നെഗറ്റീവ് മാർക്ക് ഇല്ല, സിലബസ് വിശാലം; മനസ്സിരുത്തി തയാറെടുക്കാം നീറ്റായി നെറ്റ് യോഗ്യത നേടാം

HIGHLIGHTS
  • എൻടിഎ യുജിസി നെറ്റ് പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം.
  • ഒരു വർഷം 2 തവണയാണ് പരീക്ഷ.
nta-ugc-net
Representative Image. Photo Credit: AJP/Shutterstock.
SHARE

കോളജുകളിൽ അസിസ്റ്റന്റ് പ്രഫസറാവുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം ? എങ്കിൽ തീർച്ചയായും എൻടിഎ യുജിസി നെറ്റ് യോഗ്യത നേടേണ്ടത് അത്യാവശ്യമാണ്. 2108 മുതൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. ഒരു വർഷം 2 തവണയാണ് പരീക്ഷ. സാധാരണ ജൂലൈ, ഡിസംബർ മാസങ്ങളിലായാണ് പരീക്ഷകൾ നടക്കാറുള്ളതെങ്കിലും, ഇടക്കാലത്ത് കോവിഡ് സാഹചര്യം വന്നതോടെ പരീക്ഷകൾ വൈകാറുണ്ട്. 

യോഗ്യത  ബിരുദാനന്തരബിരുദം

ബിരുദാനന്തര ബിരുദമാണ് ഈ പരീക്ഷ എഴുതാനുള്ള അടിസ്ഥാനയോഗ്യത. ജനറൽ വിഭാഗത്തിലും ഇഡബ്ല്യുഎസ് വിഭാഗത്തിലും ഉൾപ്പെടുന്നവർക്ക് പിജിക്ക് കുറഞ്ഞത് 55 ശതമാനം മാർക്കും മറ്റു സംവരണമുള്ളവർക്ക് 50 ശതമാനം മാർക്കും വേണം. പിജി അവസാനവർഷ വിദ്യാർഥികൾക്കും പരീക്ഷയെഴുതാം. അധ്യാപകരാകാനുള്ള യോഗ്യത നേടാനായി നെറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധി ഇല്ല. എന്നാൽ ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്) നേടാൻ ജനറൽ വിഭാഗത്തിൽ 30ഉം റിസർവേഷൻ വിഭാഗത്തിൽ 35 വയസ്സുമാണ് പ്രായപരിധി. 

പരീക്ഷ ഇങ്ങനെ

300 മാർക്കിനുള്ള, 3 മണിക്കൂർ ദൈർഘ്യമുള്ള ഒരു പരീക്ഷയായാണ് യുജിസി നെറ്റ് നടത്തപ്പെടുന്നത്. 2 മാർക്ക് വീതമുള്ള 150 ചോദ്യങ്ങളുണ്ടാകും. ആദ്യത്തെ 50 ചോദ്യങ്ങൾ പൊതുവായ ചോദ്യങ്ങളാകും. പിന്നിടുള്ള 100 ചോദ്യങ്ങൾ പിജി വിഷയത്തെ ആസ്പദമാക്കിയുള്ളവയാകും. വിശദമായ സിലബസ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലിഷിലോ ഹിന്ദിയിലോ പരീക്ഷയെഴുതാം. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഇല്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. 

യോഗ്യത ആദ്യ 6 ശതമാനത്തിന് മാത്രം

എൻടിഎ യുജിസി നെറ്റ് പരീക്ഷയ്ക്ക് സ്ഥിരമായ ഒരു കട്ട് ഓഫ് ഇല്ല. ഓരോ തവണയും പരീക്ഷ എഴുതുന്നവരിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന 6 ശതമാനം ഉദ്യോഗാർഥികളാണ് നെറ്റ് പരീക്ഷയിൽ അധ്യാപനത്തിനു യോഗ്യത നേടുന്നത്. ഏറ്റവും മികച്ച 1 ശതമാനം (ഏകദേശം) പരീക്ഷാർഥികൾ ജെആർഎഫ് യോഗ്യത നേടുന്നു.

ജെആർഎഫ് നേടുന്നതിലൂടെ ഗവേഷണത്തിന് 5 വർഷങ്ങളിലായി 20 ലക്ഷം രൂപയ്ക്ക് മുകളിൽ നേടാനുള്ള അവസരമുണ്ട്.

തയാറെടുപ്പ് സ്പ്രിന്റ് അല്ല, മാരത്തണാണ്

ഈ പരീക്ഷയുടെ തയാറെടുപ്പ് ഒരിക്കലും 100 മീറ്റർ ഓട്ടം പോലെയല്ല, മറിച്ച് മാരത്തൺ പോലെയാണ്. മികച്ച രീതിയിൽ തയാറെടുക്കാനായി കുറഞ്ഞത് 6 മാസത്തെ പഠനമെങ്കിലും ആവശ്യമാണ്. ഒരു ദിവസം നന്നായി പഠിച്ച് പിന്നീട് ഇടവേള എടുക്കുന്നതിലും നല്ലത്, എല്ലാ ദിവസവും ഒരു നിശ്ചിത സമയം തയാറെടുപ്പിനായി മാറ്റിവയ്ക്കുന്നതാണ്.സിലബസ് 100 ശതമാനം പൂർത്തിയാക്കണം. ഒപ്പം 2018ലെ മാറിയ സിലബസ് അടിസ്ഥാനമാക്കി നടന്നുവരുന്ന പരീക്ഷകളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കേണ്ടതും അത്യാവശ്യമാണ്. പഠനസമയത്ത് ചെറുകുറിപ്പുകളായി നോട്സ് തയാറാക്കുന്നതും ആശയങ്ങൾ ചിത്രരൂപത്തിലാക്കി (ഡയഗ്രം) സൂക്ഷിക്കുന്നതും റിവിഷൻ സമയത്തു സഹായിക്കും. വിശാലമായ സിലബസ് ആയതിനാൽ  പഠനത്തിനായി ഒരു സമയക്രമം വേണം. ആഴ്ചയവസാനവും മാസാവസാനവുമുള്ള റിവിഷനും ഒഴിവാക്കാനാകാത്തതാണ്. പരീക്ഷയ്ക്കായി നീണ്ടകാലം തയാറെടുപ്പ് നടത്തേണ്ടതിനാൽ തുടർച്ചയായി ആത്മവിശ്വാസം നിലനിർത്തി ശുഭാപ്തി വിശ്വാസത്തോടെ മുന്നേറണ്ടത് അത്യന്താപേക്ഷിതമാണ്. 

പിജി പഠനകാലമാണ് ഈ പരീക്ഷയ്ക്കായി തയാറെടുക്കാൻ മികച്ച കാലഘട്ടമെങ്കിലും 60 വയസ്സ് പിന്നിട്ടവർ വരെ ഞങ്ങളുടെ സ്ഥാപനത്തിലൂടെ വിജയത്തിലെത്തിയിട്ടുണ്ട് എന്നും അറിയുക. മനസ്സൊരുക്കത്തോടെ സിലബസ് മനസ്സിലാക്കി സ്ഥിരോത്സാഹത്തോടെ പഠനത്തിനായി 6 മാസം മാറ്റിവയ്ക്കാൻ സാധിക്കുമെങ്കിൽ നിങ്ങൾക്കും എൻടിഎ യുജിസി നെറ്റ് പരീക്ഷ വിജയിക്കാനാകും.

( ഐപ്ലസ് ട്രെയിനിങ് സൊല്യൂഷൻസ് സിഇഒ ആണ് ലേഖകൻ)

Content Summary : Know everything about NTA UGC NET

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}