ADVERTISEMENT

കേരളത്തിൽ നിന്നു വിദേശത്തേക്കു പോയ അക്കാദമിക് വിദഗ്ധരുടെ സേവനം ഇവിടുള്ളവർക്ക് ലഭിക്കാനായി കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആവിഷ്കരിച്ച പദ്ധതിയാണ് ബ്രെയ്ൻ ഗെയ്ൻ. വിദേശ വിദഗ്ധർ അവിടെ തന്നെ നിലനിൽക്കുന്നതിനൊപ്പം തന്നെ ജന്മനാടിന്റെ സാങ്കേതിക വൈദഗ്ധ്യം കൂട്ടാനുള്ള ശ്രമത്തിൽ ഏർപ്പെടുന്ന നീക്കമാണിതെന്ന് എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സാബു തോമസ് പറയുന്നു.

 

ഈ യജ്ഞത്തിലേക്ക് ഏറ്റവും കൂടുതൽ വിദഗ്ധരുടെ പേരുകൾ (70 എണ്ണം) ശേഖരിച്ചു നൽകിയത് എംജി സർവകലാശാലയാണ്. ഈ പദ്ധതി പ്രകാരം കേരളത്തിൽ സേവനം നൽകുന്ന വിദേശ വിദഗ്ധർ ബ്രെയ്ൻ ഗെയിൻ ഫെലോസ് എന്ന പേരിൽ അറിയപ്പെടും. ഇവർ വിസിറ്റിങ് പ്രഫസർ എന്ന നിലയിലാകും കേരളത്തിലെ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുക. 

 

പ്രഫ. സാബു തോമസ്
പ്രഫ. സാബു തോമസ്

യുജിസി ജോയിന്റ് ഡിഗ്രി, ഡബിൾ ഡിഗ്രി തുടങ്ങിയവ തുടങ്ങാനിരിക്കവേ വളരെയേറെ പ്രയോജനങ്ങളാണ് കാത്തിരിക്കുന്നത്. ഷോർട് ടേം ടീച്ചർമാർ,  സഹ റിസർച് സൂപ്പർവൈസർമാർ തുടങ്ങി ഒട്ടേറെ നിലകളിൽ ഇവർ സേവനങ്ങൾ നൽകും. 

 

കൂടുതൽ മികവേറിയ സ്റ്റാർട്ടപ്പുകൾ, ഉന്നത നിലവാരമുള്ള ശാസ്ത്ര ജേണൽ പേപ്പറുകൾ, പേറ്റന്റുകൾ തുടങ്ങിയവയും പ്ലേസ്മെന്റ്, ഹയർ സ്റ്റഡ‍ീസ് മേഖലകളിലെ മികവിനും ബ്രെയ്ൻ ഗെയിൻ പദ്ധതി ഉപകാരപ്രദമാകും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റി മറിക്കുന്നതാകും ബ്രെയ്ൻ ഗെയിൻ പദ്ധതിയെന്ന്  ഡോ. സാബു തോമസ് പറയുന്നു. 250ൽ അധികം വിദഗ്ധർ ഈ പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ബ്രെയ്ൻ ഗെയിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

 

ചൈന നീണ്ട അടുത്തിടെയായി ബ്രെയ്ൻ ഗെയിനു സമാനമായ രീതി ഉപയോഗപ്പെടുത്തുന്നുണ്ട്. ലോകത്ത് പലയിടത്തുമുള്ള ചൈനീസ് വിദഗ്ധർ, ചൈനയിലെ സർവകലാശാലകൾ, കോളജുകൾ എന്നിവയ്ക്കായി തങ്ങളുടെ സേവനങ്ങൾ നൽകുന്നുണ്ട്. ഇത് അവർക്ക് മികച്ച പ്രയോജനം നൽകുന്നു.

 

പ്രഫ. സാബു തോമസ്

വൈസ് ചാൻസലർ,

എംജി സർവകലാശാല

 

Content Summary : Brain gain project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com