മാനേജ് പ്രവേശനം: അപേക്ഷ ഡിസംബർ 31 വരെ

HIGHLIGHTS
  • പ്രോഗ്രാം പ്രവേശനത്തിന് ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും.
  • അഗ്രികൾചറിലോ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലോ 50% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം വേണം.
manage-hyderabad-admission-2022
Representative Image. Photo Credit: Mister-din/Shutterstock
SHARE

കാർഷിക ബിസിനസുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് പരിശീലനത്തിനുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ‘മാനേജി’ൽ (MANAGE: National Institute of Agricultural Extension Management, Rajendranagar, Hyderabad - 500 030; ഫോൺ: 040 – 24594509; വെബ്: www.manage.gov.in; ഇ–മെയിൽ: pgcell@manage.gov.in) ദ്വിവത്സര ‘പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (അഗ്രി-ബിസിനസ് മാനേജ്‌മെന്റ്)’- PGDM (ABM)- പ്രോഗ്രാം പ്രവേശനത്തിന് ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും.

അഗ്രികൾചറിലോ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലോ 50% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം വേണം. ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദവും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. 2022 ലെ ക്യാറ്റ് സ്കോറും വേണം. സ്കോർ പ്രതീക്ഷിച്ചുകൊണ്ട് അപേക്ഷിക്കാം. ക്യാറ്റ് ഫലപ്രഖ്യാപനത്തിനുശേഷം സ്കോർ സമർപ്പിക്കാം. ക്യാംപസിൽ താമസിക്കണം. കഴിഞ്ഞ ബാച്ചുകാർ 2 വർഷത്തേക്ക് ഹോസ്റ്റൽ ചെലവുൾപ്പെടെ എട്ടര ലക്ഷം രൂപ ഫീസടയ്ക്കേണ്ടിയിരുന്നു. 

Content Summary : MANAGE Hyderabad Admission 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA