ADVERTISEMENT

അറിയാത്ത ഒരു ഭാഷ അസ്ഥാനത്തു പ്രയോഗിച്ചാലെങ്ങനെയുണ്ടാകും? ആളും തരവും നോക്കി പറഞ്ഞില്ലെങ്കിൽ തടി കേടായേക്കാം. എന്നാൽ അപ്പുറത്തു നിൽക്കുന്നയാൾ സരസനാണെങ്കിലോ? പൊട്ടിത്തെറി ചിലപ്പോൾ കലാശിക്കുന്നത് പൊട്ടിച്ചിരിയിലായിരിക്കും. അത്തരമൊരു അനുഭവമാണ് കോളജ് അധ്യാപകനായ രൺദീപ് രാജേന്ദ്രൻ പങ്കുവയ്ക്കുന്നത്. കോളജിനെ വിറപ്പിച്ച പ്രിൻസിപ്പലിനെ ഒരു ഇംഗ്ലിഷ് വാക്കുകൊണ്ട് നിശ്ശബ്ദനാക്കിയ വിദ്യാർഥിയുടെ കഥ പറഞ്ഞുകൊണ്ട് രൺദീപ് രാജേന്ദ്രൻ പങ്കുവയ്ക്കുന്ന അനുഭവമിങ്ങനെ...

 

2015 ൽ പാലക്കാട്‌ ഒരു കോളജിൽ പഠിപ്പിച്ചിരുന്ന കാലത്ത് ഒരിക്കൽ പ്രിൻസിപ്പലിന്റെ റൂമിൽ ബഹളം കേട്ടാണ് അങ്ങോട്ടെത്തിയത്. ഒപ്പിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഫസ്റ്റ് ഇയറിലെ കുറച്ച് പിള്ളേർ തല കുനിച്ചു നിൽക്കുന്നു. കൂട്ടത്തിൽ അവരുടെ ക്ലാസ്- ഇൻ-ചാർജ് സാറും. തമിഴ്നാട് സ്വദേശിയായ പ്രിൻസിപ്പൽ അൽപം ഉച്ചത്തിൽത്തന്നെ പിള്ളേരെ വിറപ്പിക്കുന്നുണ്ട്.

 

പെട്ടെന്നു തന്നെ പ്രിൻസിപ്പൽ സൈലന്റ് ആവുകയും റൂമിൽ പൊട്ടിച്ചിരി ഉയരുകയും ചെയ്തു. പുറത്തേക്കു വന്ന ക്ലാസ്- ഇൻ-ചാർജ് സാറിനോട് അന്വേഷിച്ചു. 

 

കാര്യം അറിഞ്ഞപ്പോൾ എനിക്കും ചിരിയടക്കാനായില്ല. 

 

മലയാളം അത്ര വശമില്ലാത്തതിനാൽ പ്രിൻസിപ്പൽ ഇംഗ്ലിഷിൽ ആണ് വഴക്ക് പറഞ്ഞത്. 

Manorama Online Career Work Experience Series Rendeep Rajendran Memoir
രൺദീപ് രാജേന്ദ്രൻ

 

ഇതിനിടയിൽ അതിലൊരുവൻ പ്രിൻസിപ്പലിനോട് വളരെ വിനയത്തോടെ പറഞ്ഞു. ‘‘Sir - Don't repeat it!’’

 

പെട്ടെന്ന് പ്രിൻസിപ്പൽ ഉൾപ്പടെ എല്ലാവരും സ്തബ്ധരായെങ്കിലും വിദ്യാർഥിയുടെ ‘ബോഡി ലാംഗ്വേജ്’ കണ്ട  സാറിന് കാര്യം മനസ്സിലായി. 

 

അവൻ ഉദ്ദേശിച്ചത് ഇനി മേൽ ‘അവരൊന്നും ഇങ്ങനെ ആവർത്തിക്കില്ല’ എന്നാണത്രേ!

 

എന്തായാലും അതിനു ശേഷം പ്രിൻസിപ്പൽ മലയാളം പഠിക്കാൻ തുടങ്ങി.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Rendeep Rajendran Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com