ADVERTISEMENT

ഭാവിയുടെ വാഹനങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന വൈദ്യുതി വാഹനങ്ങളിലേക്ക് ചുവടുമാറ്റം നടത്തിത്തുടങ്ങിയിരിക്കുകയാണ് വലിയ വാഹന നിർമാതാക്കളെല്ലാം. സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് രാജ്യം വിശ്വാസമർപ്പിക്കുന്ന മേഖലകളിലൊന്നുമാണിത്. പരിസ്ഥിതി സൗഹൃദമായ ഇത്തരം വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന ഈ കാലത്ത് ആ മേഖലയിൽ ലഭിക്കാവുന്ന ജോലി സാധ്യതകളെക്കുറിച്ചും മനസ്സിലാക്കിയാലോ? പരമ്പരാഗത രീതിയിൽനിന്നു മാറിച്ചിന്തിച്ചാൽ സാധ്യതകളുടെ ഒരു വലിയ ലോകമാണ് വൈദ്യുതി വാഹന നിർമാണ മേഖല നമുക്കു മുന്നിൽ തുറന്നിടുന്നത്. 

 

ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം എൻജിനീയർ

വാഹനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുള്ള ബാറ്ററികൾ രൂപകൽപന ചെയ്യുന്നതാണ് ഇവരുടെ ജോലി. ഈ മേഖലയിൽ കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനീയർമാരെ ആവശ്യമാണ്. 

 

ബാറ്ററി അൽഗോരിതം എൻജിനീയർ

നന്നായി രൂപകൽപന ചെയ്ത അൽഗോരിതങ്ങൾ ബാറ്ററിയിൽ അപ്പപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും. അൽഗോരിതങ്ങൾ രൂപകൽപന ചെയ്യുകയും സംയോജിപ്പിക്കുകയുമാണ് ഇവരുടെ ജോലി. 

 

ബാറ്ററി സേഫ്റ്റി എൻജിനീയർ

അടുത്തകാലത്തായി ഇലക്ട്രിക് വാഹനങ്ങളുടെ പൊട്ടിത്തെറികളും തീപിടിത്തങ്ങളും ഇന്ത്യയിൽ സ്ഥിരം സംഭവമാണ്. ബാറ്ററി സേഫ്റ്റി എൻജിനീയർമാർ ആ മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നവരാണ്.

 

പവർ ട്രെയിൻ എൻജിനീയർമാർ 

പവർ ട്രെയിൻ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നവരാണ് ഇവർ.

 

ഡേറ്റ അനലിറ്റിക്‌സ് എൻജിനീയർ 

ഇതിന് നേരിട്ട് ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധമില്ലെങ്കിലും ഉപഭോക്താക്കളെ കണ്ടെത്താനും വാഹനങ്ങളുടെ ഡേറ്റ സൂക്ഷിക്കാനും ഗവേഷണ പ്രവർത്തനങ്ങൾക്കുമുൾപ്പെടെ ഒട്ടനവധി മേഖലയിൽ ഇലക്ട്രിക് വാഹന നിർമാതാക്കളെ സഹായിക്കുന്നവരാണ് ഇവർ.

 

ടാറ്റ മോട്ടോഴ്സിൽ ജോലി വേണോ?

ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ച് ഉൽപ്പാദനം കൂട്ടാനായി ടാറ്റ മോട്ടോഴ്സ് യൂണിവേഴ്സിറ്റികളുമായും മറ്റും കൈകോർത്തു കൂടുതൽ സാങ്കേതിക വൈദഗ്ധ്യമുള്ള എൻജിനീയർമാരെ വാർത്തെടുക്കുവാൻ ശ്രമിക്കുന്നു. അമിറ്റി സർവകലാശാലയുമായി ചേർന്ന്, ഇലക്ട്രിക് വാഹന എൻജിനീയറിങ്ങിൽ എം ടെക് പ്രോഗ്രാം തുടങ്ങുന്നുണ്ട്. ഈ പ്രോഗ്രാം കഴിഞ്ഞിറങ്ങുന്നവർക്ക്  ടാറ്റ മോട്ടോഴ്സിൽ ജോലി ലഭിക്കും. 

 

ഇലക്ട്രിക് വാഹന എൻജിനീയർമാർക്ക് ഡിമാൻഡ് കൂടുന്നതു മുൻകൂട്ടി കണ്ട് നിലവിലുള്ള തൊഴിലാളികളുടെ നൈപുണ്യം കൂട്ടാനുള്ള ശ്രമങ്ങളും ടാറ്റ മോട്ടോഴ്സ് നടത്തുന്നുണ്ട്. ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതാണെന്നു മനസ്സിലാക്കി ദീഘകാല ആസൂത്രണമാണ് ഇതിലൂടെ ടാറ്റ മോട്ടോഴ്സ് ഉറപ്പാക്കുന്നത്.ജോലികൾ മാത്രമല്ല  ഇലക്ട്രിക് വാഹന നിർമാണ കമ്പനികളുടെ ഓഹരി വിലയും ഭാവിയിൽ പതിന്മടങ്ങാകുമെന്ന് വിദഗ്ധരുടെ പ്രവചനങ്ങളുണ്ട്‌. 

 

English Summary: Know the Huge Opportunities in Electric Vehicle Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com