ഏതു പ്രായത്തിലും 11–ാം ക്ലാസിൽ ചേരാം, സ്കോൾ-കേരള വഴി റജിസ്റ്റർ ചെയ്യാം; നിബന്ധനകളിങ്ങനെ...

HIGHLIGHTS
  • ഈ യോഗ്യത സാധാരണ ഹയർ സെക്കൻഡറിക്കു തുല്യം.
  • 2022–24 ബാച്ചിലെ പ്രവേശനത്തിന് ഒക്ടോബർ 10 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം.
apply-for-scole-kerala-plus-one-admission
Representative Image. Photo Credit: AjayTvm/Shutterstock
SHARE

ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി / തുല്യയോഗ്യത നേടിയെങ്കിലും 11–ാം ക്ലാസിൽ ആഗ്രഹിച്ച പ്രവേശനം കിട്ടാത്തവരുണ്ട്. ഇങ്ങനെയുള്ളവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ്ടു നേടാനുള്ള സൗകര്യം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്കോൾ–കേരള. (SCOLE- KERALA : State Council for Open & Lifelong Education - Kerala, Vidyabhavan, Poojappura, Thiruvananthapuram-695 012; ഫോൺ: 0471 2342271; ksos8581@gmail.com. വെബ്: www.scolekerala.org).

ഈ യോഗ്യത സാധാരണ ഹയർ സെക്കൻഡറിക്കു തുല്യം. മിതമായ ഫീസ്. 2022 മാർച്ചിലെ ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്തെ 583 സ്കോൾ-കേരള വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചെന്നത് ഈ രീതിയുടെ സാധ്യതകളിലേക്കു വിരൽ ചൂണ്ടുന്നു.

2022–24 ബാച്ചിലെ പ്രവേശനത്തിന് ഒക്ടോബർ 10 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. 60 രൂപ പിഴയടച്ച് ഒക്ടോബർ 17 വരെയും റജിസ്റ്റർ ചെയ്യാം. നെറ്റ് ബാങ്കിങ്, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് എന്നിവ വഴി ഫീസടയ്ക്കാം. സൈറ്റിൽനിന്നു ജനറേറ്റ് ചെയ്തുകിട്ടുന്ന ചലാൻ ഉപയോഗിച്ച് പോസ്റ്റ് ഓഫിസുകളിൽ ഓഫ്‌ലൈനായി പണമടയ്ക്കാനും സൗകര്യമുണ്ട്.

ഓൺലൈൻ റജിസ്ട്രേഷനുശേഷം 2 ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതം അപേക്ഷ അതതു ജില്ലാകേന്ദ്രങ്ങളിലേക്ക് അയയ്ക്കണം. വെബ്സൈറ്റിൽ ജില്ലാകേന്ദ്രങ്ങളുടെ വിലാസവും പ്രോഗ്രാമുകൾ നടത്തുന്ന ഹയർ സെക്കൻഡറി സ്കൂളുകളുടെ വിലാസവുമുണ്ട്. സംസ്ഥാന ഓഫിസിൽ അപേക്ഷ സ്വീകരിക്കില്ല.

ഇനിപ്പറയുന്ന വിഭാഗങ്ങളിലാണ് പ്രവേശനം.

1) ഹയർ സെക്കൻഡറി – ഓപ്പൺ ജനറൽ: ഒന്നാം പാർട്ട് ഇംഗ്ലിഷ് നിർബന്ധം. രണ്ടാം പാർട്ടായി മലയാളം, ഹിന്ദി, സംസ്കൃതം, തമിഴ്, കന്നഡ, ഫ്രഞ്ച് തുടങ്ങി 12 ഭാഷകളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. മൂന്നാം പാർട്ടായി സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലെ തിരഞ്ഞെടുത്ത കോംബിനേഷനുകളിൽ പഠിക്കാം. സ്വയംപഠനസഹായികൾ, അവധിദിനങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ നടത്തുന്ന സമ്പർക്ക ക്ലാസുകൾ. പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയുണ്ട്. മെഡിക്കൽ, എൻജിനീയറിങ് പഠനത്തിനാവശ്യമായ കോംബിനേഷനുകളുമുണ്ട്. തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങൾ.

