ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന ജോലി കണ്ടെത്താൻ 4 വഴികൾ

HIGHLIGHTS
  • ജീവനക്കാർ ആസ്വദിച്ചാണു ജോലി ചെയ്യുന്നതെങ്കിൽ സ്ഥാപനത്തിന് ഗുണം ലഭിക്കും.
  • ഓരോ നിമിഷവും ആസ്വദിച്ചു ജോലി ചെയ്യാനും കഴിയണം.
how-to-find-dream-job
Representative Image. Photo Credit: one photo/istock
SHARE

ഒരു കരിയർ തിരഞ്ഞെടുക്കുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ശമ്പളം, വളർച്ചാ സാധ്യത, ജോലി ലഭിക്കുന്ന സ്ഥലം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഒരു പ്രത്യേക മേഖലയിലുള്ള കഴിവും താൽപര്യവും നിർണായക ഘടകമായി മാറും. അഭിരുചിയാണ് ജോലിക്കു മാനദണ്ഡമാക്കുന്നതെങ്കിൽ അതു തീർച്ചയായും ജോലിയിൽ നിങ്ങളെ സഹായിക്കും. വ്യക്തിപരമായ വളർച്ചയ്ക്ക് ഗുണം ചെയ്യുന്നതിനൊപ്പം കരിയറിൽ ഉന്നതി നേടാനും സ്ഥാപനത്തിന് വളരാനുമുള്ള സാഹചര്യവും ഇതിലൂടെ ഉണ്ടാകാം.

എന്നും കാത്തുസൂക്ഷിക്കുക, പ്രതിബദ്ധത

ജോലിക്കു ചേരുന്ന ആദ്യ വർഷങ്ങളിലാണ് വ്യക്തി അടിസ്ഥാനപരമായ കഴിവുകൾ വളർത്തിയെടുക്കുന്നത്. ജോലി കൃത്യമായി പഠിക്കുന്നതും സാഹചര്യങ്ങൾ മനസ്സിലാക്കുന്നതും ഇതേ കാലത്തുതന്നെയാണ്. ചിലർ തുടക്കത്തിൽത്തന്നെ ജോലിയുമായി പൂർണമായി ഇഴുകിച്ചേരും. ഇതിനവരെ സഹായിക്കുന്നത് ജോലിയിലുള്ള അവരുടെ താൽപര്യമായിരിക്കും. ഏതു ജോലി സ്വീകരിക്കുമ്പോഴും അതിനെക്കുറിച്ച് പരമാവധി കാര്യങ്ങൾ മനസ്സിലാക്കുക. ജോലി ലഭിച്ചാൽ എന്തൊക്കെ ചെയ്യേണ്ടിവരും, ഏതു തരം ജീവിതം നയിക്കേണ്ടിവരും എന്നിങ്ങനെ സമഗ്രമായ അറിവ് നേടിയാൽ മാത്രമേ ഏതു ജോലിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കൂ. തുടക്കത്തിൽത്തന്നെ മികച്ച ശമ്പളമോ ആനുകൂല്യമോ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. ഭാവിയിലെ നേട്ടത്തിനുവേണ്ടി തുടക്കത്തിൽ കൂടുതൽ കഷ്ടപ്പെടേണ്ടിവന്നേക്കാം. ഇതൊക്കെ മനസ്സിലാക്കിവേണം ജോലി തിരഞ്ഞെടുക്കാൻ.

