ഏറെയിഷ്ടം കംപ്യൂട്ടർ സയൻസിനോട്, സാധ്യതകൾ തിരിച്ചറിയാതെ തഴയുന്ന കോഴ്സുകൾ ഇവ; ട്രെൻഡ് ഇങ്ങനെ...

HIGHLIGHTS
  • അവസാന റാങ്കുകൾ മാത്രം നോക്കി നിഗമനത്തിലെത്താൻ കഴിയില്ല.
  • സ്റ്റേറ്റ് മെറിറ്റ് മാത്രം പരിഗണിച്ചുള്ള വിലയിരുത്തലാണിത്.
why-every-one-choose-computer-science
Representative Image. Photo Credit: Bhaven-Jani/Shutterstock
SHARE

ഈ വർഷത്തെ എൻജിനീയറിങ് താൽക്കാലിക അലോട്മെന്റ് വന്നപ്പോൾ ഏറ്റവും പ്രിയമേറിയ കോഴ്സ് കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്(റാങ്ക് 1358). സീറ്റ് തീരെക്കുറഞ്ഞ ഒറ്റപ്പെട്ട ശാഖകളൊഴിച്ച് മുഖ്യധാരാ ശാഖകൾ പരിഗണിച്ചാൽ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ (4209), കെമിക്കൽ (5235), ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്   (6235), അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ (7240), ഐടി (7653), സിവിൽ (8057), മെക്കാനിക്കൽ (10270) എന്ന ക്രമം പൊതുവേ കാണാം. സ്റ്റേറ്റ് മെറിറ്റ് മാത്രം പരിഗണിച്ചുള്ള വിലയിരുത്തലാണിത്. ഇടക്കാലത്ത് മെക്കാനിക്കൽ ഏറ്റവും പ്രിയമേറിയ ശാഖയായി വന്നതിന് ഇത്തവണ ഗണ്യമായ മാറ്റമുണ്ട്. 

അവസാന റാങ്കുകൾ മാത്രം നോക്കി ഏറ്റവും പ്രിയമേറിയ കോഴ്സേത് എന്നു വിധിക്കാൻ കഴിയില്ല. സീറ്റുകൾ തീരെക്കുറവായ ഒറ്റപ്പെട്ട കോഴ്സുകളിലെ അവസാന റാങ്കുകളും വ്യക്തമായ ട്രെൻഡുകളെ സൂചിപ്പിക്കില്ല. എന്നിരിക്കിലും ചില നിരീക്ഷണങ്ങൾ പ്രസക്തമായിരിക്കും.    

  

ഡേറ്റാ സയൻസ് ബ്രാക്കറ്റിൽ ചേർത്തുള്ള കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിനു പ്രിയമുണ്ടെങ്കിലും (2367) ബ്രാക്കറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി മുതലായവ ചേർത്തവയിൽ കുട്ടികൾ വലിയ താൽപര്യം കാട്ടിയിട്ടില്ല. സർക്കാർ, എയ്ഡഡ് കോളജുകളിൽ താൽപര്യമേറുന്ന പ്രവണതയും കാണാം. 

വരുംകാലങ്ങളിൽ ഏറെ സാധ്യതയുള്ള ഫുഡ് ടെക്നോളജിയിൽ (11419) താൽപര്യം കുറയുന്നത് അതെപ്പറ്റി കൂടുതൽ അറിയാത്തതിനാലാവാം. പോളിമർ എൻജിനീയറിങ്ങിന്റെ കാര്യവും (38833) ഏതാണ്ട് ഇങ്ങനെ തന്നെ. ഇപ്പോഴത്തെ അലോട്മെന്റിൽ ഇനി പറയുന്നവ ഉൾപ്പെടുത്തിയിട്ടില്ല:

∙ സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളജുകൾ

∙ ഭിന്നശേഷി, മുസ്‌ലിം ഒഴികെ ന്യൂനപക്ഷം, റജിസ്റ്റേഡ് സൊസൈറ്റി /ട്രസ്റ്റ് ക്വോട്ട, സഹകരണ ജീവനക്കാരുടെ കുട്ടികൾക്കുള്ള ക്വോട്ട

∙ തൃശൂർ സർക്കാർ എൻജി കോളജ് (സൈബർ ഫിസിക്കൽ സിസ്റ്റംസ്, കംപ്യൂട്ടർ സയൻസ് & എൻജി), അഞ്ചരക്കണ്ടി ഇൻസ്റ്റിറ്റ്യൂട്ട് (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ), ശ്രീബുദ്ധ (റൊബോട്ടിക്സ് & ഓട്ടമേഷൻ)

 അലോട്മെന്റ് മെമ്മോയുടെ പ്രിന്റെടുക്കുക, ഫീസ് അടയ്ക്കുക തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ അന്തിമ അലോട്മെന്റിനോടൊപ്പം സൈറ്റിൽ വരും.  

Content Summary : why everyone choose computer science

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}