പത്താംക്ലാസ് യോഗ്യതയുണ്ടോ?; 4 വർഷ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിൽ ചേരാൻ അവസരം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ 30 വരെ.
  • 50% സർക്കാർ സീറ്റുകൾ.
hotel-management-course
Representative Image. Photo Credit: Golubovy/Shutterstock
SHARE

സാധാരണഗതിയിൽ പ്ലസ്ടു കഴിഞ്ഞ് 3 വർഷമെങ്കിലും പഠിച്ചാലേ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമയോ ഡിഗ്രിയോ നേടാൻ കഴിയൂ. ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി / ടിഎച്ച്എസ്എൽസസി / തുല്യയോഗ്യതയുള്ളവർക്ക് 4 വർഷത്തെ പഠനംവഴി എഐസിടിഇ–അംഗീകാരമുള്ള ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്‌നോളജി ഡിപ്ലോമ നേടാൻ അവസരം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ‘സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് റിസർച്’ ആണ് 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് സിലക്‌ഷൻ നടത്തുന്നത്. 

50% സർക്കാർ സീറ്റുകൾ. കേരളസർക്കാർ മാനദ‍ണ്ഡമനുസരിച്ച് സംവരണമുണ്ട്. മൂന്നാർ കേറ്ററിങ് കോളജ് എന്ന സ്വകാര്യസ്ഥാപനത്തിൽ മാത്രമാണ് ‌ഇപ്പോൾ പഠനസൗകര്യം (ഫോൺ : 04868 – 249900; www.munnarcateringcollege.edu.in). പകുതി സീറ്റുകൾ മാനേജ്മെന്റ് ക്വോട്ടയാണ്. അപേക്ഷകരിൽനിന്നു നിർദിഷ്ട യോഗ്യതയുള്ളവരെ മാനേജ്മെന്റിനു തിരഞ്ഞെടുക്കാം. ലിസ്റ്റിനു സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരം ലഭിക്കണം. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാസൗകര്യവും www.polyadmission.org/dhm എന്ന സൈറ്റിലുണ്ട്. 

ഓൺലൈൻ അപേക്ഷ 30 വരെ സ്വീകരിക്കും. രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ട. മാനേജ്മെന്റ് ക്വോട്ടയിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നവർ അഡ്മിഷൻ പോർട്ടലിലെ MANAGEMENT QUOTA ലിങ്ക് തിരഞ്ഞെടുക്കണം. അപേക്ഷാഫീ 200 രൂപ; പട്ടികവിഭാഗം 100 രൂപ. മാനേജ്മെന്റ് ക്വോട്ട 200 രൂപ. തുക അപേക്ഷയോടൊപ്പം ഓൺലൈനായി അടയ്ക്കാം. സർക്കാർ / മാനേജ്മെന്റ് ക്വോട്ടകളിലെ വാർഷിക ട്യൂഷൻ ഫീ 98,000 രൂപ. എക്സാമിനേഷൻ സ്ഥിരം റജിസ്ട്രേഷൻ ഫീ 1740 രൂപ. ക്ലാസുകൾ ഒക്ടോബർ 17നു തുടങ്ങും.

Content Summary : Diploma in Hotel Management After 10th

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}