ADVERTISEMENT

ജനജീവിതത്തിന് ഊർജം കൂടിയേ തീരൂ. നിത്യജീവിതത്തിലെ ഊർജോൽപാദനത്തിനുള്ള മുഖ്യ സ്രോതസ്സാണ് ഇന്ധനങ്ങൾ. ഇവയിൽ പ്രധാനമാണു പെട്രോളിയം. 

 

പല ഘട്ടങ്ങൾ 

കെമിസ്ട്രി, എൻജിനീയറിങ്, ടെക്നോളജി എന്നിവ ഉപയോഗിച്ചു ക്രൂഡ് ഓയിലിനെ റിഫൈനറികളിൽ പല ഘടകങ്ങളായി വേർതിരിക്കുന്നു. റിഫൈനറി ഗ്യാസ്, എൽപിജി, ഏവിയേഷൻ ഗ്യാസൊലീൻ, ജെറ്റ് ഫ്യൂവൽ, മണ്ണെണ്ണ, ഫ്യൂവൽ ഓയിൽ, നാഫ്ത, വൈറ്റ് സ്പിരിറ്റ്, ല്യൂബ്രിക്കന്റ്സ്, ബിറ്റുമെൻ, വാക്സ്, പെട്രോളിയം കോക്ക് തുടങ്ങി ഒട്ടേറെ ഘടകങ്ങളായി വേർപെടുത്തുന്നതു സങ്കീർണപ്രക്രിയയാണ്. 

 

പ്രകൃതിയിൽ എണ്ണയുള്ള സഥലങ്ങൾ കണ്ടെത്തുക, അതു കുഴിച്ചെടുത്തു റിഫൈനറികളിൽ എത്തിക്കുക, ഘടകങ്ങളായി വേർതിരിക്കുക, ശൂദ്ധീകരിക്കുക, ടെസ്റ്റിങ് നടത്തി ഗുണനിലവാരം ഉറപ്പാക്കുക, ഓരോ ഉൽപന്നവും കാര്യക്ഷമമായി വിതരണം ചെയ്തു ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക എന്നിവയെല്ലാം പെട്രോളിയം ടെക്നോളജിയിൽ ഉൾപ്പെടും. ഈ മേഖലയിലെല്ലാം ഗവേഷണവും ആവശ്യമാണ്. യോഗ്യത നേടുന്നവർക്ക് ഉയർന്ന വേതനത്തോടെ ജോലിക്ക് അവസരങ്ങളുണ്ട്.

 

പഠനവിഷയങ്ങൾ 

മാത്തമാറ്റിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് തുടങ്ങിയ അടിസ്ഥാനപാഠങ്ങൾക്കു പുറമേ ബിടെക് പ്രോഗ്രാമിലെ പ്രധാന പഠനവിഷയങ്ങൾ ഇങ്ങനെ: 

Artificial Lift Technology, Corrosion Studies, Drilling Engineering, Earth Science & Hydrocarbon Exploration Field, Energy & Environmental Studies, Enhanced Oil Recovery, Flow Assurance, Geology for Petroleum Engineers, Geomechanics & Strength of Materials, Health Safety & Environment, Heat and Mass Transfer, Hydrocarbon Contracts & Asset Management, Hydrofracturing, Industrial Orientation, Natural Gas Engineering & Value Addition, Offshore Operations & Engineering, Petroleum & Petrochemical Engineering, Petroleum Exploration, Petroleum Management, Petroleum Product Testing, Petroleum Production Engineering & Management, Petroleum Refinery Engineering, Petroleum Software, Pipeline Engineering, Production Logging, Reservoir Engineering, Seismic Sequence Stratigraphy, Surface Production Operations, Unconventional Hydrocarbon Energy Resources, Well Log and Formation Evaluation, Well Test Analysis.

 

ചില പഠനസൗകര്യങ്ങൾ 

കേരളത്തിൽ പഠനസൗകര്യമില്ലാത്ത വിഷയമാണിത്. 

∙IIT (Indian School of Mines) Dhanbad: BTech/MTech/PhD-Petroleum Engineering 

∙IIT Bombay: MTech Petroleum Geosciences, PhD       

∙Rajiv Gandhi Institute of Petroleum Technology, Rae Bareli: BTech/MTech/5Year Integrated Dual Degree/PhD-Petroleum Engineering 

∙Indian Institute of Petroleum & Energy, Visakhapatnam: BTech/PhD-Petroleum Engineering 

∙Alagappa College of Technology, Anna University, Chennai: BTech Petroleum Engineering & Technology 

∙University of Petroleum & Energy Studies, Dehradun: BTech Applied Petroleum Engineering, MTech Petroleum Engineering, MSc Petroleum Geo-Sciences 

∙Imperial College London: 

1Year MSc in Petroleum Engineering 

∙Texas Technical University, 

US: MSc/BS&MS Petroleum Engineering 

 

Content Summary : Career in Petroleum Engineering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com