ബുദ്ധിശക്തികൊണ്ടു വിജയം വരിച്ചവരുടെ ജീവിതകഥകൾ പഠിക്കുമ്പോൾ ഒരു കാര്യം തെളിഞ്ഞുവരും. അവരെല്ലാം വസ്തുതകളെ കൃത്യതയോടെ നിരീക്ഷിച്ച് സ്വന്തം മനസ്സിന്റെ മൂശയിൽ പാകപ്പെടുത്തി, നിഗമനങ്ങളിൽ എത്തിയവരാണ്. പുതിയ ആശയങ്ങൾ ആവിഷ്കരിച്ചവർ. പരമ്പരാഗത ആശയങ്ങളെ തിരസ്കരിച്ചവർ. ഒഴുക്കിനെതിരെ നീന്തിയവർ.
HIGHLIGHTS
- ഒരേ കാര്യം പലരും കാണുന്നതു പല തരത്തിലാവും.
- പഠിക്കാൻ മനസ്സുള്ളവർക്ക് എത്ര മനോഹരമാണ് ആശയങ്ങളുടെ ലോകം