പിഎസ്‌സി: വെറുതെ വായിച്ചു വിട്ടാൽ പോര, സാമ്പത്തികശാസ്ത്രത്തിൽ മികച്ച സ്കോർ നേടാൻ ഇങ്ങനെ പഠിക്കാം

HIGHLIGHTS
  • സാമ്പത്തികശാസ്ത്രത്തിൽനിന്നു വളരെ ആഴത്തിലുള്ള ചോദ്യങ്ങൾ വരുന്നുണ്ട്.
  • സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട ചില സാംപിൾ ചോദ്യങ്ങൾ നോക്കാം.
how-to-score-get-good-score-in-economics-psc-tips
Representative Image. Photo Credit: Saurabhpbhoyar/Shutterstock
SHARE

പിഎസ്‌സി പരീക്ഷയിലെ പ്രധാന ഭാഗങ്ങളിലൊന്നാണു സാമ്പത്തികശാസ്ത്രം. അടുത്തകാലത്തായി സാമ്പത്തികശാസ്ത്രത്തിൽനിന്നു വളരെ ആഴത്തിലുള്ള ചോദ്യങ്ങൾ വരുന്നുണ്ട്. അടിസ്ഥാന വിവരങ്ങൾക്കപ്പുറം, കൂടുതലായി വായന വേണ്ടവിധത്തിലാണ് ഇപ്പോൾ ചോദ്യങ്ങൾ കാണുന്നത്. സ്കൂൾ പാഠപുസ്തകങ്ങൾ, പ്ലസ് വൺ – പ്ലസ്ടു സാമ്പത്തികശാസ്ത്ര പാഠപുസ്തകങ്ങൾ, സാക്ഷരതാ മിഷൻ പാഠപുസ്തകങ്ങൾ എന്നിവ പഠനത്തിന് ഉപയോഗിക്കാം. സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട ചില സാംപിൾ ചോദ്യങ്ങൾ നോക്കാം.

1) ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധന സേവനങ്ങളുടെയും പണമൂല്യം ?

A. പ്രതിശീർഷ വരുമാനം

B. അറ്റ ദേശീയ ഉൽപന്നം

C. മൊത്തം ദേശീയ ഉൽപാദനം

D. മൊത്തം ആഭ്യന്തര ഉൽപാദനം

2.)താഴെ തന്നിരിക്കുന്നവയിൽ ഒരു സമ്പദ്‌വ്യവസ്ഥയിലെ മൊത്തം ആഭ്യന്തര ചെലവുകളെ ശരിയായി വേർതിരിക്കാൻ കഴിയുന്നതെങ്ങനെ ?

(1) സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ്

(2) മൊത്തം സ്ഥിര മൂലധനച്ചെലവ്

(3) ഗവൺമെന്റിന്റെ അന്തിമ ഉപഭോഗച്ചെലവ്

(4) അറ്റ കയറ്റുമതി

A. (1), (3) എന്നിവ

B. (2), (4) എന്നിവ

C. (1), (2), (3) എന്നിവ

D. (1), (2), (3), (4) എന്നിവ

3) കറൻസിയുടെ മൂല്യം കുറയ്ക്കലും മൂല്യം വർധിപ്പിക്കലും നടക്കുന്നത് താഴെ നൽകിയിരിക്കുന്നവയിൽ ഏതു വിനിമയനിരക്കിലാണ് ?

A. സ്ഥിര വിനിമയനിരക്ക്

B. അയവുള്ള വിനിമയനിരക്ക്

C. മാനേജ്ഡ് ഫ്ലോട്ടിങ് വിനിമയനിരക്ക്

D. ഫ്ലോട്ടിങ് വിനിമയ നിരക്ക്

4) വ്യക്തിഗത വിനിയോഗ വരുമാനം = ......................

A. വ്യക്തിഗത വരുമാനം - വ്യക്തിഗത നികുതി

B. വ്യക്തിഗത വരുമാനം - നികുതി ഇതര അടവുകൾ

C. വ്യക്തിഗത വരുമാനം - (വ്യക്തിഗത നികുതി + നികുതി ഇതര അടവുകൾ)

D. വ്യക്തിഗത വരുമാനം - വ്യക്തിഗത നികുതി + നികുതി ഇതര അടവുകൾ

5) കൂട്ടിച്ചേർത്ത മൂല്യരീതി എന്നു വിളിക്കുന്ന ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏത് ?

A. ഉൽപന്ന രീതി

B. വരുമാന രീതി

C. ചെലവു രീതി

D. സേവന രീതി

6) പെഗ്ഡ് വിനിമയ നിരക്ക് എന്നറിയപ്പെടുന്നത് ?

A. അയവുള്ള വിനിമയനിരക്ക്

B. സ്ഥിര വിനിമയനിരക്ക്

C. ഫ്ലോട്ടിങ് വിനിമയനിരക്ക്

D. മാനേജ്ഡ് ഫ്ലോട്ടിങ് വിനിമയ സമ്പ്രദായം

7) താഴെ തന്നിട്ടുള്ളവയിൽ തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) വ്യാപാര ശിഷ്ടത്തിൽ എല്ലാ ദൃശ്യ– അദൃശ്യ കയറ്റുമതിയും ഇറക്കുമതിയും ഉൾക്കൊള്ളുന്നു.

(2) അയവുള്ള വിനിമയ നിരക്കു സമ്പ്രദായത്തിൽ വിദേശ കറൻസിയുമായി ആഭ്യന്തര കറൻസിയെ കൈമാറ്റം ചെയ്യുമ്പോൾ ആഭ്യന്തര കറൻസിയുടെ മൂല്യത്തിലുണ്ടാവുന്ന കുറവിനെ മൂല്യശോഷണം എന്നു വിശേഷിപ്പിക്കുന്നു.

(3) മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള സമ്പദ്‌വ്യവസ്ഥയെ അടഞ്ഞ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്നു

A. (3) മാത്രം

B. (1), (3) എന്നിവ

C. (2), (3) എന്നിവ

D. (1), (2) എന്നിവ

8) കമ്പനിയുടെ ലാഭത്തിന്മേൽ ചുമത്തുന്ന നികുതി ?

A. വിൽപന നികുതി

B. കോർപറേറ്റ് നികുതി

C. ഭൂനികുതി

D. ചരക്ക് സേവന നികുതി

9) യഥാർഥ വിനിമയ നിരക്ക് ഒന്നിനേക്കാൾ കൂടുതലാണെങ്കിൽ വിദേശത്തെ വില നിലവാരം ?

A. ആഭ്യന്തര വിലയേക്കാൾ കുറവായിരിക്കും

B. ആഭ്യന്തര വിലയേക്കാൾ കൂടുതലായിരിക്കും

C. ആഭ്യന്തര വിലയ്ക്കു തുല്യമായിരിക്കും

D. ആഭ്യന്തര വിലയേക്കാൾ കൂടുതലോ കുറവോ ആകാം

10) താഴെ നൽകിയിരിക്കുന്നവയിൽ ഒരു സാധനത്തിന്റെ കമ്പോള വില (Market Price) കാണുന്നതിനുള്ള സമവാക്യമെന്ത് ?

A. Market Price = Factor Cost - Indirect tax

B. Market Price = Factor Cost + Indirect tax

C. Market Price = Factor Cost - Net Indirect tax

D. Market Price = Factor Cost + Net Indirect tax

ഉത്തരങ്ങൾ:

1.C, 2.D, 3.A, 4.C, 5.A, 6.B, 7.B, 8.B, 9.B, 10.D

Content Summary : How To get Good Score in Economics - PSC Tips - Mansoor Ali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}