ഉയർന്ന നിലവാരം ലക്ഷ്യമാക്കുക

ഏതു മേഖലയിലാണെങ്കിലും വിജയം വരിച്ച ഏതു വ്യക്തിയും ഉന്നത നിലവാരം ആർജിച്ചവരായിരിക്കും. പല രീതിയിലുള്ള സമ്മർദങ്ങളെ നേരിട്ടായിരിക്കും ഇത്തരക്കാർ വിജയം വരിച്ചിട്ടുണ്ടാകുക. തൊഴിലാളികളുമായുള്ള ബന്ധം, കമ്പനിയുടെ സംസ്‌കാരം, തൊഴിൽ സ്ഥലത്തെ സാഹചര്യം എന്നിങ്ങനെ പല ഘടകങ്ങളുണ്ട്. ചെയ്യുന്ന ജോലിയോട് പൂർണമായ സ്‌നേഹവും താൽപര്യവുമുണ്ടെങ്കിൽ തീർച്ചയായും ആർക്കും വിജയം വരിക്കാം. ഓരോ ദിവസവും ജോലിക്കു പോകാൻ തയാറാകുമ്പോൾ തോന്നുന്ന ആഹ്ലാദം പരമപ്രധാനമാണ്. ഓരോ നിമിഷവും ആസ്വദിച്ചു ജോലി ചെയ്യാനും കഴിയണം. എല്ലാ സമയത്തും പൂർണമായും പ്രവർത്തന നിരതനായിരിക്കുക എന്നതും പ്രധാനമാണ്. ഇത്രയുമൊക്കെ നേടിയാൽ തീർച്ചയായും മികച്ചൊരു ഭാവി പ്രതീക്ഷിക്കാം.

പുതുമ ലക്ഷ്യം വയ്ക്കുക

ജീവനക്കാർ ആസ്വദിച്ചാണു ജോലി ചെയ്യുന്നതെങ്കിൽ സ്ഥാപനത്തിന് തീർച്ചയായും ഗുണം ലഭിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷവും മെച്ചപ്പെട്ടതായിരിക്കും. എല്ലാ ദിവസവും ചെയ്തുതീർക്കേണ്ട ജോലിയെക്കുറിച്ചുള്ള ആനന്ദകരമായ ചിന്ത മുതൽ ഭാവി ലക്ഷ്യങ്ങൾ വരെ ശരീരത്തിലും മനസ്സിലും ഓജസ്സും ഉൻമേഷവും നിറച്ചാൽ അതിലും വലിയ മാറ്റം സംഭവിക്കാനില്ല. പുതിയ ആശയങ്ങൾ തീർച്ചയായും വേണം. അവ നടപ്പിലാക്കുമ്പോൾ, വിജയിപ്പിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിന് പകരം വയ്ക്കാവുന്ന മറ്റൊന്നില്ല.

കഴിവുകൾ വിനിയോഗിക്കുക

ഒരു വ്യക്തിയുടെ ഏറ്റവും നല്ല കഴിവ് ജോലിയിൽ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നതായിരിക്കും ഏറ്റവും നല്ല ഭാഗ്യം. അല്ലെങ്കിൽ കഠിനാധ്വാനം ചെയ്താലും നിരാശ മാത്രമായിരിക്കും ഫലം. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കില്ല ചിലപ്പോഴെങ്കിലും സ്ഥാപനം ആവശ്യപ്പെടുന്നത്. പലപ്പോഴും എന്താണു സ്വന്തം കഴിവെന്ന് പലർക്കും അറിയാമായിരിക്കും. എന്നാൽ, അത് ജോലിയിൽ ഉപയോഗപ്പെടുത്താൻ മടിയായിരിക്കും.

ജോലിയോടുള്ള വൈകാരിക ബന്ധം നിലനിർത്താൻ കഴിഞ്ഞാൽ കരിയറിലെ ഒരു ലക്ഷ്യവും അന്യമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു ജോലി സ്വീകരിച്ചാൽ, നന്നായി പ്രകടനം നടത്താൻ കഴിയുമെന്നുറപ്പുണ്ടെങ്കിൽ, തീർച്ചയായും ആ ആഗ്രഹത്തെ പിന്തുടരുക. സ്വന്തം അഭിരുചികളെ മാത്രമായിരിക്കില്ല നിങ്ങൾ തൃപ്തിപ്പെടുത്തുന്നത്, ഒരു സ്ഥാപനത്തിന്റെ മൊത്തം താൽപര്യങ്ങളുമായി ചേർന്നുപോകുക കൂടിയാണ്. അത് ആത്യന്തികമായി നിങ്ങളുടെ വളർച്ചയ്ക്കും സ്ഥാപനത്തിന്റെ ഭാവിക്കും ഗുണപ്രദമായിരിക്കും. 

Content Summary : How To Find Dream Job

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA