ADVERTISEMENT

പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷകളിലെ പ്രധാന ഭാഗമാണ് ഇന്ത്യയിലെ ധാതുസമ്പത്ത്. പ്രധാന വ്യവസായ ശാലകൾ, ഖനന സ്ഥലങ്ങൾ, കയറ്റുമതി സ്ഥാപനങ്ങൾ തുടങ്ങി ഈ മേഖലയിൽ നിന്നു ധാരാളം ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം 

 

1. താഴെ പറയുന്നവയിൽ ധാതുക്കളുടെ ശരിയായ സവിശേഷതകൾ എന്തെല്ലാം? 

 

(1) ധാതുക്കൾ ക്രമരഹിതമായാണ് കാണപ്പെടുന്നത്. 

(2) ഗുണനിലവാരം കുറഞ്ഞ ധാതുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ള ധാതുക്കൾ അളവിൽ കൂടുതലാണ്. 

(3) എല്ലാ ധാതുക്കളും കാലാന്തരത്തിൽ തീർന്നു പോകുന്നവയാണ്. 

(4) വളരെ കാലമെടുത്താണ് ധാതുക്കൾ വികസിച്ചു വരുന്നത് എന്നതിനാൽ ആവശ്യാനുസരണം ഇവ പുനഃസ്ഥാപിക്കപ്പെടുന്നില്ല. 

A. (1), (2), (4) എന്നിവ 

B. (2), (3), (4) എന്നിവ 

C. (1), (3), (4) എന്നിവ 

D. (1) മാത്രം 

 

2. നെയ്‌വേലി ചുവടെ തന്നിരിക്കുന്നതിൽ എന്തിന് പ്രസിദ്ധമാണ് : 

A. ബോക്സൈറ്റ് 

B. ലിഗ്‌നൈറ്റ് 

C. ഇരുമ്പയിര് 

D. അഭ്രം 

 

3. മണികരൺ ഭൗമ താപോർജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് : 

A. അസം 

B. ഉത്തരാഖണ്ഡ് 

C. ബംഗാൾ 

D. ഹിമാചൽ പ്രദേശ് 

 

4. താഴെ നൽകിയിരിക്കുന്ന ഇന്ത്യയിലെ ഇരുമ്പയിര് ഖനന പ്രദേശങ്ങളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക. 

(1) കെന്ദുഝാർ 

(2) കസ്പ 

(3) ബാബാ ബുദാൻ കുന്നുകൾ 

(4) ചന്ദ്രാപുർ 

a. മഹാരാഷ്ട്ര 

b. ഒഡീഷ 

c. ആന്ധ്ര പ്രദേശ് 

d. കർണാടക 

 

A. 1-b, 2-c, 3-d, 4-a 

 

B. 1-c, 2-a, 3-b, 4-d 

 

C. 1-a, 2-d, 3-b, 4-c 

 

D. 1-d, 2-b, 3-c, 4-a 

 

 

5. ഇന്ത്യയിലെ ഇരുമ്പയിര് നിക്ഷേപവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക. 

 

(1) ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപം ഇന്ത്യയിലാണ്. 

(2) ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് പ്രധാന തരം ഇരുമ്പയിരുകൾ 

(3) ഇരുമ്പയിര് നിക്ഷേപത്തിന്റെ ഏകദേശം 95% സ്ഥിതി ചെയ്യുന്നത് ഒഡീഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ്, കർണാടക, ഗോവ, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. 

(4) ഗുരുമഹിസാനി ഇരുമ്പയിര് ഖനി ചത്തീസ്ഗഡിലാണ്. 

 

A. ഇവയെല്ലാം 

B. (2), (3), (4) എന്നിവ 

C. (1), (2), (3) എന്നിവ 

D. (1), (4) എന്നിവ 

 

6. താഴെ പറയുന്നവയിൽ ഏത് ധാതുവാണു ബ്രൗൺ ഡയമണ്ട്? 

 

A. ഇരുമ്പ് 

B. മാംഗനീസ് 

C. ലിഗ്നൈറ്റ് 

D. മൈക്ക 

 

7. കൽക്കരി ഖനികളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ജോഡികളിൽ തെറ്റായവ തിരഞ്ഞെടുക്കുക. 

 

(1) റാംപുർ - ഒഡീഷ (

2) ബാൻഡർ - മധ്യപ്രദേശ് 

(3) കോർബ - ഛത്തീസ്ഗഡ് 

(4) ചന്ദ,വാർധ - ഉത്തർപ്രദേശ് 

 

A. (2), (4) എന്നിവ 

 

B. (2), (3) എന്നിവ 

 

C. (1), (4) എന്നിവ 

 

D. (1), (3) എന്നിവ 

 

 

8. താഴെ തന്നിരിക്കുന്നവയിൽ ഇന്ധന ധാതുക്കളിൽ പെടാത്തത്? 

 

A. പ്രകൃതി വാതകം 

B. പെട്രോളിയം 

C. ഗ്രാഫൈറ്റ് 

D. കൽക്കരി 

 

9. വാതോർജവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത്? 

A. പുനഃസ്ഥാപന ശേഷിയുള്ള ഊർജ സ്രോതസ്സാണു വാതോർജം. 

B. കാറ്റിലെ ഗതികോർജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോർജമാക്കി മാറ്റുന്നു 

C. വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മൺസൂൺ പോലുള്ള കാലികവാതങ്ങളും ഊർജ ഉറവിടങ്ങളായി ഉപയോഗപ്പെടുത്തുന്നു 

D. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ വൈദ്യുതി ഉൽപാദനത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ല 

 

10. ദി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം : 

A. 1974 

B. 1979 

C. 1984 

D. 1989 

 

ഉത്തരങ്ങൾ: 1.C, 2.B, 3.D, 4.A, 5.C, 6.C, 7.A, 8.C, 9.D,10.C

 

Content Summary : How to Score Good Marks in PSC Exam Questions Regarding India's Mineral Wealth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com