ADVERTISEMENT

റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി കണ്ടെത്തിയാൽ കാശുവാരാം എന്നൊരു ധാരണ പലർക്കുമുണ്ട്. കളമറിഞ്ഞു കളിച്ചില്ലെങ്കിൽ ആ ധാരണ മാറുമെന്ന് എത്ര പേർക്കറിയാം. റിയൽ എസ്‌റ്റേറ്റ് ബിസിനസ് എന്നു പറയുമ്പോൾ വസ്‌തുക്കൾ വാങ്ങാനും വിൽക്കാനും ആളുകളെ സഹായിക്കുന്ന ജോലി എന്നാണ് പൊതുവെയുള്ള ധാരണ. പക്ഷേ ഒരുപാട് തൊഴിൽസാധ്യതകൾ ഉറപ്പുനൽകുന്ന ഒരു മേഖലയാണിത്. കണക്കുകൾ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്ന രണ്ടാമത്തെ മേഖലയാണ് റിയൽ എസ്‌റ്റേറ്റ്. 2025 ആകുമ്പോഴേക്കും രാജ്യത്തിന്റെ ജിഡിപിയിലേക്ക് 13 ശതമാനം സംഭാവന ഈ മേഖലയിൽനിന്നുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

 

എറ്റവും ആകർഷകമായ റിയൽ എസ്‌റ്റേറ്റ് ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം:–

 

റിയൽ എസ്‌റ്റേറ്റ് എജന്റ് 

 

റിയൽ എസ്റ്റേറ്റ് ഏറെ ആകർഷിക്കപ്പെടുന്നൊരു ജോലിയാണ്. എന്നാൽ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റായി ജോലിക്കിറങ്ങുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച്, (അത് ഗാർഹികാവശ്യങ്ങളോ കച്ചവട സംബന്ധമോ ആവട്ടെ) വീടുകൾ, കെട്ടിടങ്ങൾ എന്നിവ കണ്ടെത്തുക, വസ്‌തുക്കൾ വിൽക്കാൻ താൽപര്യപ്പെടുന്നവരെ ആവശ്യക്കാരുമായി ബന്ധിപ്പിക്കുക എന്നിങ്ങനെയുള്ള ജോലികളാണ് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ചെയ്യേണ്ടത്.

 

പ്രോപ്പർട്ടി മാനേജർ

 

സെയിൽസ് മേഖലയിൽ പ്രാവീണ്യം ഉള്ളവർക്ക് അനുയോജ്യമാണ് പ്രോപ്പർട്ടി മാനേജർ എന്ന ജോലി. ക്ലയന്റിന്റെ ആസ്തികൾ സംരക്ഷിക്കുക, സൂക്ഷ്‌മതയോടെ അവ പരിപാലിക്കുക, ഉടമകൾക്കും നിക്ഷേപകർക്കും കൃത്യമായ ഫീഡ്ബാക്കുകൾ നൽകുക എന്നിവയാണ് ഉത്തരവാദിത്വങ്ങൾ.  റിയൽ എസ്‌റ്റേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചോ സ്വതന്ത്രമായോ ഇവർക്കു ജോലിചെയ്യാം.

 

റിയൽ എസ്‌റ്റേറ്റ് കൺസൽറ്റന്റ്

 

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചു പരിചയം നേടിയ ആളുകൾക്കു കണ്ണുംപൂട്ടി തിരഞ്ഞെടുക്കാവുന്ന ഒരു കരിയർ ഓപ്ഷനാണ് കൺസൽറ്റന്റിന്റേത്. വസ്‌തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഉപദേശങ്ങൾ കൊടുക്കാന്‍ കഴിയുന്ന പ്രഫഷനലുകളാണ് ഇവർ. പുതിയ ട്രെൻഡുകൾ അറിഞ്ഞിരുന്ന് റിയൽ എസ്‌റ്റേറ്റിന്റെ ഭാവി പ്രവചിക്കാൻ കഴിവുള്ളവരായിരിക്കണം കൺസൽറ്റന്റുമാർ.

 

റിയൽ എസ്‌റ്റേറ്റ് അപ്രൈസർ

 

അക്കൗണ്ട് മേഖലയിൽ നല്ല പരിജ്ഞാനമുള്ള, ഒരു വസ്‌തുവിന്റെ വിപണിമൂല്യം കണക്കാക്കാൻ കഴിയുന്ന ആളുകൾക്ക് ഈ മേഖലയിൽ തിളങ്ങാൻ കഴിയും. വസ‌്‌തുക്കളുടെ സവിശേഷതകൾ, സ്ഥാനം, സമാനമായ മറ്റു വസ്‌തുവകകൾ എന്നിവയുമായി താരതമ്യം ചെയ്‌ത് മൂല്യം കണ്ടെത്താൻ ഇവർക്കു കഴിയും. ഒരു വീട് വിൽക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ മുൻപ് നികുതിയാവശ്യങ്ങൾക്കു വേണ്ടി മൂല്യനിർണയം നടത്താന്‍ അപ്രൈസർമാർക്കു കഴിയും.

 

ലീസിങ് കൺസൽറ്റന്റ്

 

പ്രോപ്പർട്ടി മാനേജർമാരുടെ സഹായത്തോടെ നല്ല വാടകക്കാരെ കണ്ടെത്തുക എന്നതാണ് ഇവരുടെ ജോലി. നല്ല രീതിയിൽ മാര്‍ക്കറ്റിങ് നെഗോസേഷ്യൻ കഴിവുകളുള്ളവർക്കേ ഈ മേഖലയിൽ പിടിച്ചുനിൽക്കാനാകൂ. ലീസ് ഒപ്പുവയ്ക്കുന്നതു മുതല്‍ വസ്‌തു ഉടമകൾക്കു വേണ്ടി ലാൻഡ്‌ലോർഡുകളായി പ്രവർത്തിക്കുന്നതുവരെ ഇവരുടെ ചുമതലയിൽപ്പെടും. 

 

Content Summary : Is real estate a good career to start in?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com