ADVERTISEMENT

ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും മനസ്സിന്റെ വിഷമതകൾ പരിഹരിക്കുന്ന പ്രഫഷനലുകൾ മുഖ്യമായി രണ്ടു തരം–സൈക്യാട്രിസ്റ്റും ക്ലിനിക്കൽ സൈക്കോളജിസ്റ്റും. രണ്ടിനും പ്രാധാന്യമുണ്ട്. പക്ഷേ, ഇരുവിഭാഗക്കാരു ടെയും പശ്ചാത്തലവും സമീപനവും വ്യത്യസ്തം. 

 

സൈക്യാട്രിസ്റ്റ് 

സൈക്യാട്രിസ്റ്റ് മെ‍ഡിക്കൽ ഡോക്ടറാണ്. എംബിബിഎസ് ജയിച്ച് മെഡിക്കൽ ശാഖയായ സൈക്യാട്രിയിൽ ഉപരിപഠനം നടത്തിയിരിക്കും. രോഗനിർണയത്തിനു ലാബ് പരിശോധനകൾ മാത്രമല്ല, സിടി സ്കാനോ എംആർഐയോ റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ ഉപയോഗിക്കുന്ന പെറ്റ് സ്കാനോ വരെ പ്രയോജനപ്പെടുത്തി യേക്കാം. 

 

കുട്ടികൾ, വയോജനങ്ങൾ, കുറ്റകൃത്യങ്ങൾ മുതലായ മേഖലകളിൽ ചിലർ സ്പെഷലൈസ് ചെയ്യുന്നു (യഥാക്രമം പീഡിയാട്രിക്, ജെറിയാട്രിക്, ഫോറെൻസിക്). അൽസ്ഹൈമേഴ്സ്, എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder), ഒസിഡി (Obsessive-compulsive disorder) മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമുണ്ട്. സൈക്യാട്രിസ്റ്റിന്റെ ഊന്നൽ ലാബ് പരിശോധനയിലും ഔഷധചികിത്സയിലുമാണെന്നു വരാം. സൈക്കോളജിസ്റ്റാകട്ടെ, താരതമ്യേന കൂടുതൽ നേരം രോഗിയുമായി ചെലവിട്ട് സംസാരിച്ചു‌ം ഉപദേശിച്ചും കൗൺസലിങ് ശൈലിയിൽ സഹായിക്കുന്നു. ഇരു പ്രഫഷനലുകളുടെയും പ്രവർത്തനങ്ങളിൽ പൊതുവായ പലതുമുണ്ട്. മനോരോഗത്തിനു മരുന്നു കഴിക്കാൻ ഇഷ്ടമില്ലാത്തവർ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയാവും സമീപിക്കുക 

 

സൈക്കോളജിസ്റ്റ്  

സൈക്കോളജിയിലെ ബാച്‌ലർ ബിരുദം പരിശീലനത്തിന്റെ ആദ്യ ചുവടുവയ്പാക്കാം. എംഫിൽ യോഗ്യതയുള്ളവർ പ്രാക്ടീസ് ചെയ്യാൻ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ റജിസ്ട്രേഷൻ വാങ്ങണം (www.rehabcouncil.nic.in). വ്യക്തിത്വം, ബുദ്ധിശക്തി, മാനസിക കഴിവുകൾ മുതലായവ ശാസ്ത്രീയമായി നിർണയിക്കാനുള്ള സൈക്കോമെട്രിക് ടെസ്റ്റുകൾ രൂപകൽപന ചെയ്യുക, അവ ഉപയോഗിച്ചു വിലയിരുത്തി ഉപദേശം നൽകുക എന്നിവയിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർക്ക് ഏർപ്പെടാം. 

 

ക്ലിനിക്കൽ/കൗൺസലിങ് സൈക്കോളജിയിലെ ഉപരിപഠനത്തിന്: 

∙Kerala University Dept of Psychology: M Phil-Consulting Psychology/Learning Disability    

∙School of Behavioural Sciences, MG University, Kottayam 

∙Tata Institute of Social Sciences, Chennai/Mumbai 

∙Sri Ramachandra Medical College & Research Institute, Chennai 

∙Mumbai Institute of Human Behaviour and Allied Sciences, Delhi 

∙Avinashilingam Institute for Home Science & Higher Education for Women, Coimbatore 

∙Lovely Professional University, Jalandhar 

∙Christ College, Irinjalakuda 

∙Prajyoti Niketan College, Thrissur 

∙Loyola College of Social Sciences, Thiruvananthapuram 

 

Content Summary : Psychiatrists and psychologists: what's the difference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com