ADVERTISEMENT

ഉദ്യോഗാർഥികളുടെ എണ്ണം കൂടുന്നതനുസരിച്ച് പിഎസ്‌സി പരീക്ഷകളുടെ നിലവാരവും കൂടുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ശരാശരി വായനയുള്ള ആർക്കും ഉത്തരം കണ്ടെത്താനാകുന്ന ചോദ്യങ്ങളുടെ കാലം കഴിഞ്ഞു. വളരെ ആഴത്തിൽ പഠിച്ചാലേ ഉത്തരമെഴുതാനാകൂ. സാമ്പത്തികശാസ്ത്ര ചോദ്യങ്ങൾ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ മാത്രം പോരാ, ഹയർ സെക്കൻഡറിയുടേതു കൂടി വായിച്ചാലേ ആഴത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനാകൂ. 

 

ചില മാതൃകാ ചോദ്യങ്ങൾ നോക്കാം

 

1) എല്ലാ ഷെഡ്യൂൾഡ് ബാങ്കുകളും ഡിമാൻഡ് നിക്ഷേപങ്ങളുടെയും ടൈം നിക്ഷേപങ്ങളുടെയും നിശ്ചിത ശതമാനം സ്വർണമായും അംഗീകൃത സെക്യൂരിറ്റീസ് ആയും സൂക്ഷിക്കുന്നതിനെ .................... എന്നു പറയുന്നു.

 A. എസ്എൽആർ 

B. സിആർആർ 

C. ക്രെഡിറ്റ് റേറ്റിങ് 

D. അടവുശിഷ്ടം 

 

2) താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്കു ശേഷമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. 

(1) വിദേശനാണ്യ വിനിമയ നിരക്ക് ആർബിഐ നിശ്ചയിക്കുന്നു 

(2) സ്വകാര്യമേഖലയുടെ സുഗമ പ്രവർത്തനത്തിനുള്ള തടസ്സങ്ങൾ നീങ്ങി 

(3) വില നിയന്ത്രണങ്ങൾക്ക് അയവുണ്ടായി 

(4) ഇറക്കുമതിച്ചുങ്കം കുറച്ച് കയറ്റുമതിച്ചുങ്കം മിക്കവാറും നിർത്തലാക്കി‌ 

 

A. (1), (2), (4) എന്നിവ 

B. (2), (3), (4) എന്നിവ 

C. (1), (3) എന്നിവ 

D. (1), (2), (3), (4) എന്നിവ 

 

3) താഴെ തന്നിട്ടുള്ളവയിൽ പൊതുവേ ദരിദ്രരാണെങ്കിലും കൂടെക്കൂടെയുള്ള വരുമാനവർധനയിലൂടെ ദാരിദ്ര്യത്തിന്റെ വലയത്തിനു പുറത്തുപോകുന്ന വിഭാഗമേത് ? 

 

A. നിത്യ ദരിദ്രർ 

B. സാധാരണ ദരിദ്രർ 

C. ചേണിങ് ദരിദ്രർ 

D. ഇടക്കാല ദരിദ്രർ 

 

4) താഴെപ്പറയുന്നവയിൽ ആർബിഐയുമായി ബന്ധമില്ലാത്തത് ഏത് ? 

A. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ 

B. കാഷ് റിസർവ് റേഷ്യോ 

C. പലിശ നിരക്ക് 

D. ഡിസ്ഇൻവെസ്റ്റ്മെന്റ് 

 

5) ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മറ്റു സമ്പദ്‌വ്യവസ്ഥകൾക്കു മുന്നിൽ ഇടപാടുകൾക്കായി തുറന്നു കൊടുക്കുന്നതിനെ ............... എന്നു പറയുന്നു 

A. ആഗോളവൽക്കരണം 

B. ഉദാരവൽക്കരണം 

C. സ്വകാര്യവൽക്കരണം 

D. ഇവയൊന്നുമല്ല 

 

6) പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുക, വയോജന വിദ്യാഭ്യാസം തുടങ്ങുക, വൈദ്യുതീകരണം, ഭവനനിർമാണം മുതലായവ വിപുലമാക്കുക എന്നിവ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പാക്കിയ ദാരിദ്ര്യ നിർമാർജന പദ്ധതി താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ? 

A. സാമൂഹികവികസന പദ്ധതി 

B. മിനിമം നീഡ്സ് പ്രോഗ്രാം 

C. കമാൻഡ് ഏരിയ വികസന പദ്ധതി 

D. ഇരുപതിന പരിപാടി 

 

7) ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ട് കൃഷിമേഖലയ്ക്കു കാര്യമായ ഗുണങ്ങളൊന്നും ലഭിച്ചില്ല. സാമ്പത്തിക മേഖലയിലെ ശരിയായ പ്രശ്നങ്ങൾ ഏതെല്ലാമാണ് ? 

(1) കൃഷിമേഖലയിൽ സർക്കാർ മൂലധന നിക്ഷേപം കുറഞ്ഞു 

(2) വളങ്ങളുടെ സബ്സിഡി വർധിപ്പിച്ചത് ഉൽപാദനച്ചെലവ് വർധിക്കാൻ കാരണമായി 

(3) ലോക വ്യാപാരസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ നയംമാറ്റങ്ങൾ കർഷകരെ പ്രതികൂലമായി ബാധിച്ചു 

(4) വിദേശ വിപണിയെ ലക്ഷ്യം വച്ച് ഭക്ഷ്യവിളകളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിച്ചതുകൊണ്ട് ഭക്ഷ്യസാധനവില വർധിച്ചു 

A. (1), (2), (3), (4) എന്നിവ 

B. (1), (3), (4) എന്നിവ 

C. (1), (3) എന്നിവ 

D. (1), (2), (4) എന്നിവ 

 

8) ലോകവ്യാപാര സംഘടന (WTO) നിലവിൽ വന്ന വർഷം ? 

A. 1992 

B. 1995 

C. 1996 

D. 1998 

 

9) TRYSEM പദ്ധതിയുടെ ലക്ഷ്യമെന്ത് ? 

A. പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക 

B. തൊഴിൽരഹിതർക്കു സ്വയംതൊഴിൽ കണ്ടെത്താനുള്ള സാങ്കേതിക പരിശീലനം നൽകുക 

C. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കു സഹായം, ഭവനനിർമാണം 

D. ദരിദ്രരുടെ സ്വയംസഹായ സംഘം രൂപീകരിക്കുക 

 

10) ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ച മേഖല ? 

A. പ്രാഥമിക മേഖല 

B. ദ്വിതീയ മേഖല 

C. സേവനമേഖല 

D. കൃഷിമേഖല 

 

ഉത്തരങ്ങൾ: 1.A, 2.B, 3.C, 4.D, 5.A, 6.B, 7.C, 8.B, 9.B, 10.C

 

Content Summary : PSC Exam Tips By Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com