ADVERTISEMENT

പ്രസ്താവന ചോദ്യങ്ങളും ചേരുംപടി ചേർക്കലുമാണ് ഉദ്യോഗാർഥികളെ പിഎസ്‍സി പരീക്ഷയിൽ കുഴക്കി കൊണ്ടിരിക്കുന്നത്. ഉത്തരമെഴുതാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം വേണ്ടി വരും. ശ്രദ്ധ അൽപം മാറിയാൽ ഉത്തരവും തെറ്റാം. ഇത്തരം ചോദ്യങ്ങൾ കൃത്യമായി പരിശീലിച്ച് സമയം ക്രമീകരിച്ചു തയാറെടുക്കണം. ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ നോക്കാം.

1. ചുവടെ തന്നിരിക്കുന്നവയിൽ ഭൂപടങ്ങളിലെ അവശ്യ ഘടകങ്ങൾ ഏതെല്ലാമാണ് :

(1) തോത്

(2) ദിക്ക്

(3) അക്ഷാംശീയ-രേഖാംശീയ സ്ഥാനം

(4) അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും

A. (1), (3) എന്നിവ

B. (2), (3), (4) എന്നിവ

C. (1), (2), (4) എന്നിവ

D. (1), (2), (3), (4) എന്നിവ

2. താഴെ തന്നിരിക്കുന്നവയിൽ ഭൂപടങ്ങളിൽ തോത് രേഖപ്പെടുത്തുന്ന രീതികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

(1) ഭിന്നക രീതി

(2) ശൃംഖലാരീതി

(3) രേഖാരീതി

(4) വൃത്താകാരരീതി

A. (1), (2), (3) എന്നിവ

B. (1), (3), (4) എന്നിവ

C. (2), (4) എന്നിവ

D. (1), (3) എന്നിവ

3. മിനിറ്റ് ഷീറ്റിന്റെ അക്ഷാംശ രേഖാംശ വ്യാപ്തിയെന്ത് ?

A. 15 മിനിറ്റ് അക്ഷാംശം 15 മിനിറ്റ് രേഖാംശം

B. 1 ഡിഗ്രി അക്ഷാംശം 1 ഡിഗ്രി രേഖാംശം

C. 1 മിനിറ്റ് അക്ഷാംശം 1 മിനിറ്റ് രേഖാംശം

D. 4 ഡിഗ്രി അക്ഷാംശം 4 ഡിഗ്രി രേഖാംശം

4. ചേരുംപടി ചേർക്കുക?

(1) അറ്റ്‌ലസ്

(2) ഭൂപടശാസ്ത്രം

(3) ആദ്യ ഭൂപടം

(4) ആധുനിക ഭൂപട നിർമാണത്തിന്റെ പിതാവ്

a. അനക്സിമാൻഡർ

b. ഏബ്രഹാം ഒർട്ടേലിയസ്

c. മെർക്കാറ്റർ

d. കാർട്ടോഗ്രഫി

A. 1-c, 2-a, 3-d, 4-b

B. 1-d, 2-c, 3-b, 4-a

C. 1-b, 2-d, 3-a, 4-c

D. 1-a, 2-d, 3-c, 4-b

5. ഓവർലാപ്പോടു കൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?

A. സ്റ്റീരിയോസ്കോപ്

B. പെരിസ്കോപ്

C. തിയോഡോലൈറ്റ്

D. കാലിഡോസ്‌കോപ്

6. 2022 ലെ പരിസ്ഥിതി ദിനത്തിന്റെ തീം എന്താണ് ?

A. ആവാസ വ്യവസ്ഥയുടെ പുനരുദ്ധാരണം

B. ഒരേയൊരു ഭൂമി

C. പ്രകൃതിക്ക് വേണ്ടി അൽപസമയം

D. ജനങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കുക

ഉത്തരങ്ങൾ: 1.D,  2.D, 3.A,  4.C, 5.A,  6.B

Content Summary : How to Write Kerala PSC Geography Related Questions PSC Tips By Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com