ഗവേഷണത്തിൽ താൽപര്യമുണ്ടോ?; ‌60 മണിക്കൂർ റിസർച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമിൽ പങ്കെടുക്കാം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ 20 വരെ.
  • ക്ലാസുകൾ സെപ്റ്റംബർ 3 മുതൽ ഓൺലൈൻ & ഓഫ്‌ലൈൻ രീതിയിൽ.
research-capacity-building-programme
Representative Image. Photo Credit: GaudiLab/ Shutterstock.
SHARE

സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ‌60 മണിക്കൂർ RCBP (റിസർച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം) പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. www.gift.res.in.

ക്ലാസുകൾ സെപ്റ്റംബർ 3 മുതൽ ഓൺലൈൻ & ഓഫ്‌ലൈൻ രീതിയിൽ. സാമൂഹികശാസ്ത്രവിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയാറാക്കുന്നതു മുതൽ പിഎച്ച്ഡി നേടുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പരാഗതരീതികൾക്കപ്പുറമുള്ള നൂതനശൈലികളിൽ പ്രാവീണ്യം പകരുന്ന സമഗ്രപദ്ധതിയാണിത്. ഗവേഷണത്തിലേക്കു കടക്കാനാഗ്രഹിക്കുന്നവർക്കും പിഎച്ച്ഡി പഠനത്തിലേർപ്പെട്ടിരിക്കുന്നവർക്കും ചിട്ടയൊപ്പിച്ച പരിശീലനം ലഭിക്കും. 

സാമൂഹികശാസ്ത്രവിഷയങ്ങളിലെ പിജി വിദ്യാർഥികൾ മുതൽ മേലോട്ട് ഗവേഷകർ, അധ്യാപകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കോഴ്സ് ഫീ സഹിതം അപേക്ഷിക്കണം. വിദ്യാർഥികൾക്ക് 8,000 രൂപ. മറ്റുള്ളവർക്ക് 10,000 രൂപ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Summary : Apply For Gulathi Institute Research Capacity Building Programme

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}