ADVERTISEMENT

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപ്പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ, ആഗ്രഹിക്കുന്ന ശാഖയിലും സ്ഥാപനത്തിലും പ്രവേശനം കിട്ടുമോയെന്ന ആശങ്കയിലാവും ഒട്ടുമിക്ക വിദ്യാർഥികളും. ഇതെക്കുറിച്ചുള്ള സംശയങ്ങളും ഏറെയാണ്. ഏറ്റവും ഉയർന്ന റാങ്കുകാരുടെ കാര്യത്തിലല്ലാതെ കൃത്യമായ ഉത്തരം നൽകുക പ്രയാസമാണ്. 

 

പക്ഷേ, കഴിഞ്ഞ വർഷം ഓരോ അലോട്മെന്റിലും ഓരോ ശാഖയിലും ഓരോ സ്ഥാപനത്തിലും ഓരോ കാറ്റഗറിയിലും പ്രവേശനം കിട്ടിയവരുടെ അവസാന റാങ്കുകളറിഞ്ഞാൽ പ്രവേശനസാധ്യതയെക്കുറിച്ച് ഏകദേശരൂപം ഊഹിച്ചെടുക്കാനാവും.

 

കുട്ടികളുടെ മാറിവരുന്ന താൽപര്യങ്ങൾ, ഓരോ ശാഖയിലെയും തൊഴിൽസാധ്യതയിലെ ട്രെൻഡ്മാറ്റങ്ങൾ, ഉദ്യോഗദാതാക്കളുടെയും ക്യാംപസ് സിലക്ടർമാരുടെയും സമീപനങ്ങളിലെ വ്യത്യാസങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ പ്രവേശനറാങ്കുകൾ അതേപടി ആവർത്തിക്കില്ലെന്നു വേണം കരുതാൻ.

കഴിഞ്ഞ വർഷത്തെ മെറിറ്റ് അവസാനറാങ്കുകളാണ് പട്ടികയിലുള്ളത്. ആദ്യഅലോട്െമന്റിലെ അവസാനറാങ്കുകളെക്കാൾ ഏറെ താഴ്ന്ന റാങ്കുകാർക്കും മൂന്നാം അലോട്മെന്റാകുമ്പോഴേക്കും പ്രവേശനം കിട്ടുക പതിവാണ്. 

 

table-01

ഓരോ അലോട്മെന്റിലും പ്രവേശനം കിട്ടിയവരുടെ അവസാനറാങ്കുകൾ പഠനശാഖ, സ്ഥാപനം, കാറ്റഗറി (മെറിറ്റ്, ഈഴവ, മുസ്‌ലിം, പട്ടികജാതി മുതലായവ) എന്നിവ തിരിച്ചുള്ള  പട്ടികകൾ കാണാൻ https://cee-kerala.org എന്ന വെബ്സൈറ്റിലെ KEAM – KEAM 2021 - LAST RANK DETAILS എന്നീ ലിങ്കുകൾ ഉപയോഗിക്കാം.

ഇഷ്ടപ്പെട്ട ശാഖ നോക്കുമ്പോൾ ആഗ്രഹിക്കുന്ന സ്ഥാപനം കിട്ടാൻ പ്രയാസമാകുക, ഇഷ്ടപ്പെട്ട  സ്ഥാപനം നോക്കുമ്പോൾ ആഗ്രഹിക്കുന്ന ശാഖ കിട്ടാൻ പ്രയാസമാകുക എന്ന പ്രശ്നം പലർക്കും വരാം. 

 

വിദ്യാർഥികളുടെ താൽപര്യങ്ങൾ മുൻഗണനാപ്രകാരം അടുക്കി, ഓപ്ഷൻസ് സമർപ്പിക്കാൻ എൻട്രൻസ് പരീക്ഷാ കമ്മിഷണർ വൈകാതെ ആവശ്യപ്പെടും. സ്ഥാപനങ്ങളെക്കുറിച്ചും 4 വർഷം കഴിയുമ്പോഴേക്കും തൊഴിൽരംഗത്തു വന്നേക്കാവുന്ന സാധ്യതകളെക്കുറിച്ചും വേണ്ടവിധം പഠിച്ചു തയാറെടുക്കുന്നത് ബുദ്ധിപൂർവം ഓപ്ഷൻസ് സമർപ്പിക്കാൻ സഹായിക്കും. 

 

പട്ടികയിൽ മെക്കാനിക്കൽ പ്രൊഡക്‌ഷൻ, മെറ്റലർജിക്കൽ എന്നീ ശാഖകളിൽ റാങ്കുകളൊന്നും കാണാത്തത് ആ ശാഖയിൽ ചേരാൻ ആരും താൽപര്യം കാണിക്കാത്തതുകൊണ്ടാണെന്നു കരുതേണ്ട. മുൻ അലോട്മെന്റുകളിൽ റാങ്കുകളുണ്ടായിരുന്നു.

 

Content Summary : To Know Everything About KEAM 2022 Admission Procedure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com