വിഷയത്തെ ഭയക്കാതിരിക്കാൻ പഠിപ്പിച്ചത് സണ്ണിസാറിന്റെ പാശ്ചാത്യ വിദ്യാഭ്യാസ പരീക്ഷണം; സ്വപ്നം കാണാൻ പഠിപ്പിച്ച അധ്യാപകൻ...

HIGHLIGHTS
  • ഓപ്ര വിൻഫ്രിയുടെ വാക്കുകളാണ് സണ്ണി സാറിനെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്.
  • മോളിക്യുലർ ബയോളജിയായിരുന്നു സാർ പഠിപ്പിച്ചത്.
guru-smrithi-arjun-sreejith
അർജുൻ ശ്രീജിത്ത്.
SHARE

എന്തു പഠിക്കണം, ഭാവിയിൽ ആരാകണം എന്ന് വ്യക്തമായ ധാരണയില്ലാതെ വളർന്നൊരു കുട്ടിക്കാലവും കൗമാരവും പലർക്കുമുണ്ടാകും. അപ്പോഴൊക്കെ കൃത്യസമയത്ത് വഴികാട്ടിയായി ദൈവം ഒരു അധ്യാപകനെ നിയോഗിക്കും. അങ്ങനെയൊരു അധ്യാപകനെക്കുറിച്ചുള്ള ഓർമകളാണ് ഗുരുസ്മൃതി എന്ന പംക്തിയിലൂടെ അർജുൻ ശ്രീജിത്ത് പങ്കുവയ്ക്കുന്നത്. തന്റെ പ്രിയപ്പെട്ട അധ്യാപകനായ പ്രഫ. ഡോ. സണ്ണി ലൂക്കിനെക്കുറിച്ച് അർജുൻ പറയുന്നതിങ്ങനെ:

ഓപ്ര വിൻഫ്രിയുടെ വാക്കുകളാണ് സണ്ണി സാറിനെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്. ‘‘A mentor is someone who allows you to see the hope inside yourself’’ ഒരു കല്ലിനുള്ളിൽനിന്ന് ശിൽപം കൊത്തിയെടുക്കുന്നതുപോലെ, അയാൾ പോലും അറിയാതെ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാൻ യഥാർഥ ഗുരുനാഥന് സാധിക്കും. അങ്ങനൊരാൾ ജീവിതത്തിൽ ഉണ്ടാകുക എന്നതൊരു ഭാഗ്യമാണ്. എന്റെ കഴിവുകൾ എനിക്ക് ബോധ്യപ്പെടുത്തിത്തരാൻ ഒരു നിയോഗം പോലെ കടന്നുവന്ന സണ്ണി സാറിനെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക!

2017ൽ ബിഎഎം കോളജിൽ എംഎസ്‌സി ബോട്ടണിക്ക് പഠിക്കുമ്പോൾ വോളന്ററി പ്രഫസർ ആയി അദ്ദേഹം എത്തിയിരുന്നില്ലെങ്കിൽ ജീവിതം മറ്റൊന്നാകുമായിരുന്നു. മോളിക്യുലർ ബയോളജിയായിരുന്നു സാർ പഠിപ്പിച്ചത്. മെഡിക്കൽ ജനറ്റിക്സ്, ഓങ്കോളജി, ടിഷ്യു എൻജിനീയറിങ്, മനുഷ്യപരിണാമ സിദ്ധാന്തം എന്നീ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ വലിയ ശാസ്ത്രജ്ഞന്റെ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞത് ഞങ്ങൾ വിദ്യാർഥികളെ ആവേശത്തിലാഴ്ത്തി. സിലബസിലുള്ളത് അതേപടി ഫോളോ ചെയ്യുന്ന രീതിയായിരുന്നു അതുവരെയുള്ള അധ്യാപകർ പിന്തുടർന്നിരുന്നത്. എക്സാം പോയിന്റ് ഓഫ് വ്യൂ എന്നതിനപ്പുറം വിഷയത്തിന്റെ സാധ്യതകളെക്കുറിച്ചും ഗവേഷണ മേഖലകളെക്കുറിച്ചും സണ്ണി സാർ പറയുന്നത് അദ്ഭുതത്തോടെ കേട്ടിരുന്ന ഞങ്ങൾക്ക് ആ വിഷയത്തോട് അതുവരെയുണ്ടായിരുന്ന ഭീതി പാടേ നീങ്ങുകയും കൂടുതൽ താൽപര്യം ജനിക്കുകയും ചെയ്തു. 

Prof. Dr. Sunny Luke
പ്രഫ. ഡോ. സണ്ണി ലൂക്ക്

വെസ്റ്റേൺ എജ്യുക്കേഷൻ രീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്. തിയറി പഠിച്ച് പരീക്ഷ എഴുതുക എന്നതിനപ്പുറം അതെങ്ങനെ പ്രായോഗികമാക്കാം എന്ന തലത്തിലേക്ക് ചിന്തകളെ പാകപ്പെടുത്തിയെടുക്കാൻ സർ ശ്രദ്ധിച്ചിരുന്നു. പൂർണമായും ഇംഗ്ലിഷിൽ ക്ലാസ് എടുക്കുന്ന ഏക അധ്യാപകനായിരുന്നു അദ്ദേഹം. ഗവേഷണം എന്നുള്ള എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടിയതും ആ ക്ലാസ് മുറിയാണ്.

ഗവേഷണങ്ങളിലെ അനുഭവങ്ങളും അമേരിക്കയിലെ പഠനസമയത്ത് നേരിട്ട വെല്ലുവിളികളും ഉൾക്കൊള്ളിച്ച ക്ലാസ്സുകൾ ഞങ്ങളിൽ പലർക്കും അത്തരം സ്വപ്നങ്ങൾ കാണാൻ പ്രചോദനമായി. സാറുമായി കൂടുതൽ അടുക്കുന്നത് എന്റെ എംഫിൽ പഠനകാലത്താണ്.

മോളിക്യൂലർ ബയോളജിൽ ഗവേഷണം നടത്തി വിദേശത്ത് പിഎച്ച്ഡി ചെയ്യണമെന്ന മോഹം വലിയ സാമ്പത്തിക ചുറ്റുപാടില്ലാത്ത എനിക്ക് സാധ്യമാകുമോ എന്നുള്ള ആശങ്ക അദ്ദേഹവുമായി പങ്കുവച്ചു. പഠനത്തിൽ മികവ് തെളിയിക്കുന്ന പക്ഷം അമേരിക്കയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്റെ മോഹങ്ങൾക്ക് ചിറക് മുളച്ചു. സാറിന്റെ ഗൈഡൻസിൽ TOEFL ടെസ്റ്റിനും American GRE എക്സാമിനും തയാറെടുത്തു കൊണ്ടിരിക്കുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു. ഇങ്ങനെയൊരു അധ്യാപകനെ ലഭിച്ചത് സുകൃതമായി കരുതുന്നു. You are my inspiration. Thank you for being a wonderful friend, teacher and mentor.

Content Summary : Career Gurusmrithi  Arjun Sreejith Talks about his favorite teacher

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}