ADVERTISEMENT

പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പിഎസ്‌സി മെയിൻ പരീക്ഷയ്ക്കുള്ള പഠനം ഉഷാറായി തുടരുന്നുണ്ടാകുമല്ലോ. അതിന്റെ ഭാഗമായി ഇത്തവണ ബയോളജി റിവിഷൻ നടത്തിനോക്കാം. പ്രസ്താവന ചോദ്യങ്ങൾ, ചേരുംപടി ചേർക്കൽ തുടങ്ങി പുതിയ മാതൃകയിലുള്ള ചോദ്യങ്ങൾ പരമാവധി വേഗത്തിൽ ചെയ്തുപഠിക്കണം.

 

1) ചുവടെ തന്നിരിക്കുന്നവയിൽ കോശദ്രവ്യത്തിൽ തരികളുള്ള (Granulocytes) ശ്വേതരക്താണുക്കളിൽ ഉൾപ്പെടാത്തത്:

A. ന്യൂട്രോഫിൽ

B. ബേസോഫിൽ

C. ലിംഫോസൈറ്റ്

D. ഈസിനോഫിൽ

 

2) ചേരുംപടി ചേർക്കുക.

(1) ബോമാൻസ് ക്യാപ്സ്യൂൾ

(2) മൂത്ര വിസർജനം

(3) ഹെൻലി വലയം

(4) കൊഞ്ച്

a. ഹെയർപിൻ ആകൃതി

b. വൃക്കാനളിക

c. ആന്റിനൽ ഗ്രന്ഥി

d. മൂത്രസഞ്ചി

A. 1-b, 2-d, 3-c, 4-a

B. 1-a, 2-d, 3-c, 4-b

C. 1-c, 2-d, 3-a, 4-b

D. 1-b, 2-d, 3-a, 4-c

 

3) മുതലകളുടെ ഹൃദയത്തിന് എത്ര അറകളാണുള്ളത് ?

A. 2 B. 3 C. 4 D. 5

 

4) വലത് ഏട്രിയത്തിനും വലതു വെൻട്രിക്കിളിനും ഇടയിലുള്ള വാൽവ് ഏതാണ് ?

A. ട്രൈക്കസ്പിഡ് വാൽവ്

B. ബൈക്കസ്പിഡ് വാൽവ്

C. മിട്രൽ വാൽവ്

D. സെമിലൂണാർ വാൽവ്

 

5) താഴെ തന്നിരിക്കുന്നവയിൽ യൂറിക്കോടെലിക ജീവികളിൽ ഉൾപ്പെടാത്തത് ?

A. പക്ഷികൾ

B. അസ്ഥിമത്സ്യം

C. ഷഡ്പദങ്ങൾ

D. കരയിലെ ഒച്ചുകൾ

 

6) താഴെ നൽകിയിരിക്കുന്നവയിൽ ഭക്ഷക കോശങ്ങൾ (Phagocytes) ഏതെല്ലാമാണ് ?

(1) ന്യൂട്രോഫിൽ

(2) ലിംഫോസൈറ്റ്

(3) ബേസോഫിൽ

(4) മോണോസൈറ്റ്

A. (1), (4) എന്നിവ

B. (2), (3) എന്നിവ

C. (1), (3) എന്നിവ

D. (2), (4) എന്നിവ

 

7) ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ, നാരുകളടങ്ങിയ കലകൾ എന്നിവ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് കുറഞ്ഞുപോകുന്ന അവസ്ഥ ?

A. ആൻജിന പെക്ടോറിസ്

B. അതിരോസ്ക്ലിറോസിസ്

C. സെറിബ്രൽ ഹെമറേജ്

D. ഹൃദയസ്തംഭനം

 

8) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ മാംസ്യം ?

A. ഗ്ലോബുലിൻ

B. ആൽബുമിൻ

C. ഫൈബ്രിനോജൻ

D. ഇവയെല്ലാം

 

9) ഹൈലത്തിന് ഉള്ളിലായി ചോർപ്പിന്റെ ആകൃതിയിൽ വീതി കൂടിയ ഭാഗത്തെ................ എന്നു വിളിക്കുന്നു.

A. കാലിക്സ്

B. മെഡുല്ലറി പിരമിഡ്

C. ബർട്ടിനിയുടെ സ്തൂപങ്ങൾ

D. റീനൽ പെൽവിസ്

 

10) രക്തത്തിന്റെ എത്ര ശതമാനമാണ് പ്ലാസ്മാദ്രവം കാണപ്പെടുന്നത് ?

A. 35% B. 45% C. 55% D. 65%

 

ഉത്തരങ്ങൾ

1.C, 2.D, 3.C, 4.A, 5.B, 6.A, 7.B, 8.C, 9.D, 10.C

 

Content Summary : How To Prepare For Kerala PSC 10th Level Mains Exam - PSC Tips By Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com