ADVERTISEMENT

എൻഐടികളടക്കം മികവേറിയ സ്‌ഥാപനങ്ങളിലെ എൻജിനീയറിങ് / ടെക്നോളജി, ആർക്കിടെക്‌ചർ / പ്ലാനിങ് ബിരുദപ്രവേശനത്തിന് 9,05,590 കുട്ടികൾ ഈ വർഷം ജെഇഇ മെയിൻ എഴുതി. മുൻവർഷങ്ങളിൽ ഓരോ സ്ഥാപനത്തിലും ഓരോ വിഭാഗത്തിലും പ്രവേശനം കിട്ടിയവരുടെ അവസാനറാങ്ക് നോക്കിയാൽ ലഭിക്കാവുന്ന റാങ്ക് സംബന്ധിച്ച് ഏകദേശരൂപം കിട്ടും. സീറ്റുകളുടെ സംഖ്യ, കുട്ടികളുടെ മാറിവരുന്ന താൽ‍പര്യങ്ങൾ, പ്രോഗ്രാമുകളെപ്പറ്റി പ്രചരിക്കുന്ന വിലയിരുത്തലുകൾ മുതലായ ഘടകങ്ങൾ കാരണം മുൻവർഷങ്ങളിലെ റാങ്കുകൾ ഇത്തവണ അതുപോലെ ആവർത്തിക്കുകയില്ല. 

Kozhikkodu-NIT

 

Kozhikkodu-NIT

JoSAA / CSAB (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി / സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്) ആണ് കുട്ടികളെക്കൊണ്ട് ചോയ്സ്–ഫില്ലിങ് നടത്തിച്ച്, സീറ്റ് അലോട്ട് ചെയ്യുന്നത് (https://josaa.nic.in; https://csab.nic.in). ജെഇഇ മെയിൻ ബിഇ/ബിടെക് പേപ്പറിലെ മികച്ച രണ്ടര ലക്ഷം പേർക്ക് അവസരം നൽകി, ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് 28നു നടത്തും. അതിന്റെ ഫലവും വന്നതിനു ശേഷം പൊതു കൗൺസലിങ്ങിലൂടെ രണ്ടു വിഭാഗങ്ങളിലേക്കും ഒരുമിച്ച് അലോട്ട് ചെയ്യും. https://josaa.admissions.nic.in എന്ന സൈറ്റ് നോക്കുക.

2021-2022

 

ഐഐടി, എൻഐടി, ഐഐഐടി, മറ്റു സെൻട്രലി ഫൺഡഡ് ടെക്‌നിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ എന്നിവയിലേക്കെല്ലാം  2021 ൽ 6 റൗണ്ടുകളിൽ ‘ജോസ’ അലോട്മെന്റ് നടന്നു. ഓരോ സ്ഥാപനത്തിലെയും ഓരോ കോഴ്സിലെയും ഓപ്പണിങ് റാങ്കും ക്ലോസിങ് റാങ്കും ജോസയുടെ വെബ്സൈറ്റിൽ നിന്ന് അറിയാം. ഇതിൽ വീണ്ടും വിഭജനമുണ്ട്. എൻഐടികളിൽ HS (ഹോം സ്റ്റേറ്റ്), OS (അദർ സ്റ്റേറ്റ്സ്). ഇവയിലോരോന്നിലും OPEN (ഓപ്പൺ – ഇതിൽ എല്ലാ സംവരണവിഭാഗക്കാരെയും പരിഗണിക്കും), OPEN-PwD (ഓപ്പൺ ഭിന്നശേഷി), OBC-NCL– Female-only (പിന്നാക്കവനിത), OBC-NCL-PwD (പിന്നാക്ക ഭിന്നശേഷി), SC (പട്ടികജാതി), SC-PwD (പട്ടികജാതി ഭിന്നശേഷി), ST (പട്ടികവർഗം), SC-PwD (പട്ടികവർഗ ഭിന്നശേഷി), സാമ്പത്തിക പിന്നാക്കം (EWS) തുടങ്ങി മുപ്പതോളം ഉപവിഭാഗങ്ങളിൽ വരെ റാങ്കുകൾ വരും. HS–OS വിഭജനം ഐഐടികളിലില്ല

 

ഓരോ വിഭാഗത്തിലെയും കാറ്റഗറി റാങ്കുകളാണ് ‘ജോസ’യുടെ പട്ടികയിൽ. അതിനാൽ ഓപ്പൺ 10297, പിന്നാക്കത്തിലെ 3850 എന്നിവ താരതമ്യപ്പെടുത്താവുന്നവയല്ല. സ്വന്തം റാങ്ക് കണ്ടെത്തിയിട്ടാവണം സാധ്യത വിലയിരുത്തുക. ആദ്യറൗണ്ടിൽ സിലക്‌ഷനില്ലാത്തവർക്ക് തുടർന്നുള്ള റൗണ്ടുകളിൽ അവസരം കിട്ടാം. 1, 3 പട്ടികകളിൽ ഒന്നും ആറും റൗണ്ടുകളിലെ റാങ്ക്‌ വ്യത്യാസങ്ങൾ ശ്രദ്ധിക്കുക. പ്രവേശനരീതിയിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാമെന്നതിനാൽ ബന്ധപ്പെട്ട വെബ് സൈറ്റുകൾ കൂടെക്കൂടെ നോക്കണം.

 

Content Summary : JEE Advanced 2022: IIT JEE registration begins, here’s direct link to apply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com