ADVERTISEMENT

അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിസൈൻ പ്രോഗ്രാമുകളിൽ ബോംബെ ഐഐടി യഥാക്രമം നടത്തിവരുന്ന യൂസീഡ്, സീഡ് പ്രവേശനപ്പരീക്ഷകൾക്ക് 30 മുതൽ ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 3600 രൂപ. പെൺകുട്ടികളും പട്ടികവിഭാഗ / ഭിന്നശേഷിക്കാരും 1800 രൂപ അടച്ചാൽ മതി. സർവീസ് ചാർജ് പുറമേ. ലേറ്റ്ഫീ 500 രൂപ കൂടുതലടച്ചാൽ ഒക്ടോബർ 29 വരെയും അപേക്ഷ സ്വീകരിക്കും.

 

∙യൂസീഡ്

 

ബോംബെ, ഗുവാഹത്തി, ഹൈദരാബാദ് ഐഐടികളും ജബൽപുർ ഐഐഐടി‍ഡിഎമ്മും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ, & മാനുഫാക്ചറിങ്) യൂസീഡിലെ മികവു നോക്കി ബിഡിസ് പ്രവേശനം നടത്തും. ആകെ 199 സീറ്റ്. ഇതിൽ മാറ്റം വരാം. ഇവയ്ക്കു പുറമേ ദേശീയതലത്തിലെ ഇരുപതോളം പ്രമുഖ സ്ഥാപനങ്ങളും യൂസീഡ് ഉപയോഗിക്കും. കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ബിഡിഎസ് പ്രവേശനത്തിന് എൻഐഡി അഭിരുചിടെസ്റ്റ്, നാറ്റ എന്നിവയോടൊപ്പം യൂസീഡും പരിഗണിക്കുന്നുണ്ട്.

2022, 2023 വർഷങ്ങളിൽ പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം. 3–വർഷ ഡിപ്ലോമക്കാർക്കും പരീക്ഷയെഴുതാമെങ്കിലും സ്ഥാപനങ്ങളിലെ മാനദണ്ഡങ്ങളനുസരിച്ചാകും പ്രവേശനം. ജനനത്തീയതി 1998 ഒക്‌ടോബർ ഒന്നിനു മുൻപാകരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സു വരെ കൂടുതലാകാം.

4 സ്ഥാപനങ്ങളിലെ ബിഡിഎസ് പ്രവേശനത്തിന് 3000 രൂപയടച്ച് ഒറ്റ അപേക്ഷ മാർച്ച് 14 മുതൽ 31 വരെ സമർപ്പിക്കാം. വിവരങ്ങൾ: www.uceed.iitb.ac.in

 

∙സീഡ്

 

മാസ്‌റ്റർ ഓഫ് ഡിസൈൻ / പിഎച്ച്ഡി തലങ്ങളിൽ ഡിസൈൻ പഠനത്തിനു വഴിയൊരുക്കുന്നതാണ് സീഡ് പരീക്ഷ.ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബോംബെ, ഡൽഹി, കാൻപുർ, ഗുവാഹത്തി, ഹൈദരാബാദ്, റൂർക്കി ഐഐടികൾ എന്നീ സ്ഥാപനങ്ങളിലെ എംഡിസ്, പല ഐഐടികളിലെയും പിഎച്ച്ഡി എന്നിവയ്ക്ക് പരീക്ഷയുടെ സ്കോർ ഉപയോഗിക്കും. കൂടാതെ, ദേശീയതലത്തിൽ മറ്റു 11 പ്രമുഖ സ്ഥാപനങ്ങളും സീഡ് ഉപയോഗിക്കുന്നുണ്ട്.

 

പ്ലസ്ടു കഴിഞ്ഞ് 3 വർഷമെങ്കിലും ദൈർഘ്യമുള്ള ഡിഗ്രി / ഡിപ്ലോമ / പിജി ഡിഗ്രി വേണം. 2023 ജൂലൈയിൽ ഫൈനൽ പരീക്ഷയെഴുതിയാലും മതി. എസ്എസ്എൽസി കഴിഞ്ഞ് 5 വർഷത്തെ ജിഡി ആർട്സ് ഡിപ്ലോമ ജയിച്ചവരെയും പരിഗണിക്കും. സീഡ് എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും എഴുതുകയും ച‌െയ്യാം. മാർച്ച് 8നു പരീക്ഷാഫലം വരും.വിവരങ്ങൾ: www.ceed.iitb.ac.in.

 

∙വ്യവസ്ഥകൾ

 

യോഗ്യതപ്പരീക്ഷകളാകയാൽ ഇവയിൽ മെച്ചമായ പ്രകടനം കാഴ്ചവച്ചതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ല. അതിന് ബോംബെ ഐഐടിയടക്കം പഠനസൗകര്യമുള്ള സ്ഥാപനങ്ങളിലെ വിജ്ഞാപനം ശ്രദ്ധിച്ച് യഥാസമയം അപേക്ഷിച്ചുകൊള്ളണം. ·കംപ്യൂട്ടർ ഉപയോഗിച്ചുള്ള 3 മണിക്കൂർ എൻട്രൻസ് പരീക്ഷ ജനുവരി 22ന് (ഞായർ) രാവിലെ 9 മുതൽ 12 വരെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 24 കേന്ദ്രങ്ങളിൽ നടത്തും. 

 

Content Summary : CEED, UCEED 2023: Registration For Entrance Exam To Begin From September 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com