2) ഹയർ സെക്കൻഡറി – പ്രൈവറ്റ് റജിസ്ട്രേഷൻ: ഒന്നും രണ്ടും പാർട്ടുകൾ ഓപ്പൺ ജനറലിലേതുതന്നെ. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് കോംബിനേഷനുകളിൽ മാത്രം റജിസ്റ്റർ ചെയ്തു പരീക്ഷയെഴുതാം. 2 ദിവസത്തെ ഓറിയന്റേഷൻ ക്ലാസുകൾ. 11ലെയും 12ലെയും പരീക്ഷയെഴുതണം.

3) ഹയർ സെക്കൻഡറി – സ്പെഷൽ കാറ്റഗറി പാർട്ട് III: ഒരു സബ്ജക്ട് കോംബിനേഷനിൽ ഹയർ സെക്കൻഡറി ജയിച്ചവർക്ക് ഓപ്പൺ ജനറൽ വിഭാഗത്തിൽ. മുൻ റജിസ്ട്രേഷൻ റദ്ദാക്കാതെ തന്നെ, മറ്റൊരു കോംബിനേഷനിലെ വിഷയങ്ങൾ (പാർട്ട് III) പഠിക്കാം. മുൻപു ജയിച്ച വിഷയങ്ങളിലെ പരീക്ഷയെഴുതേണ്ടെങ്കിലും 2 വർഷവും പഠിക്കണം.

മറ്റു നിബന്ധനകൾ

ലക്ഷദ്വീപിൽ ‘ഓപ്പൺ ജനറൽ’ വിഭാഗമില്ല; പ്രൈവറ്റ് റജിസട്രേഷനാകാം. മുൻവർഷങ്ങളിൽ ഹയർ സെക്കൻഡറി / തുല്യകോഴ്സ് കുറെ പഠിച്ച് നിർത്തിയവർ അതിന്റെ റജിസ്ട്രേഷൻ കാൻസൽ ചെയ്തിട്ടു പുതുതായി റജിസ്റ്റർ ചെയ്യണം. ഇവർ കാൻസലേഷൻ മെമ്മോയുടെ ഒറിജിനൽ സഹിതം വേണം പുതിയ അപേക്ഷ സമർപ്പിക്കുന്നത്. സമ്പർക്ക ക്ലാസുകൾ, പരീക്ഷ മുതലായവയുടെ അറിയിപ്പ് മൊബൈൽ ഫോൺ വഴിയായതിനാൽ, വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ നമ്പർ തന്നെ സമർപ്പിക്കണം. അപേക്ഷാരീതിയടക്കം വിശദാംശങ്ങൾക്കു സൈറ്റ് നോക്കാം.

സ്കോൾ-കേരള കോഴ്സുകൾ വേറെയും

എ) ഹയർ സെക്കൻഡറി – രണ്ടാം വർഷ പ്രവേശനം / പുനഃപ്രവേശനം: ഏതെങ്കിലും അംഗീകൃതബോർഡിൽ 11–ാം ക്ലാസ് പൂർത്തിയാക്കി, പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് 12ലേക്കു റജിസ്റ്റർ ചെയ്യാം. ‘12–ാം വർഷ പരീക്ഷാഫീയൊടുക്കിയിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരള സിലബസിലല്ലാതെ 11ന് പഠിച്ചിട്ട് കേരളസിലബസിലെ 12ലേക്ക് ലാറ്ററൽ എൻട്രിയുണ്ട്. ഇതിനുള്ള വിശേഷനിബന്ധനകൾ പാലിക്കണം

ബി) വൊക്കേഷനൽ ഹയർ സെക്കൻഡറി – അഡീഷനൽ മാത്തമാറ്റിക്സ്: വിഎച്ച്എസ്‌സി ബി ഗ്രൂപ്പെടുത്തവർക്ക് കൂടുതലായി മാത്‌സ് പഠിക്കാം.

സി) ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ): ഹയർ സെക്കൻഡറി റഗുലർ പഠനത്തോടൊപ്പം സമാന്തരമായോ അല്ലാതെയോ ഡിസിഎ പഠനം സെക്രട്ടേറിയറ്റ്, പിഎസ്‌സി ഓഫിസ് തുടങ്ങിയവയിലെ അസിസ്റ്റന്റ് നിയമനത്തിനുള്ള യോഗ്യത. കോഴ്സ് ദൈർഘ്യം 6 മാസം മുതൽ 3 വർഷം വരെയാകാം. തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കാം.

Content Summary :  Apply For Scole Kerala Plus One admission 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA