ADVERTISEMENT

ആർക്കിടെക്ചർ ബിരുദത്തിന്റെ (ബി ആർക്) പ്രവേശന യോഗ്യത പരിഷ്കരിച്ചു. പ്രവേശനത്തിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുൾപ്പെട്ട പ്ലസ്ടു ജയിച്ചാൽ മതിയെന്ന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ അറിയിച്ചു. ഈ 3 വിഷയങ്ങൾക്കു മൊത്തമായും, 12ലെ പരീക്ഷയ്ക്കും മൊത്തമായും 50% മാർക്ക് വീതം വേണമെന്ന നിബന

 

3 വർഷ എൻജിനീയറിങ് ഡിപ്ലോമക്കാരുടെ കാര്യത്തിലും ഇത്തവണ മിനിമം മാർക്ക് വ്യവസ്ഥയില്ല. കോവിഡ് പശ്ചാത്തലത്തിലാണ് ഈ ഇളവ്. ‘നാറ്റ’ അഭിരുചിപരീക്ഷയിൽ 200ൽ 70 മാർക്കെങ്കിലും നേടി യോഗ്യത തെളിയിക്കുകയും വേണം.

 

നാറ്റയുടെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് ഓഗസ്റ്റ് 7നു നടത്തും. ഇതിലേക്ക് 27നു രാത്രി 8 വരെ www.nata.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ജെഇഇ മെയിനിന്റെ ഭാഗമായി നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ആർക്കിടെക്ചർ അഭിരുചിപരീക്ഷയിലെ യോഗ്യത, നാറ്റ യോഗ്യതയ്ക്കു പകരം ഈ വർഷത്തെ ബിആർക് പ്രവേശനത്തിനു പരിഗണിക്കുമെന്നും കൗൺസിൽ അറിയിച്ചു.

 

Content Summary : No mark restriction for architecture entrance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com