‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ?’ എന്ന ചോദ്യം അതിപ്രശസ്തം. പരശുരാമന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ അതിരുവിട്ട അഹങ്കാരത്തിന്റെ ചോദ്യം എന്ന് ആർക്കും തോന്നാം. സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുന്ന ശ്രീരാമനും പരിവാരവും തീപാറുന്ന കണ്ണുകളുമായി മുന്നിൽവന്ന് വെല്ലുവിളിക്കുന്ന ഭീകരരൂപിയായ പരശുരാമനെക്കണ്ട് അദ്ഭുതപ്പെടുന്നു. തന്റെ മഹാഗുരുവായ ശിവന്റെ ചാപം തകർത്ത ശ്രീരാമനോട് പരശുരാമന്റെ കോപമാണ് ഈ ചോദ്യത്തിനു പിന്നിൽ. തുടർന്ന് തന്റെ കൈയിലുള്ള വൈഷ്ണവചാപം കുലയ്ക്കാമോയെന്ന പരശുരാമൻ വെല്ലുവിളിക്കുന്നു. നിസ്സാരമായി വില്ലു കുലച്ച് അമ്പു തൊടുത്ത യഥാർത്ഥശ്രീരാമനെ പരശുരാമൻ തിരിച്ചറിയുന്നു. തന്റെ വൈഷ്ണവതേജസ്സു ശ്രീരാമനു നൽകി വന്ദിച്ച് പരശുരാമൻ മഹേന്ദ്രപർവതത്തിലേക്കു പോകുന്നു.
HIGHLIGHTS
- അഹങ്കാരം വീഴ്ചയിലേക്കു നയിക്കുമെന്ന് ഇംഗ്ലിഷ് മൊഴി
- അന്യരെല്ലാം മോശക്കാരെന്നു കരുതി പെരുമാറുമ്പോൾ അവരെല്ലാം അകലും