ADVERTISEMENT

ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പരീക്ഷയായ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആയുഷ് മേഖലയിലെ എല്ലാ കോളജുകളും സ്ഥാപനങ്ങളും സർവകലാശാലകളും കൽപിത സർവകലാശാലകളും ഇതിൽപ്പെടും. 

 

അപേക്ഷ: ഓഗസ്റ്റ് 18 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 19 രാത്രി 11.50 വരെ 2700 രൂപ അപേക്ഷാഫീസ് അടയ്ക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപ എന്നിങ്ങനെയാണു ഫീസ്. 

 

ഓഗസ്റ്റ് 22 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷയിലെ ചില ഫീൽഡുകളിൽ തിരുത്തുകൾ വരുത്താം. ഒന്നിലേറെ അപേക്ഷ ഒരാൾ അയയ്ക്കരുത്. അപേക്ഷാരീതി ഇൻഫർമേഷൻ ബ്രോഷറിൽ വിശദമായുണ്ട്. 

 

∙ യോഗ്യത: അപേക്ഷകർ അംഗീകൃത ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി ബാച്‌ലർ ബിരുദവും റജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. ഈ വർഷം ഒക്ടോബർ 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കിയാലും മതി. കൗൺസലിങ് സമയത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

 

ഈ എൻട്രൻസിൽ റാ‌ങ്ക് നേടുന്നവർ നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷനൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി, സംസ്ഥാനങ്ങൾ, പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ നിഷ്കർഷിക്കുന്ന പ്രസക്ത യോഗ്യതകളുണ്ടെന്ന് ഉറപ്പാക്കണം. 

 

∙ പരീക്ഷ: 120 മിനിറ്റ് ഓൺലൈൻ ടെസ്റ്റിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. ദേശീയതലത്തിൽ ബന്ധപ്പെട്ട ബാച്‌ലർ പ്രോഗ്രാമിനു നിർദേശിച്ചിട്ടുള്ള സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 

 

കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പട്ടികവിഭാഗം 15, പട്ടികവർഗം 7.5, പിന്നാക്കം 27, സാമ്പത്തിക പിന്നാക്കം 10 % സംവരണമുണ്ട്. ഓരോ കാറ്റഗറിയിലും ഭിന്നശേഷിക്ക് 5%. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 93 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇവയിൽ നാലെണ്ണം അപേക്ഷയിൽ മുൻഗണനാക്രമത്തിൽ കാണിക്കണം. വെബ്: https://aiapget.nta.nic.in & https://nta.ac.in. ഹെൽപ്‌ലൈൻ: 011-40759000, aiapget@nta.ac.in

 

Content Summary : All India AYUSH Post Graduate Entrance Test (AIAPGET) 2022: Apply by August 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com