പ്ലസ്ടു യോഗ്യതയുണ്ടോ?; പാരാമെഡിക്കൽ ഫാർമസി ഡിപ്ലോമ കോഴ്സുകൾ പഠിക്കാം

paramedical
Photo Credit: AshTproductions / Shutterstock
SHARE

കേരളത്തിലെ സർക്കാർ / സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി / ഹെൽത്ത് ഇൻസ്പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലെ 2022–23 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷയില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കു നോക്കിയാണു റാങ്കിങ്ങും പ്രവേശനവും.

  • അപേക്ഷാ ഫീസ്

വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്കു പൊതുവായ ഒരു അപേക്ഷ മതി. ഒന്നിലേറെ അപേക്ഷ പാടില്ല. ജനറൽ അപേക്ഷകരും സർവീസ് ക്വോട്ടക്കാരും 400 രൂപ അപേക്ഷാഫീ നൽകണം. പട്ടികവിഭാഗം 200 രൂപ. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് ഡിസംബർ 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയും അപേക്ഷാഫീയടയ്ക്കാം.

സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റെടുത്തു സൂക്ഷിക്കുകയും വേണം. അപേക്ഷയുടെയോ രേഖകളുടെയോ പ്രിന്റ് അയച്ചുകൊടുക്കേണ്ടതില്ല. വിശദനിർദേശങ്ങൾ വെബ് സൈറ്റിൽ.

സർവീസ് ക്വോട്ടക്കാർ ട്രഷറിയിൽ ഫീസ് അടയ്ക്കുന്നതടക്കമുള്ള പ്രത്യേക നിബന്ധനകൾ പാലിക്കണം.

  • കോഴ്സ് ദൈർഘ്യം

പൊതുവേ 2 വർഷം. 3 മാസത്തെ പ്രാക്ടിക്കൽ പരിശീലനം ഉൾപ്പെടെ ഫാർമസിയും 2 വർഷമാക്കി കുറച്ചു. ഡയാലിസിസ് ടെക്‌നോളജിക്ക് ഒരു വർഷം ഇന്റേൺഷിപ്പടക്കം 2 വർഷം. ഓപ്പറേഷൻ തിയറ്റർ / ന്യൂറോ ടെക്നോളജി / എൻഡോസ്‌കോപിക് ടെക്‌നോളജി എന്നിവയ്ക്ക് 6 മാസ ഇന്റേൺഷിപ്പടക്കം രണ്ടര വർഷവും, റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറപ്പി കോഴ്സുകൾക്കു 3 വർഷവുമാണ്.

  • യോഗ്യത

ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐഛികമായി പ്ലസ്ടു ജയം. ഫാർമസി കോഴ്സിന് ബയോളജിക്കു പകരം മാത്‌സ് ആയാലും മതി. ഫാർമസിക്ക് വിഎച്ച്എസ്‌സിയിലെ എ, ബി ഗ്രൂപ്പുകാരെ മാത്രമേ പരിഗണിക്കൂ.

മറ്റു കോഴ്സുകളിലെ പ്രവേശനത്തിനു ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് പ്ലസ്ടുവിൽ മൊത്തം 40% മാർക്കു വേണം. പട്ടികവിഭാഗം 35% മതി. ഇതേ തോതിൽ മാർക്കുള്ള വിഎച്ച്എസ്‌സിക്കാർക്കും പ്രവേശനമുണ്ട്.

ഇത്രയും മാർക്കോടെ മെ‍ഡിക്കൽ ലാബ് ടെക്നോളജി, ബയോമെഡിക്കൽ എക്വിപ്മെന്റ്, ഇസിജി, ഓഡിയോമെട്രി എന്നിവ ഐഛികമായെടുത്ത് വിഎച്ച്എസ്‌സി ജയിച്ചവർക്ക് ‍ െമഡിക്കൽ ലാബ് / ഓപ്പറേഷൻ തിയറ്റർ / കാർഡിയോ വാസ്ക്യുലർ ഡിപ്ലോമ പ്രോഗ്രാമുകളിലെ സംവരണത്തിന് അർഹതയുണ്ട്.

