ADVERTISEMENT

എന്തെങ്കിലും വസ്തുക്കളോ മെഷീനുകളോ മെക്കാനിസമോ കണ്ടുപിടിച്ചാൽ എന്തുചെയ്യും ?

യുറേക്കാ... യുറേക്കാ... എന്നുപറഞ്ഞ് ഓടും.

 

ശ്ശേ ! അതല്ല. ഈ കണ്ടുപിടിത്തം നമ്മുടേതു മാത്രമാക്കി മാറ്റാൻ എന്തു ചെയ്യും ? അതിനു പേറ്റന്റ് എടുക്കണം. 

 

അതെങ്ങനെ ?

 

നടപടിക്രമങ്ങൾ പാലിച്ചു പേറ്റന്റ് കൃത്യമായി എടുത്തുതരുന്നവരാണ് പേറ്റന്റ് ഏജന്റുമാർ. പേറ്റന്റ് നിയമങ്ങളും ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സും (ഐപിആർ) പഠിക്കണം. ഇന്നു വളർന്നുവരുന്ന മേഖലയാണിത്.

 

എവിടെ പഠിപ്പിക്കും ?

 

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (സിഎസ്ഐആർ) കീഴിൽ തിരുവനന്തപുരത്തുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) ഒരു മാസത്തെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് (ഐപിആർ), പേറ്റന്റ് ഡ്രാഫ്റ്റിങ് ആൻഡ് പ്രാക്ടിസ് കോഴ്സ് തുടങ്ങുന്നു.

 

പഠിപ്പിക്കുന്നതെന്ത് ?

പേറ്റന്റ് നിയമങ്ങൾ, ഇന്ത്യയിൽ പേറ്റന്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പേറ്റന്റ് ഫയലിങ് രീതി എന്നിങ്ങനെയുള്ള കാര്യങ്ങൾ. പേറ്റന്റുകൾ ഫയൽ ചെയ്യുന്നതിനുള്ള പ്രാക്ടിക്കൽ ക്ലാസുകളുമുണ്ട്. 

 

ആർ.എസ്.പ്രവീൺ രാജ്
ആർ.എസ്.പ്രവീൺ രാജ്

ആർക്കൊക്കെ ചേരാം ?

എംഎസ്‌സി അല്ലെങ്കിൽ ബിടെക് ഫസ്റ്റ് ക്ലാസിൽ പാസാകണം. പ്രായപരിധിയില്ല. കോഴ്സ് പഠിച്ചാൽ പേറ്റന്റ് ഏജന്റ് ആകുമോ ? അതിന് ഇന്ത്യൻ പേറ്റന്റ് ഓഫിസ് സംഘടിപ്പിക്കുന്ന പേറ്റന്റ് ഏജന്റ് പരീക്ഷ കൂടി പാസാകണം. ഇതിനു വേണ്ട കാര്യങ്ങളും ഇവിടെ പഠിക്കാം.

 

ഒരു സംശയം ...

ജോലി സാധ്യതയല്ലേ ? പേറ്റന്റ് ഏജന്റിനു ചാർട്ടേഡ് അക്കൗണ്ടന്റിനെപ്പോലെ സ്വയം പ്രാക്ടിസ് ചെയ്യാം. ഒരു പേറ്റന്റ് ഫയൽ ചെയ്താൽ 25,000 രൂപ വരെ കിട്ടാം. കമ്പനികളിൽ റിസർച് ആൻഡ് ഡവലപ്മെന്റ് (ആർ&ഡി) മേഖലയിൽ ജോലിയുമാകാം. അതിനുശേഷം പരീക്ഷ എഴുതിയാലും മതി. വിദേശത്തും ജോലിസാധ്യതയുണ്ട്. 

 

എങ്കിൽ പ്രവേശന നടപടികളൊന്നു പറയാമോ ?

ഓഫ്‌ലൈൻ കോഴ്സാണ്. ഫീസ് 10,000 രൂപ. അപേക്ഷാ ലിങ്ക്: 

http://sdp.niist.res.in. അവസാന തീയതി ജൂലൈ 31. ഓഗസ്റ്റ് 16നു കോഴ്സ് തുടങ്ങും. ഫോൺ: 0471 2515326

 

 

സർക്കാർ

മേഖലയിൽ സംസ്ഥാനത്തെ ആദ്യ പേറ്റന്റ് കോഴ്സാണിത്. കേരളത്തിനു പുറത്തു പഠിക്കാമെങ്കിലും ചെലവും കോഴ്സ് ദൈർഘ്യവും കൂടുതലാണ്. 

 

ആർ.എസ്.പ്രവീൺ രാജ്, 

പ്രിൻസിപ്പൽ സയന്റിസ്റ്റ് & കോഴ്സ് കോഓർഡിനേറ്റർ, 

എൻഐഐഎസ്ടി

 

 

 

Content Summary : What is the scope of patent agent In India And Abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com