ADVERTISEMENT

സർവകലാശാലകളിലും കോളജുകളിലും ശാസ്ത്ര സാങ്കേതിക മേഖലയിലെ ലക്‌ചറർ / അസിസ്റ്റന്റ് പ്രഫസർ ജോലിക്കും, ജൂനിയർ റിസർച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും അർഹത ലഭിക്കുന്നതിന്, കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റ് (നെറ്റ്)‘2022–ജൂൺ’ പരീക്ഷ, നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും. കെമിക്കൽ / എർത്ത്, അറ്റ്മോസ്ഫറിക് ഓഷ്യൻ & പ്ലാനറ്ററി / ലൈഫ് / മാത്തമാറ്റിക്കൽ / ഫിസിക്കൽ എന്നിങ്ങനെ 5 സയൻസ് ശാഖകളിൽ പരീക്ഷയുണ്ട്. എൻജിനീയറിങ് സയൻസസ് ഇല്ല.

 

∙യോഗ്യത

എംഎസ്‌സി/4–വർഷ ബിഎസ്, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ്, ബിടെക്, ബിഫാം, എംബിബിഎസ്, അഥവാ തുല്യപരീക്ഷ 55% എങ്കിലും മാർക്കോടെ നേടിയവർക്കും യോഗ്യതാ കോഴ്സിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടിക / ട്രാൻസ്ജെൻഡർ / ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്കായാലും മതി. ജെആർഎഫിനു ശ്രമിക്കുന്നവരുടെ പ്രായം 2021 ജൂലൈ ഒന്നിന് 28 കവിയരുത്. പട്ടിക, ട്രാൻസ് ജെൻഡർ, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും 33 വരെയാകാം. പിന്നാക്ക, വിഭാഗക്കാർക്ക് 31 വരെയും. അധ്യാപക ജോലിക്കു പ്രായപരിധിയില്ല. ജെആർഎഫിന‌ു മാത്രമായോ അധ്യാപക ജോലിക്കു മാത്രമായോ അപേക്ഷിക്കാം. ചില യോഗ്യതക്കാർക്ക് ജെആർഎഫിനു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

 

∙അപേക്ഷ

 

https://csirnet.nta.nic.in എന്ന വെബ് സൈറ്റിൽ 10ന് വൈകിട്ട് 5 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം. രാത്രി 11.50 വരെ ഓൺലൈനായി 1000 രൂപ അപേക്ഷാഫീസടയ്ക്കാം. 

പിന്നാക്കവിഭാഗക്കാർ 500 രൂപയും പട്ടിക / ട്രാൻസ്ജെൻഡർ 250 രൂപയും അടച്ചാൽ മതി. ഭിന്നശേഷി വിഭാഗക്കാർ ഫീസടയ്ക്കേണ്ട. ഒരപേക്ഷയേ സമർപ്പിക്കാവൂ.

 

∙ ടെസ്‌റ്റിന്റെ രീതി

 

കംപ്യൂട്ടർ ഉപയോഗിച്ച് 3 മണിക്കൂർ നേരത്തെ മൾട്ടിപ്പിൾ–ചോയ്സ് ഒബ്ജക്ടീവ് പരീക്ഷയ്ക്ക് എ, ബി, സി എന്നു 3 ഭാഗങ്ങൾ. ‘എ’ എല്ലാ ശാഖക്കാർക്കും പൊതുവാണ്. ബന്ധപ്പെട്ട വിഷയത്തിലെ ചോദ്യങ്ങളാണ് ‘ബി’യിൽ. ‘സി’യിൽ വിശകലനാത്മക ചോദ്യങ്ങളും. ഉത്തരം തെറ്റിയാൽ മാർക്കു കുറയ്‌ക്കും. പരീക്ഷയുടെ സിലബസ്, സ്കീം, മാതൃകാചോദ്യങ്ങൾ മുതലായവ www.csirhrdg.res.in എന്ന വെബ് സൈറ്റിലുണ്ട്. പരീക്ഷാത്തീയതി പിന്നീടറിയിക്കും. കേരളത്തിൽ വയനാടൊഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.  ഹെൽപ് ഡെസ്ക് : 011 40759000 / csirnet@nta.ac.in.

 

Content Summary : CSIR NET 2022 Application, Exam Date, Eligibility, Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com