ADVERTISEMENT

നേരിയ രുചിഭേദംപോലും ഗുണനിലവാരത്തിൽ ഗണ്യമായ മാറ്റം വരുന്ന പ്രചാരമേറിയ ഉൽപന്നമാണു കാപ്പി. കൃഷിക്കാർ, കയറ്റുമതിക്കാർ, ഉപഭോക്‌താക്കൾ എന്നിവർക്കെല്ലാം കാപ്പിയുടെ രുചി മെച്ചപ്പെടുത്തുന്നതിൽ അതീവതാൽപര്യമുണ്ട്. 

 

ലോകമെങ്ങും ജോലി 

 

കാപ്പിയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കോഫി ടേസ്റ്റിങ് അഥവാ കോഫി കപ്പിങ് ചെയ്യുന്ന പ്രഫഷനലുകളുടെ സേവനം ലോകമെമ്പാടുമുള്ള മികച്ച കാപ്പി ഉൽപാദകസ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തിവരുന്നു. മികച്ച കോഫി ടേസ്റ്ററാകാൻ ദീർഘകാല പരിചയം വേണം. രുചിയിലും മണത്തിലും ഉള്ള നേരിയ മാറ്റങ്ങൾപോലും തിരിച്ചറിയാൻ ഉപകരിക്കുന്ന ചിട്ടകളും നടപടിക്രമങ്ങളുമുണ്ട്. പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു ഗുണനിലവാരം തൃപ്തികരമാക്കി മാത്രമേ വിപണിയിലേക്കു കാപ്പി ഉൽപന്നങ്ങൾ അയയ്ക്കൂ. കൊടിയ കിടമത്സരമുള്ള വ്യവസായമാണിത്

 

ബെംഗളൂരുവിൽ പഠിക്കാം 

 

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരൂ ‌ആസ്‌ഥാ‌നമായി പ്രവർത്തിക്കുന്ന കോഫി ബോർഡ്, മൂന്നു ട്രൈമെസ്റ്ററുകളിലായി 12 മാസത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് (PGDCQM) നടത്തിവരുന്നു. ആദ്യ സെമസ്റ്ററിൽ താമസൗകര്യം സൗജന്യമായി ലഭിക്കും.

 

പാഠ്യക്രമം: 

 

∙Coffee cultivation practices 

∙Post-harvest management and practices 

∙Coffee Quality Evaluation 

∙Roasting and brewing techniques 

∙Marketing and Trade 

∙Quality assurance systems.

 

തിയറി ക്ലാസുകൾക്കു പുറമേ സുഘടിതമായ പ്രായോഗിക സെഷനുകളും പരിശീലനത്തിന്റെ ഭാഗമാണ്. 

 

ബോട്ടണി, സുവോളജി, കെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് ഇവയിൽ ഒന്നെങ്കിലും അടങ്ങിയ ബിരുദം അഥവാ ഏതെങ്കിലും അഗ്രികൾചറൽ സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 

 

കാപ്പിത്തോട്ടം, കാപ്പിക്കയറ്റുമതി എന്നിവ‌യടക്കം കാപ്പി വ്യവസായവുമായി‌ ബന്ധപ്പെട്ട സ്‌ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ എത്തുന്നവർക്കു മുൻഗണനയുണ്ടെ‌ങ്കിലും, അതില്ലാത്തവർക്കും പ്രവേശനമുണ്ട്. യോഗ്യതാപരീക്ഷയിലെ മാർക്ക്, ഇന്റർവ്യൂ, ‌നാവിന്റെ സംവേദനശേഷി പരിശോധന (sensory evaluation test) എന്നിവ ആസ്പദമാക്കിയാണു സിലക്‌ഷൻ. കോഴ്സ് ഫീ: രണ്ടര ലക്ഷം രൂപ. പട്ടികവിഭാഗക്കാർക്ക് ഒന്നേകാൽ ലക്ഷം. വിശദാംശങ്ങൾക്ക്: Coffee Board, Bengaluru-560 001, വെബ് : www.indiacoffee.org.

 

Content Summary : Apply For Post Graduate Diploma In Coffee Quality Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com