ഈ പ്രായത്തിൽ സ്വയംതൊഴിൽ വായ്പ ആരു തരും? സംശയമിനി വേണ്ട, വിജയസാധ്യതയുള്ള സംരംഭങ്ങൾ തുടങ്ങാം ആശങ്കയില്ലാതെ...

HIGHLIGHTS
  • ‘നവജീവൻ’ പദ്ധതിയെക്കുറിച്ച് അറിയാം.
  • പ്രാദേശികമായി വിജയസാധ്യതയുള്ള സംരംഭങ്ങൾ തുടങ്ങാം.
navajeevan-employment-assistance-scheme-for-senior-citizens
SHARE

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരൻമാർ വളരെ കൂടുതലാണ് കേരളത്തിൽ. 50 നും 65നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ‍വർക്കായി നാഷനൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ സഹായ പദ്ധതിയാണ് ‘നവജീവൻ’. 2020–21 

സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം; ഇതു വരെ 726 പേരാണ് പദ്ധതിയിൽ അംഗങ്ങളായത്.  ‘നവജീവൻ’ പദ്ധതിയെക്കുറിച്ച് അറിയാം.

മുതിർന്ന പൗരനായ പിതാവിന് ജോലി ചെയ്യാനുള്ള മോഹം അടങ്ങുന്നില്ല. വീട്ടിൽ വെറുതേയിരിക്കാൻ വയ്യെന്നു മകനോടു പറഞ്ഞപ്പോൾ മകൻ അച്ഛനു വേണ്ടി ജോലി അന്വേഷിച്ചു തുടങ്ങി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടൊന്നും രക്ഷയില്ലാതെ വന്നപ്പോൾ പിതാവു പറഞ്ഞു– ‘‘എങ്കിൽ സ്വയംതൊഴിൽ പദ്ധതി നോക്കിയാലോ?’’

‘‘ഈ പ്രായത്തിൽ സ്വയംതൊഴിൽ വായ്പ ആരു തരും’’ എന്ന ആശങ്ക മകൻ പങ്കുവച്ചു. പിന്നെ അന്വേഷിച്ചപ്പോൾ പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞു. ‘നവജീവൻ’ പദ്ധതിയാണ് പ്രതീക്ഷകൾ പൂവണിയിച്ചത്.. 

∙ അരലക്ഷം രൂപ വരെ ബാങ്ക് വായ്പ

മുതിർന്ന പൗരൻമാർക്ക് ജീവൻ പകരുക‍യെന്ന ലക്ഷ്യവു‍മായിട്ടാണ് കേരളത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങ ളുമായി ബന്ധപ്പെടുത്തി ‘നവജീവൻ’ പദ്ധതി ആരംഭിച്ചത്. കേരളത്തിലെ എംപ്ലോയ്‌‍മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള, മേൽപറഞ്ഞ പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് 50,000 രൂപ വരെ ബാങ്ക് വായ്പയും വായ്പത്തുകയുടെ 25 % (12,500/-രൂപ ) സർക്കാർ സബ്‌‍സിഡിയും അനുവദിക്കുന്ന‍താണു പദ്ധതി. വായ്പയുടെ 25% സബ്സിഡി കഴിഞ്ഞ് തുക തിരിച്ചടച്ചാൽ മതി.

∙ സ്വയംതൊഴിൽ പദ്ധതികൾ ഇതൊക്കെ

കേറ്ററിങ്, പലചരക്കുകട, വസ്ത്ര വിൽപന ഷോപ്പ്, കുട നിർമാണം, ഓട്ടമൊ‍ബീൽ സ്പെയർ പാർട്സ് ഷോപ്പ്, മെഴുകുതിരി നിർമാണം, സോപ്പ് നിർമാണം, ഡിടിപി, തയ്യൽ ഷോപ്പ്, ഇന്റർനെറ്റ് കഫേ തുടങ്ങി പ്രാദേശികമായി വിജയസാധ്യതയുള്ള സംരംഭങ്ങൾ തുടങ്ങാം. 

∙ റജിസ്ട്രേഷൻ പുതുക്കുന്ന‍വർക്ക് മുൻഗണന

എംപ്ലോയ്‌‍മെന്റ് എക്‌സ്‌‍ചേഞ്ചിൽ നിലവിൽ ‍റ‍ജിസ്‌ട്രേഷൻ പുതുക്കി വരുന്ന ഉദ്യോഗാർഥികൾക്കു പദ്ധതിയിൽ മുൻഗണന നൽകും. ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ്  പ്രായപരിധി കണക്കാക്കുന്നത്. 

ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന വായ്പയിൽ 25% സ്ത്രീകൾക്കു ലഭ്യമാക്കും. 25% ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിഭാഗത്തിനും ലഭ്യമാക്കും. വിശദാംശങ്ങൾക്ക് ഫോൺ: 0471-2301389. 

∙അപേക്ഷ എങ്ങനെ?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രേഷൻ നിലവിലുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. 50-65 പ്രായപരിധിയിലുള്ള, വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തയാളായിരിക്കണം. 

loan

എഴുത്തും വായനയും അറിഞ്ഞിരിക്കുകയും വേണം. ഇങ്ങനെയുള്ള  ഏതൊരു വ്യക്തിക്കും ‘നവജീവൻ’ പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷ നൽകാം. 

സംസ്ഥാനത്തെ ദേശസാൽകൃത /ഷെഡ്യൂൾഡ് ബാങ്കുകൾ, കെഎസ്എഫ്ഇ, കേരള ബാങ്ക്, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന വായ്പ അനുവദിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങൾക്കു വിധേയമായിരിക്കും. 

ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാ‍യ്പ അനുവദിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല. വ്യക്തി‍ഗത പദ്ധതിയും ഒന്നിലധികം അപേക്ഷകർ ചേർന്നുള്ള സംയുക്ത സംരംഭങ്ങളും  ആരംഭിക്കാം. ഓരോ വ്യക്തിക്കും പരമാവധി വാ‍യ്പ‍യ്ക്കും സബ്സിഡിക്കും അർഹതയുണ്ടായിരിക്കും. താൽപര്യമുള്ളവർ അതത് എംപ്ലോ‍യ്മെന്റ് എക്‌സ്‌ചേഞ്ചു‍കളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം. വെബ്സൈറ്റിൽ (www.employment.kerala.gov.in) നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. 

Content Summary : To Know Everything About NAVAJEEVAN – Employment assistance scheme for Senior Citizens

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}