ADVERTISEMENT

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡിലെ പിജിഐഎംഇആറിൽ (Postgraduate Institute of Medical Education & Research) കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കു ജൂലൈ 7 വരെ അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീ 250 രൂപ. മറ്റു ഫീസ് പുറമേ. ദക്ഷിണേന്ത്യയിൽ എൻട്രൻസ് പരീക്ഷാകേന്ദ്രമില്ല.

 

 കോഴ്സുകൾ: 

∙ബാച്‌ലേഴ്സ് ഇൻ മെഡിക്കൽ ലാബ് സയൻസ്, 4 വർഷം.

∙ബിഎസ്‌സി മെഡിക്കൽ റേഡിയോളജി & ഇമേജിങ് ടെക്നോളജി, 4 വർഷം.

∙ബിഎസ്‌സി റേഡിയോ തെറപ്പി ടെക്നോളജി, 3 വർഷം.

∙ബിഎസ്‌സി ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, 4 വർഷം.

∙ബിഎസ്‌സി മെഡിക്കൽ ടെക്നോളജി (പെർഫ്യൂഷനിസ്റ്റ്), 3 വർഷം.

∙ബിഎസ്‌സി എംബാമിങ്  & മോർച്ചറി സയൻസസ്, 3 വർഷം.

∙ബാച്‌ലർ ഓഫ് ഓഡിയോളജി  & സ്പീച്ച് ലാംഗ്വേജ് പതോളജി, 4 വർഷം.

∙ബിഎസ്‌സി മെ‍‍ഡിക്കൽ ടെക്നോളജി (ഡയാലിസിസ് തെറപ്പി ടെക്നോളജി), 4 വർഷം

∙ബാച്‌ലർ ഓഫ് ഒപ്ടോമെട്രി, 4 വർഷം.

∙ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി, 4  വർഷം.

∙ബിഎസ്‌സി മെഡിക്കൽ അനിമേഷൻ & ഓഡിയോവിഷ്വൽ ക്രിയേഷൻ, 3 വർഷം. ∙ബാച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത്, 4 വർഷം.

 

ഓഗസ്റ്റ് 5നു കംപ്യൂട്ടർ ഉപയോഗിച്ചുള്ള 90–മിനിറ്റ് എൻട്രൻസ് ടെസ്റ്റ്‌ വഴിയാണ് സിലക്‌ഷൻ. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങും. മിനിമം യോഗ്യതകളടക്കം പൂർണവിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിൽ. 0172-2755569. 

 www.pgimer.edu.in

 

Content Summary : Apply for BSc Nursing and paramedical courses at PGIMER, Chandigarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com