75 ശതമാനം മാർക്കോടെ 12–ാം ക്ലാസ് ജയിച്ചവരാണോ?; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദത്തിനു ചേരാം

HIGHLIGHTS
  • ഐഐടി/എൻഐടി പ്രവേശനത്തിനുള്ള ‘ജോസ’ വഴിയല്ല സിലക്‌ഷൻ.
  • കേന്ദ്ര മാനദണ്ഡമനുസരിച്ചു സംവരണമുണ്ട്.
iist-thiruvanthapuram-graduation-courses
Representative Image. Photo Credit: Studio-Romantic/Shutterstock
SHARE

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിലെ കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ബിരുദ പ്രവേശനത്തിന് സെപ്റ്റംബർ 19ന് ഉച്ചകഴിഞ്ഞ് 3 വരെ റജിസ്റ്റർ ചെയ്യാം.

പഠനശാഖകൾ

∙ബിടെക് എയ്റോസ്‌പേസ് എൻജിനീയറിങ് (4 വർഷം, 75 സീറ്റ്) 

∙ബിടെക് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്) (4 വർഷം, 75 സീറ്റ്) 

∙ഡ്യുവൽ ഡിഗ്രി: എൻജിനീയറിങ് ഫിസിക്സിലെ ബിടെക്കും ഇനിപ്പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ട ഡിഗ്രി രീതി (5 വർഷം, 24 സീറ്റ്). (എംഎസ് അസ്ട്രോണമി & അസ്ട്രോഫിസിക്സ്/സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ്/ഒപ്റ്റിക്കൽ എൻജിനീയറിങ്. സാധാരണഗതിയിൽ, ബിടെക് മാത്രം നേടിയിറങ്ങാനാവില്ല).

സിലക്‌ഷൻ രീതി 

75% മാർക്കോടെ 12–ാം ക്ലാസ് ജയിക്കണം. (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65%). മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ രണ്ടു വിഷയങ്ങളും നിർദിഷ്ട രീതിയിൽ പരിഗണിച്ചാണു മാർക്ക് കണക്കാക്കുക. കൂടാതെ, 2022 ജെഇഇ അഡ്വാൻസ്‌ഡിൽ മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി ഇവയോരോന്നിനും 4%, മൊത്തം 16% ക്രമത്തിൽ മാർക്കും വേണം. (പിന്നാക്ക, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 3.6%, 14.4% മാർക്ക്; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 2%, 8% ക്രമത്തിൽ). ഐഐടി/എൻഐടി പ്രവേശനത്തിനുള്ള ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) വഴിയല്ല സിലക്‌ഷൻ. കേന്ദ്ര മാനദണ്ഡമനുസരിച്ചു സംവരണമുണ്ട്. 

റജിസ്ട്രേഷൻ ഫീ: 600 രൂപ. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും എല്ലാ വിഭാഗം പെൺകുട്ടികളും 300 രൂപയടച്ചാൽ മതി. റാങ്ക്‌ ലിസ്റ്റ് സെപ്റ്റംബർ 19നു വൈകിട്ട് അഞ്ചിനു വരും. 20നു വൈകിട്ട് 5 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 21 മുതൽ ഒക്ടോബർ 27 വരെ സീറ്റ് അലോട്മെന്റ്/അക്സപ്റ്റൻസ്. ഒക്ടോബർ 31ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണം.

ഇളവും അവസരവും 

ക്യാംപസ് താമസം നിർബന്ധം. ഹോസ്റ്റൽ ചെലവടക്കം 92,000 രൂപയോളം ഓരോ സെമസ്റ്ററിലും അടയ്ക്കണം. അർഹതയുള്ളവർക്കു ഫീസിളവുണ്ട്. ജെഇഇ അഡ്വാൻസ്ഡിൽ 1000 റാങ്കിൽപ്പെട്ട 5 പേർക്ക് ആദ്യ വർഷം പൂർണ ഫീസിളവുണ്ട്. ഓരോ വർഷവും 9/10 ഗ്രേഡ് പോയിന്റ് ആവറേജ് നിലനിർത്തിയാൽ ഇതു തുടരും. മറ്റുള്ളവരിൽ 9/10 ഗ്രേഡ് പോയിന്റ് ഓരോ സെമസ്റ്ററിലും നേടുന്നവർക്ക് അടുത്ത സെമസ്റ്ററിൽ ട്യൂഷൻ ഫീ പകുതി ഇളവു കിട്ടും. ഓരോ പ്രോഗ്രാമിലെയും 10% പേർക്കു വരെ മാത്രമേ ഈ സൗജന്യം നൽകൂ.

പ്രീഫൈനൽ ക്ലാസ് അവസാനം 7/10 എങ്കിലും നേടി, 7.5/10 ആവറേജോടെ ബിരുദം നേടുന്നവർക്ക് ഒഴിവനുസരിച്ച് ഐഎസ്ആർഒയിലോ ബഹിരാകാശ വകുപ്പിലോ സയന്റിസ്റ്റ്/എൻജിനീയർ നിയമനം നൽകും. എയ്റോസ്പേസ്, ഇലക്ട്രോണിക്സ് ബിടെക് ശാഖകളിൽ ഏറ്റവും മികച്ച വിജയം കാഴ്ചവയ്ക്കുന്നവർക്കു കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പൂർണ ഫെലോഷിപ്പോടെ 9 മാസ മാസ്റ്റേഴ്സിനു സൗകര്യം കിട്ടും. 

റജിസ്ട്രേഷന്: www.iist.ac.in/admissions/undergraduate

Content Summary : IIST, Thiruvananthapuram  Graduation Courses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}