നിറഞ്ഞ മെയിൽബോക്സ് കാലിയാക്കാൻ കംപ്യൂട്ടർ നന്നായി കുലുക്കി; ‘ഐടി സഹോ’ തന്ന എട്ടിന്റെ പണി

HIGHLIGHTS
  • ജോലിസ്ഥലത്തെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
Work Experience Series Career Guru Swapna David Memoir Office Pra
Representative Image. Photo Credit : Puhhha / Shutterstock.com
SHARE

ഇക്കാലത്ത് മിക്ക ജോലിക്കും കംപ്യൂട്ടർ പരിജ്ഞാനം അടിസ്ഥാന യോഗ്യതയാണ്. സ്കൂളുകളിൽ ഇക്കാലത്ത് രണ്ടാം ക്ലാസ് മുതലെങ്കിലും കംപ്യൂട്ടർ പഠിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയല്ലായിരുന്നു സ്ഥിതി. കംപ്യൂട്ടർ മിക്ക ഒാഫിസിലും അപൂർവ വസ്തുവായിരുന്നു. അങ്ങനെയൊരു കാലത്ത് ദുബായിൽ ബാങ്കിൽ ജോലിക്ക് കയറിയ സമയത്തെ അനുഭവം പങ്കുവയ്ക്കുകയാണ് സ്വപ്ന ഡേവിഡ്.

ദുബായിൽ പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ് വിഭാഗത്തിൽ ജോലി കിട്ടിയ സമയം. സ്വന്തമായി പുതിയ കംപ്യൂട്ടർ കിട്ടിയ സന്തോഷവും ഉള്ളിൽ ഗമയും. എമണ്ടൻ സിആർടി സ്ക്രീനും തക്കാളിപ്പെട്ടി പോലുള്ള സിപിയുവും മേശയുടെ ഭൂരിപക്ഷവും കയ്യടക്കി. കംപ്യൂട്ടറിൽ മെയിൽ നോക്കാനും വേഡ് ഫയലിൽ കത്ത് എഴുതാനും മാത്രമേ എനിക്ക് അറിയൂ. ഒരു ദിവസം രാവിലെ  നോക്കിയപ്പോൾ മെയിൽ ബോക്സിൽ പുതിയ മെയിൽ വരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന് അറിയാം. കംപ്യൂട്ടറിനെക്കുറിച്ച് വലിയ ധാരാണയില്ലാത്ത എനിക്ക് ആകെ പേടിയായി. 

െഎടി ഡിപ്പാർട്മെന്റിലെ സരസനായ മലയാളിയായ ‘സഹോയെ’ തന്നെ നേരിട്ട് വിളിച്ചു കാര്യം പറഞ്ഞു. 

െഎടി സഹോ പറഞ്ഞു :  ഇത് മെയിൽ ബോക്സ് ഫുൾ ആയ പ്രശ്നമാണ്. സംഭവം പരിഹരിക്കാൻ എളുപ്പത്തിൽ സാധ്യമല്ല. സമയം എടുക്കും. കംപ്യൂട്ടർ കൈകാര്യം ചെയ്ത് വശമില്ലാത്ത എനിക്ക് ടെൻഷൻ കൂടി. 

െഎടി സഹോ : ഫോണിന്റെ സ്പീക്കർ ഒാണാക്കി. ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി.

ഞാൻ ഫോണിന്റെ സ്പീക്കർ ഒാണാക്കി. ഏസിയുടെ കനത്ത നിശബ്ദതയിൽ െഎടി സഹോ പറയുന്നത് എനിക്ക് മാത്രമല്ല എന്റെ ഡിപ്പാർട്ട്മെന്റ് മുഴുവൻ കേൾക്കുന്നുണ്ടായിരുന്നു. 

െഎടി സഹോ : കംപ്യൂട്ടിന്റെ സൈഡിൽ കൊട്ടാമോ? 

രണ്ടു കൽപിച്ച് ഞാൻ കൊട്ടി. പണ്ട് വീട്ടിൽ സോളിഡയറിന്റെ ടിവി കൊട്ടിയ ശീലത്തിൽ ആത്മാർഥമായി കൊട്ടി.

െഎടി സഹോ : കംപ്യൂട്ടറിൽനിന്നു വല്ലതും വീഴുന്നുണ്ടോ?

ഇല്ല സഹോ... ഇല്ല എന്റെ ദയനീയ മറുപടി കേട്ടിട്ടും പ്രവൃത്തി കണ്ടിട്ടും അടുത്ത സീറ്റിലിരിക്കുന്ന പ്രവർത്തകർ ചിരിക്കുന്നുണ്ടെങ്കിലും ഞാൻ കാര്യമാക്കിയില്ല. 

െഎടി സഹോ :  കീബോർഡ് ഒന്ന് എടുത്തു പൊക്കിക്കേ

ഒ.കെ. സഹോ... ഞാൻ കീബോർഡ് എടുത്തു പൊക്കി

െഎടി സഹോ : ഒന്ന് നന്നായി കുലുക്കിക്കേ

ഒ.കെ. സഹോ... ഞാൻ കീബോർഡ് എടുത്ത് കുലുക്കി

െഎടി സഹോ : കീബോർഡിൽനിന്നും വല്ലതും വീണോ?

ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ. ശക്തമായി വീണ്ടും കുലുക്കാൻ െഎടി സഹോ പറഞ്ഞു.

ഞാൻ ശക്തിയായി വീണ്ടും കുലുക്കിയപ്പോഴേക്കും അടുത്ത സീറ്റുകളിലെ സഹപ്രവർത്തകർ ഡെസ്കിൽ തലതല്ലി ചിരിക്കാൻ തുടങ്ങി.

പിന്നീട് നടന്നത് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ?

ഇപ്പോഴും പഴയ സഹപ്രവർത്തകർ ഒത്ത് കൂടുമ്പോൾ ഇൗ കഥ പറഞ്ഞ് ചിരിക്കാറുണ്ട്.

എന്റെ ന്യൂജെൻ മകൾ മാത്രം ഇൗ കഥ ഇപ്പോഴും വിശ്വസിച്ചിട്ടില്ല. കാരണം ഇപ്പോൾ ‘സൂപ്പർ മോം’ ആയ ഒരാൾക്ക് അന്ന് ഇത്രയും മണ്ടിയാകാൻ പറ്റുമോ എന്നാണ് സംശയം.

Work Experience Series Career Guru Swapna David Memoir Office Pra
സ്വപ്ന ഡേവിഡ്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Swapna David Memoir

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA