ADVERTISEMENT

ഭാരതീയസംസ്കാരത്തിന്റെ അടിവേരുകൾ അന്വേഷിക്കുന്നതിൽ മുതൽ ആധുനിക സയൻസ്‌ വിഷയങ്ങളിലും മാനേജ്മെന്റിലും വരെ പ്രയോഗസാധുതയുള്ള ജ്ഞാനവിഞ്ജാനശേഖരത്തിലേക്കു വഴിതുറക്കുന്നതാണു സംസ്കൃതം പഠനം. 

 

സംസ്കൃതപദങ്ങളും പ്രയോഗങ്ങളും മലയാളമടക്കം ഭാരതീയഭാഷകളിലെല്ലാം ധാരാളമായുള്ളതിനാൽ, ഇവയിൽ പ്രാവീണ്യം നേടാൻ സംസ്കൃതം അറിയുന്നതു സഹായകമാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളിൽ സംസ്കൃതവുമുണ്ട്. അധ്യാപനം, യോഗ/വാസ്തു/ആയുർവേദ വിദ്യാഭ്യാസം, വിവർത്തനം, നിഘണ്ടു നിർമാണം, വിജ്ഞാനകോശനിർമാണം, പത്രാധിപരായുള്ള സേവനം, മാനസ്ക്രിപ്റ്റ് ലൈബ്രറി (ഡിജിറ്റൈസേഷൻ ഉൾപ്പെടെ വിദഗ്ധ ജോലികൾ), ഗണിതമടക്കമുള്ള മേഖലകളിലെ ഗവേഷണം തുടങ്ങി സംസ്കൃതത്തിൽ പ്രാവീണ്യം നേടിയവർക്കുള്ള ജോലിസാധ്യതകൾ പലതുണ്ട്. 

 

പഠനസൗകര്യമുളള ഏതാനും സ്ഥാപനങ്ങൾ

∙Sree Sankaracharya University of Sanskrit, Kalady: BA, MA, MPhil, & PhD in Sanskrit General, Sanskrit-Nyaya, Sahitya, Vedanta, & Vyakarana. 

∙Central Sanskrit University (Formerly Rashtriya Sanskrit Sansthan), Janakpuri, New Delhi: Prak Shastri (XI & XII with emphasis on Sanskrit), Shastri-BA (Hons), Shiksha Shastri-BEd, Acharya–MA, Shiksha Acharya–MEd, Vidya-Varidhi–PhD, Vidya-Vachaspati–DLitt. 

∙SCSVMV (Sri Chandrasekharendra Saraswathi Viswa Mahavidyalaya), Kanchipuram: BA, MA (Sahitya), MPhi, PhD. 

∙National Sanskrit University (Formerly Rashtriya Sanskrit Vidyapeetha),Tirupati: 

∙Prak Sastri, Sastri, Sastri Vedabhashyam, B Sc (Sastri) 

∙Acharya (MA) in Sanskrit in 14 Sastras: Sahitya/Vyakarana/Jyotisha/Phalitha Siddhanta/Nyaya/Advaita Vedanta/Visistadvaita Vedanta/Dvaita Vedanta/Vedabhashy/Agama/Sankhya Yoga/Dharma Sastra/Puranethihasa/Mimasa 

∙Visishtacharya (MPhil) in 11 Sastras (Sahitya/Vyakarana/Jyotisha/Nyaya/Advaita Vedanta/ Visistadvaita Vedanta/Dvaita Vedanta/Agama/Sanskrit Manuscriptology & Palaeography/Puranethihasa/Dharma Sastra/Education 

∙Vidyavaridhi (PhD) in Sahitya, Vyakarana, Phalitha Jyotisha, Siddhanta Jyotisha, Nyaya, Advaita Vedanta, Visistadvaita Vedanta, Dvaita vedanta, Agama, Mimamsa, Sankhya Yoga, Dharma Sastra, Puranetihasa, Vedic Studies, General Sanskrit Studies, Sabdabodha Systems and Education 

∙Vidya-Vachaspati–DLitt. 

∙Shiksha Shastri-BEd, Shiksha Acharya–MEd. 

∙Department of Sanskrit, Kerala University, Kariavattom, Thiruvananthapuram. 

∙Department of Sanskrit, Calicut University. 

∙Bhandarkar Oriental Research Institute, Pune.  

∙Sampurnanand Sanskrit Vishwavidyalaya, Varanasi. 

∙Baroda Sanskrit Mahavidyalaya, MS University of Baroda, Vadodara.  

∙Oriental Institute, MS University, Vadodara. 

 

Content Summary : What is the Scope of Sanskrit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com