ADVERTISEMENT

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എ‌ജ്യുക്കേഷന്റെ (എഐസിടിഇ) പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളർഷിപ്പിന് https://pgscholarship.aicte-india.org വെബ്‌സൈറ്റിൽ നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന സമയത്ത് GATE/GPAT/CEED ഇവയൊന്നിലെ യോഗ്യതയോടെ എഐസിടിഇ അംഗീകാരമുള്ള ഫുൾടൈം പിജി പ്രോഗ്രാമുകളിൽ 2022–23 വർഷത്തിൽ ചേർന്നു പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിദ്യാർഥിക്ക് ആധാറുമായി ബന്ധിപ്പിച്ച സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ജോയിന്റ് അക്കൗണ്ട് പാടില്ല.

 

പ്രതിമാസം 12,400 രൂപ വീതം 24 മാസംവരെ സ്കോളർഷിപ് ലഭിക്കും. അതിനു മുൻപ് കോഴ്സ് പൂർത്തിയായാൽ സ്കോളർഷിപ് നിർത്തും. നിരക്കിൽ മാറ്റം വരാം. എംഇ, എംടെക്, എംആർക്, എംഫാം, എംഡിസൈൻ ഫുൾടൈം പ്രോഗ്രാമുകളാണു പരിഗണിക്കുക. സ്കോളർഷിപ് വാങ്ങുന്നവർ പരമാവധി അവധി സംബന്ധിച്ച നിയമങ്ങൾ പാലിക്കണം. മറ്റേതെങ്കിലും സ്ഥാപനങ്ങളിൽനിന്നു സാമ്പത്തികസഹായം വാങ്ങുന്ന സമയത്ത് ഈ സ്കോളർഷിപ് നൽകില്ല. വിദേശികൾ, സ്പോൺസർ ചെയ്തെത്തിയവർ, മാനേജ്മെന്റ് ക്വോട്ടക്കാർ എന്നിവർക്ക് എഐസിടിഇ സ്കോളർഷിപ്പില്ല.

 

അക്കാദമിക പ്രവർത്തനം തൃപ്തികരമായിരിക്കണം. കോളജ് ആവശ്യപ്പെടുന്നതനുസരിച്ച്, ആഴ്ചയിൽ 8–10 മണിക്കൂർ അധ്യാപനം, ഗവേഷണം, ലാബ് വികസനം / പരിപാലനം തുടങ്ങിയവയിൽ ഏർപ്പെടണം. ഇക്കാര്യങ്ങൾ നിർവഹിച്ചത് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം. അച്ചടക്കലംഘനം വന്നാൽ സ്കോളർഷിപ് നിർത്തും. കോഴ്സ് ഇടയ്ക്കുവച്ചു നിർത്തിപ്പോയാൽ വാങ്ങിയ തുക തിരിച്ചടയ്ക്കേണ്ടിവരും. വിശദവിവരങ്ങൾ സൈറ്റിലുണ്ട്. ഫോൺ: 011-29581119; ഇമെയിൽ: pgscholarship@aicte-india.org

 

Content Summary : AICTE invites applications for PG scholarship for 2022-23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com