ADVERTISEMENT

ചോദ്യം: പ്ലസ്ടുവിനുശേഷം ബിഎസ്‌സി (മാത്‌സ്) + ബിഎഡ് ഇന്റഗ്രേറ്റഡ് കോഴ്സ് പഠിക്കണമെന്നാണ് ആഗ്രഹം ? പഠിക്കാവുന്ന സ്ഥാപനങ്ങൾ, യോഗ്യത തുടങ്ങിയ കാര്യങ്ങൾ പറയാമോ ?- ഗോപിക

 

ഉത്തരം: നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകൾക്ക് (ITEP) നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (NCTE) അംഗീകാരം നൽകിയതോടെ BSc BEd, BA BEd കോഴ്സുകൾ വ്യാപകമാകുകയാണ്. ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് ബിഎഡ് പ്രോഗ്രാമുകളെല്ലാം 2030ന് അകം ഈ രീതിയിലേക്കു മാറണം. നിലവിൽ ബിരുദത്തിനു 3 വർഷവും ബിഎഡിനു 2 വർഷവും വേണ്ട സ്ഥാനത്ത് പുതിയ പ്രോഗ്രാമിൽ ഒരു വർഷം ലാഭിക്കാമെന്ന മെച്ചമുണ്ട്. 

 

ചില പ്രധാന സ്ഥാപനങ്ങളും പ്രോഗ്രാമുകളും: 

∙ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ, മൈസൂരു: ബിഎസ്‌സി- ബിഎഡ്, ബിഎ- ബിഎഡ്

∙ അസിം പ്രേംജി യൂണിവേഴ്സിറ്റി, ബെംഗളൂരു: ബിഎസ്‌സി- ബിഎഡ്

∙ ചിന്മയ വിശ്വ വിദ്യാപീഠ്, കൊച്ചി: ബിഎ-ബിഎഡ് (ഇംഗ്ലിഷ്), ബിഎസ്‌സി- ബിഎഡ് (മാത്‌സ്)

∙ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ: ബിഎസ്‌സി- ബിഎഡ്

 

മൈസൂരുവിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ 6 വർഷ MScEd പ്രോഗ്രാമുകളുമുണ്ട്. സയൻസ് പ്ലസ്ടു കഴിഞ്ഞ് ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ ചേരാം. ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനും ഗവേഷണ കോഴ്സുകൾക്കും ഇതു മതിയായ യോഗ്യതയാണ്.

 

ബിരുദശേഷം 3 വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ്-എംഎഡ് പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങൾ ഇവ - TISS Mumbai, Institute of Advanced Study in Education, Srinagar

 

2023-24 അധ്യയന വർഷം മുതൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ തുടങ്ങാൻ സാധ്യതയുണ്ട്. അതേസമയം, നിലവിലുള്ള 2 വർഷ ബിഎഡ് കുറച്ചുവർഷങ്ങൾകൂടി തുടരുകയും ചെയ്യും.

 

Content Summary : Ask Guru - Integrated Teacher Education Programme (ITEP) Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com