ADVERTISEMENT

നാല് സർക്കാർ ലോ കോളജുകളിലെയും 19 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ കമ്മിഷണർ ഓഗസ്റ്റ് 4നു വൈകിട്ടു 5 വരെ അപേക്ഷ സ്വീകരിക്കും. www.cee.kerala.gov.in

 

അപേക്ഷാഫീ 685 രൂപ ഓൺലൈനായി അടയ്ക്കാം; പട്ടികവിഭാഗക്കാർക്ക് 345 രൂപ. ഇ–ചലാൻ വഴി പോസ്റ്റ് ഓഫിസിൽ അടയ്ക്കാനും സൗകര്യമുണ്ട്.

 

യോഗ്യത: പ്ലസ് ടുവിനു 45% മാർക്ക്; പിന്നാക്ക / പട്ടികവിഭാഗക്കാരെങ്കിൽ യഥാക്രമം 42% / 40% മാർക്ക്. 2022 ഡിസംബർ 31ന് 17 വയസ്സ് തികയണം. ബാച്‌ലർ ബിരുദവും നിയമബിരുദവും ചേർന്നുള്ള ബിരുദമാകും ലഭിക്കുക (ഉദാ: ബിഎ എൽഎൽബി, ബിഎ /ബികോം /ബിബിഎ എൽഎൽബി ഓണേഴ്സ്). 

 

കോളജുകൾ ഇവ

 

∙ സർക്കാർ ലോ കോളജുകൾ (360 സീറ്റ്): തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്

∙ സ്വകാര്യ സ്വാശ്രയം (2370 സീറ്റ്): അൽ അസ്ഹർ തൊടുപുഴ, ഭാരത്‌മാതാ ആലുവ, സിഎസ്ഐ കാണക്കാരി, സിഎസ്ഐ പാറശാല, കോ–ഓപ്പറേറ്റീവ് തൊടുപുഴ, മാർ ഗ്രിഗോറിയോസ് കോളജ് തിരുവനന്തപുരം, മൗണ്ട് സിയോൻ പത്തനംതിട്ട, എൻഎസ്എസ് കൊട്ടിയം, ലോ അക്കാദമി തിരുവനന്തപുരം, ശ്രീനാരായണ കോളജ് പൂത്തോട്ട, ശ്രീനാരായണഗുരു കോളജ് കൊല്ലം, കെഎംസിടി കുറ്റിപ്പുറം, മർക്കസ് കോഴിക്കോട്, കൃഷ്ണൻ എഴുത്തച്ഛൻ കോളജ് പാലക്കാട്, അമ്പൂക്കൻ ഇട്ടൂപ്പ് കോളജ് തൃശൂർ, എംസിടി മലപ്പുറം, നെഹ്‌റു കോളജ് ലക്കിടി, അൽ അമീൻ ഷൊർണൂർ, നിത്യചൈതന്യയതി കോളജ് കായംകുളം.

 

3 വർഷ എൽഎൽബി: അപേക്ഷ 5 വരെ

 

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും 9 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 3 വർഷ ഫുൾടൈം എൽഎൽബി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. www.cee.kerala.gov.in 

സർക്കാർ കോളജുകളിൽ ആകെ 420 സീറ്റ്; സ്വാശ്രയ കോളജുകളിൽ 570 സീറ്റ്. അപേക്ഷാഫീസ് 685 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർ 345  രൂപ. 

 

45% മാർക്കോടെ ബിരുദമുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം (പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40%). വിദൂര / കറസ്പോണ്ടൻസ് ബിരുദവും സ്വീകരിക്കും. അടിസ്ഥാന യോഗ്യത നേടാതെ ഓപ്പൺ യൂണിവേഴ്സിറ്റി വഴി നേരിട്ടുള്ള ബിരുദമോ പിജിയോ പരിഗണിക്കില്ല. കുറഞ്ഞ പ്രായപരിധിയില്ല. കേന്ദ്രീകൃത അലോട്‌മെന്റ് രീതിയിലാണ് കുട്ടികളെ വിവിധ കോളജുകളിലേക്ക് അലോട്ട് ചെയ്യുന്നത്. 

 

∙എൻട്രൻസിൽ 10% മാർക്ക് വേണം

 

3, 5 വർഷ എൽഎൽബി കോഴ്സുകളുടെ പ്രവേശനത്തിന് കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടണം; പട്ടികവിഭാഗമെങ്കിൽ 5%. രണ്ടു കോഴ്സുകളുടെയും പ്രവേശനത്തിനുള്ള ഉയർന്ന പ്രായം സുപ്രീം കോടതി വിധിക്കു വിധേയമാണ്.

 

കേരളത്തിലെ എല്ലാ ജില്ലകളിലും വച്ചുനടത്തുന്ന ഇരു കോഴ്സുകളുടെയും 2 മണിക്കൂർ എൻട്രൻസ് പരീക്ഷകളിൽ ജനറൽ ഇംഗ്ലിഷ് (60), പൊതുവിജ്‌ഞാനം (45), കണക്കും മാനസികശേഷിയും (25), നിയമപഠന അഭിരുചി (70) എന്ന ക്രമത്തിൽ ആകെ 200 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ശരിയുത്തരത്തിനു 3 മാർക്ക്; തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ഇരു കോഴ്സുകളുടെയും അവസാന 6 മാസം പ്രായോഗിക പരിചയത്തിനാണ്. വെബ്: www.cee.kerala.gov.in. ഹെൽപ്‌ലൈൻ: 0471 2525300.

 

Content Summary : Apply For Five Year Integrated LLB Course at Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com