കേരള മെഡിക്കൽ പിജി: 435 സീറ്റുകൾ; പ്രവേശനം നീറ്റ് – പിജി റാങ്ക്‌ പട്ടികയിൽ നിന്ന്, അപേക്ഷ 20 വരെ

HIGHLIGHTS
  • അപേക്ഷാഫീ 1000 രൂപ ഓൺലൈനായി അടയ്ക്കാം.
  • കേരളത്തിൽ വേരുകളുള്ള ഇന്ത്യക്കാർക്ക് പ്രവേശനാർഹതയുണ്ട്.
kerala-pg-medical-admission-2022
Representative Image. Photo Credit: lenetstan/ Shutterstock
SHARE

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും വിവിധ മെഡിക്കൽ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിഗ്രി / ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 20ന് രാവിലെ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 1000 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർ 500 രൂപ. ജനറൽ സീറ്റിനും അപേക്ഷിക്കുന്ന സർവീസ് ക്വോട്ടക്കാർ 1000 രൂപ കൂടുതലടയ്ക്കണം.

നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ നീറ്റിലെ (NEET–PG 2022) റാങ്ക്‌ പട്ടികയിൽനിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കി, അതനുസരിച്ച് കേരള സംസ്ഥാന ക്വോട്ടയിലെ 435 സീറ്റുകളിലേക്കാണ് സിലക്‌ഷൻ. ഇതിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മഞ്ചേരി, കോഴിക്കോട്, കണ്ണൂർ സർക്കാർ മെഡിക്കൽ കോളജുകളിലെ 427 സീറ്റും, തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ 8 സീറ്റുകളും ഉൾപ്പെടും. പഠനശാഖകൾ തിരിച്ച് ഓരോ സ്ഥാപനത്തിലെയും സീറ്റുകളുടെ കണക്ക് പ്രോസ്പെക്ടസിലുണ്ട്.

സ്വകാര്യ മെഡിക്കൽ കോളജുകളിലെയും ഇതര സ്ഥാപനങ്ങളിലെയും ന്യൂനപക്ഷ / എൻആർഐ അടക്കം മുഴുവൻ സീറ്റുകളിലേക്കും ഇതേ റാങ്ക്‌ പട്ടിക അടിസ്ഥാനമാക്കി എൻട്രൻസ് പരീക്ഷാ കമ്മിഷണർ വിദ്യാർഥികളെ അലോട് ചെയ്യും.  കോഴ്‌സ് ദൈർഘ്യം 3 വർഷം. പക്ഷേ, 2022 ഏപ്രിൽ 30ന് മുൻപ് പിജി ഡിപ്ലോമ നേടിയവർക്ക് അതേ വിഷയത്തിൽ 2 വർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കാം.

കേരളത്തിൽ വേരുകളുള്ള ഇന്ത്യക്കാർക്ക് പ്രവേശനാർഹതയുണ്ട്. എംബിബിഎസ് കഴിഞ്ഞുള്ള ഇന്റേൺഷിപ് 2022 മേയ് 31ന് അകം പൂർത്തിയാക്കിയിരിക്കണം. നീറ്റ് 2022 ൽ കാറ്റഗറി അനുസരിച്ചുള്ള കട്ട് ഓഫ് സ്കോർ വേണം. (ജനറൽ / സാമ്പത്തിക പിന്നാക്കം 50–ാം പെർസെന്റൈൽ, ഭിന്നശേഷി 45–ാം പെർസന്റൈൽ, മറ്റെല്ലാ സംവരണ വിഭാഗക്കാരും 40–ാം പെർസെന്റൈൽ) മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും നേടിക്കഴിഞ്ഞേ പ്രവേശനം നൽകൂ. ജനറൽ ക്വോട്ടക്കാർക്ക് പ്രായപരിധിയില്ല. പക്ഷേ, സർവീസ് ക്വോട്ടയ്ക്ക് ഉയർന്ന പ്രായം അടക്കം വിശേഷ വ്യവസ്ഥകളുണ്ട്.

സർവീസ് ക്വോട്ടയ്ക്ക് 10% നീക്കിവച്ചിട്ട്, ബാക്കി സീറ്റുകളിൽ ഇനിപ്പറയുന്ന ക്രമത്തിൽ സംവരണം നൽക‌ും. പട്ടികജാതി 8%, പട്ടികവർഗം 2%, ഈഴവ 8%, മുസ്‍ലിം 7%, മറ്റു പിന്നാക്ക ഹിന്ദു 7%, ലത്തീൻ കത്തോലിക്കർ / ആംഗ്ലോഇന്ത്യക്കാർ 3%, മറ്റു പിന്നാക്ക ക്രൈസ്തവർ 1%, കുടുംബി 1%, സാമ്പത്തിക പിന്നാക്കം 10%. ഓരോ കാറ്റഗറിയിലും 5% ഭിന്നശേഷി സംവരണമുണ്ട്. ഓരോ സീറ്റ് വിമുക്തഭടർക്കും യുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ആശ്രിതർക്കുമായി നീക്കിവച്ചിട്ടുണ്ട്. 

സർക്കാർ കോളജുകളിലെ വാർഷിക ഫീ ഏകദേശം 66,000 രൂപ. പഠനം ഇടയ്‌ക്കുവച്ച് നിർത്തിപ്പോകുന്നവർ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകേണ്ടിവരും. സ്വാശ്രയ കോളജുകളിലെ ഫീസ് നിരക്കുകൾ അലോട്മെന്റിനു മുൻപ് അറിയിക്കും. അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾ പ്രോസ്‌പെക്ടസിലുണ്ട്. ഹെൽപ്‌ലൈൻ: 0471–2525300.

Content Summary : Kerala PG Medical Admission 2022 - Dates, Registration, Process, Counselling

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA