ADVERTISEMENT

ചോദ്യം: ഫൊട്ടോഗ്രഫിയിലെ പഠന സാധ്യതകളും പ്രധാന സ്ഥാപനങ്ങളും വിശദീകരിക്കാമോ?

~ അലൻ ആന്റണി

 

ഉത്തരം: പത്രമാസികകളിൽ പ്രവർത്തിക്കുന്ന ഫോട്ടോ ജേണലിസ്റ്റ്, പരസ്യരംഗത്തെ ഫാഷൻ ഫൊട്ടോഗ്രഫർ, കായിക മുഹൂർത്തങ്ങൾ പകർത്തുന്ന സ്പോർട്സ് ഫൊട്ടോഗ്രഫർ, സിനിമകളിലെ സിനിമറ്റോഗ്രഫർ എന്നിവരെല്ലാം ഫൊട്ടോഗ്രഫിയുടെ വിവിധ മേഖലകളിലുള്ളവരാണ്.

ഇൻഡസ്ട്രിയൽ, പോർട്രെയ്റ്റ്, വൈൽഡ്‌ലൈഫ്, അണ്ടർവാട്ടർ, ആർക്കിടെക്ചറൽ എന്നിങ്ങനെ വിഭാഗങ്ങൾ വേറെയുമുണ്ട്.

സ്വകാര്യ മേഖലയ്ക്കു പുറമെ സർക്കാർ മേഖലയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്, ഫിലിംസ് ഡിവിഷൻ, ദൂരദർശൻ എന്നിവയിലും ജോലി കിട്ടും. 

 

ഔപചാരിക പഠനത്തിനായുള്ള ചില പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും:

 

∙ എൻഐഡി ഗാന്ധിനഗർ: എംഡിസ് ഫൊട്ടോഗ്രഫി ഡിസൈൻ

 

∙ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ: പിജി ഡിപ്ലോമ ഇൻ സിനിമറ്റോഗ്രഫി

 

∙ സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത: പിജി ഇൻ സിനിമറ്റോഗ്രഫി

 

∙സിംബയോസിസ്, പുണെ: ബിഎ വിഷ്വൽ ആർട്സ് & ഫൊട്ടോഗ്രഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ സിനിമറ്റോഗ്രഫി, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്റ്റുഡിയോ ഫൊട്ടോഗ്രഫി, സർട്ടിഫിക്കറ്റ് ഇൻ ഇമേജ് പ്രോസസിങ്

 

∙ ജവാഹർലാൽ നെഹ്റു ആർക്കിടെക്ചർ & ഫൈൻ ആർട്സ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്: ബിഎഫ്എ (ഫൊട്ടോഗ്രഫി)

 

∙ ഭാരതീയ വിദ്യാപീഠ്, പുണെ: ബിഎ / എംഎ ഫൊട്ടോഗ്രഫി & സിനിമറ്റോഗ്രഫി, ബിഎ കമേഴ്സ്യൽ ഫൊട്ടോഗ്രഫി

 

∙ ജാമിയ മില്ലിയ, ഡൽഹി: പിജി ഡിപ്ലോമ ഇൻ സ്റ്റിൽ ഫൊട്ടോഗ്രഫി & വിഷ്വൽ കമ്യൂണിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ ഫൊട്ടോഗ്രഫി

 

∙ ജെജെ സ്കൂൾ ഓഫ് ആർട്സ്, മുംബൈ: എംഎഫ്എ ഫൊട്ടോഗ്രഫി, അപ്രന്റിസ് ട്രെയ്നിങ് ഇൻ ഫൊട്ടോഗ്രഫി

 

∙ ലൈറ്റ് & ലൈഫ് അക്കാദമി, ഊട്ടി: പിജി ഡിപ്ലോമ ഇൻ പ്രഫഷനൽ ഫൊട്ടോഗ്രഫി / ട്രാവൽ, നേച്ചർ & വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫി

 

പരിഗണിക്കാവുന്ന മറ്റു ചില സ്ഥാപനങ്ങൾ: നാഷനൽ അക്കാദമി ഓഫ് ഫൊട്ടോഗ്രഫി, കൊൽക്കത്ത; ശ്രീ അരബിന്ദോ സെന്റർ ഫോർ ആർട്സ് & കമ്യൂണിക്കേഷൻ, ന്യൂഡൽഹി; സി ഡിറ്റ്, തിരുവനന്തപുരം; ഡൽഹി കോളജ് ഓഫ് ഫൊട്ടോഗ്രഫി; ഏഷ്യൻ അക്കാദമി ഓഫ് ഫിലിം & ടെലിവിഷൻ, ഡൽഹി

 

Content Summary : Career in photography: Here is all you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com