  • സംവരണം

നോമിനികൾ, വിഎച്ച്‌എസ്‌ഇ, സാനിറ്ററി ഇൻസ്‌പെക്ടർ, സ്‌പോർട്‌സ്, വിമുക്‌തഭടന്മാർ മുതലായവർക്ക് ഏതാനും സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. പ്രഫഷനൽ കോഴ്‌സുകൾക്കു കേരളസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പിന്നാക്ക /സാമ്പത്തിക പിന്നാക്ക / പട്ടിക / ഭിന്നശേഷി സംവരണക്രമങ്ങൾ പാലിക്കും. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ സാമ്പത്തിക പിന്നാക്ക സംവരണമില്ല; മെറിറ്റ് 60%, പിന്നാക്കം 30%, പട്ടികവിഭാഗം 10% എന്ന ക്രമം പാലിക്കും. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതം 5% സംവരണമുണ്ട്.

2022–23ലെ പ്രവേശനത്തിന്റെ സ്ഥാപനങ്ങളും സീറ്റും ഫീസ് നിരക്കുകളുമടങ്ങിയ ലിസ്റ്റ് വെബ്സൈറ്റിലെ ഒന്നാം അനുബന്ധത്തിലുണ്ട്. സർവീസ് അപേക്ഷകരെ സംബന്ധിച്ച നിബന്ധനകൾ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് സൈറ്റിലെ പ്രോസ്‌പെക്ടസ് നോക്കാം. സിലക്‌ഷനും അലോട്മെന്റും ഓൺലൈൻ ഓപ്ഷൻ സമർപ്പണം വഴി. അപേക്ഷയുടെ ‌ചുമതല വഹിക്കുന്നത് LBS Centre for Science & Technology, Palayam, Thiruvananthapuram - 695033; ഫോൺ : 0471-2560364.

  • പ്രായം

2022 നവംബർ 21ന് 17 വയസ്സു തികയണം. ഉയർന്ന പ്രായപരിധിയില്ല. സർവീസ് ക്വോട്ടക്കാർക്കു പ്രായത്തിന്റെ കാര്യത്തിലും പ്രത്യേക നിബന്ധനയുണ്ട്.

  • 16 ഡിപ്ലോമ കോഴ്‌സുകൾ

1.ഫാർമസി

2.ഹെൽത്ത് ഇൻസ്‌പെക്‌ടർ

3.മെഡിക്കൽ ലാബ് ടെക്‌നോളജി

4.റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി ടെക്നോളജി

5.റേഡിയളോജിക്കൽ ടെക്‌നോളജി

6. ഓഫ്‌താൽമിക് അസിസ്‌റ്റൻസ്

7.ഡെന്റൽ മെക്കാനിക്‌സ്

8. ഡെന്റൽ ഹൈജീനിസ്റ്റ്

9.ഓപ്പറേഷൻ തിയറ്റർ & അനസ്‌തീസിയ ടെക്‌നോളജി

10.കാർഡിയോ വാസ്‌ക്യുലർ ടെക്‌നോളജി

11. ന്യൂറോടെക്‌നോളജി

12. ഡയാലിസിസ് ടെക്‌നോളജി

13. എൻഡോസ്‌കോപിക് ടെക്‌നോളജി

14. ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്‌റ്റൻസ്

15. റെസ്‌പിറേറ്ററി ടെക്‌നോളജി

16. സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്മെന്റ് ടെക്‌നോളജി

(സർജിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കി മടക്കി അയച്ചു കൊടുക്കുന്ന ചുമതലയാണ് സ്റ്റെറൈൽ സപ്ലൈക്കുള്ളത്).

Carrer Summary : Paramedical and Pharmacy diploma for Plus Two students

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS