ADVERTISEMENT

ഉയർന്ന നിലവാരമുള്ള 22 ദേശീയ നിയമസർവകലാശാലകളിലെ 5–വർഷ യുജി പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ ‘ക്ലാറ്റി’ന് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൊച്ചി നുവാൽസും ബെംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് നിയമ സർവകലാശാലകളും ഇക്കൂട്ടത്തിൽപെടും. 

ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി (ഓണേഴ്സ്), ബിബിഎ എൽഎൽബി (ഓണേഴ്സ്), ബിഎസ്‌സി എൽഎൽബി (ഓണേഴ്സ്) എന്നിവയ്ക്ക് അവസരമുണ്ട്. എല്ലാ സ്ഥാപനങ്ങളിലുമുള്ളത് ബിഎ എൽഎൽബി (ഓണേഴ്സ്) മാത്രം. 50% മാർക്കോടെ എൽഎൽബി ജയിച്ചവർക്ക് ഒരു–വർഷ എൽഎൽഎം പ്രവേശനത്തിന് ഇപ്പോൾ ഇതേ സൈറ്റിലൂടെ അപേക്ഷിക്കാം. 

 

രണ്ടു മണിക്കൂർ ഓഫ്‌ലൈൻ പ്രവേശനപരീക്ഷ ‍ഡിസംബർ 18നാണ് (ഞായർ). കേരളത്തിലും പരീക്ഷയെഴുതാം. ടെസ്‌റ്റിൽ 5 വിഭാഗങ്ങൾ: ഇംഗ്ലിഷ്, ആനുകാലികസംഭവങ്ങളടക്കം പൊതുവിജ്‌ഞാനം, ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് (പത്താം ക്ലാസ് നിലവാരത്തിൽ അടിസ്‌ഥാനഗണിതം).

സിലബസ് വെബ്സൈറ്റിൽ. 

 

യോഗ്യത: 45% മാർക്കോടെ 12 ജയിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്കു വേണ്ടത് 40% മാർക്ക്. ഐച്ഛികവിഷയങ്ങൾ ഏതായാലും മതി. ഉയർന്ന പ്രായപരിധിയില്ല. www.consortiumofnlus.ac.in. അപേക്ഷാഫീസ്‌ 4000 രൂപ; പട്ടിക, ബിപിഎൽ വിഭാഗക്കാർക്ക് 3500 രൂപ. ബാങ്ക് ചാർജ് പുറമേ.  clat@consortiumofnlus.ac.in

 

Content Summary : Apply For CLAT Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com