നൈപുണ്യവികസനമാണോ ലക്ഷ്യം?; 7 ദീർഘകാല ഓൺലൈൻ പ്രോഗ്രാമുകൾ ചെയ്യാം ഐസിടി അക്കാദമിയിൽ

HIGHLIGHTS
  • 27 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
  • ഫൈനൽ പരീക്ഷാഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
skill-development-courses-at-ict-academy
Representative Image. gahsoon/istock
SHARE

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഐടി വ്യവസായത്തിന്റെയും സഹായത്തോടെ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ‘ഐസിടി അക്കാദമി ഓഫ് കേരള’യിൽ ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലെ നൈപുണ്യവികസനം ലക്ഷ്യമാക്കി ഏർപ്പെടുത്തിയ 7 ദീർഘകാല ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് 27 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ICT Academy of Kerala, Thejaswini Building, Technopark Campus, Thiruvananthapuram – 695581, ഫോൺ: 75940 51437 / 0471-270 0811, വെബ്: https://ictkerala.org

∙പ്രോഗ്രാമുകൾ

1. സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്: 6 മാസം (500 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 30,000 രൂപ.

2. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ സോഫ്റ്റ്‌വെയർ ടെസ്റ്റിങ്: 6 മാസം (485 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 25,000 രൂപ.

3. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഡേറ്റാ സയൻസ് & അനലിറ്റിക്സ്: 6 മാസം (500 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 30,000 രൂപ.

4. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഫുൾ സ്റ്റാക് ഡവലപ്മെന്റ് (MEAN): 6 മാസം (485 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 25,000 രൂപ.

5. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഫുൾ സ്റ്റാക് ഡവലപ്മെന്റ് (MERN): 6 മാസം (485 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 25,000 രൂപ.

6. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഫുൾ സ്റ്റാക് ‍‍ഡോട്നെറ്റ് ഡവലപ്മെന്റ്: 6 മാസം (485 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 30,000 രൂപ.

7. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ മെഷീൻ ലേണിങ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: 6 മാസം (500 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 30,000 രൂപ.

∙മറ്റു വ്യവസ്ഥകൾ

ഫീസിനൊപ്പം 18% ജിഎസ്ടിയും നൽകണം. റജിസ്ട്രേഷൻ ഫീ 250 രൂപ.

∙പ്രവേശന യോഗ്യത

എൻജിനീയറിങ് / സയൻസ് ബിരുദം അഥവാ 3–വർഷ എൻജിനീയറിങ് ഡിപ്ലോമ. ഫൈനൽ പരീക്ഷാഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്ലസ്ടുതല മാത്തമാറ്റിക്സ് അറിവും അടിസ്ഥാന കംപ്യൂട്ടർ നൈപുണ്യവും വേണം. ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി, ഡേറ്റാ മാനിപ്പുലേഷൻ എന്നിവ മുഖ്യമായും അടങ്ങിയ 60–മിനിറ്റ് അഭിരുചിപരീക്ഷയിൽ മികവു തെളിയിക്കണം.

സമർഥരായ പെൺകുട്ടികൾക്ക് 100% വരെയും ആൺകുട്ടികൾക്ക് 70% വരെയും സ്കോളർഷിപ്പിനു സാധ്യതയുണ്ട്.

പ്രായപരിധി 56 വയസ്സ്.   

Content Summary : Apply For  Skill Development Courses at ICT Academy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA