്പോസിഷൻ, വെർബ്, ടെൻസ് ഇവയൊക്കെ തെറ്റി ചോദിച്ചെന്നു വരാം. അത്തരത്തിൽ പരിശീലനം നടത്തുക.

∙ഓരോ വിഭാഗം ചോദ്യ മേഖലകളിൽ നിന്നും 10–30 ചോദ്യങ്ങളെങ്കിലും പരീക്ഷയ്ക്കു മുൻപ് ചെയ്തു നോക്കാൻ മറക്കരുത്.

∙ദേശീയതല മത്സരപ്പരീക്ഷകൾക്ക് (എസ്എസ്‌സി) വിപണിയിൽ ലഭ്യമായിട്ടുള്ള ഇംഗ്ലിഷ് പരിശീലന പുസ്തകങ്ങളെ ആശ്രയിക്കാം.

Content Summary : Tips for Central Universities Common Entrance Test Examination 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS